കുശാന വംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുശാന വംശം സ്ഥാപിച്ചത് എ.ഡി ഒന്നാം നൂറ്റാണ്ടിൽ കാഡ്ഫിസസ് ഒന്നാമനാണ്.എ.ഡി 78 മുതൽ 120 വരെ ഭരിച്ച കനിഷ്കനാണ് ഈ രാജവംശത്തിലെ എറ്റവും പ്രഗൽഭനും ജന പ്രിയനുമായിരുന്ന രാജാവ്.പുരുഷ പുരം(ഇപ്പോഴത്തെ പെഷവാർ)തലസ്ഥാനമാക്കിയ ഇദ്ദേഹം അഫ്ഗാനിസ്ഥാൻ ബാക്ട്രിയ എന്നിവടങ്ങളിലേക്ക് സാമ്രാജ്യം പ്യാപിപ്പിച്ചു.ഇന്ത്യക്കുള്ളിൽ പഞ്ചാബ്,കശ്മീർ,സിന്ധ്,ഉത്തർ പ്രദേശ് എന്നിവടിങ്ങളിലെല്ലാം ഇദ്ദേഹം ആധിപത്യം വ്യാപിപ്പിച്ചു.കനിഷ്കൻ പുരുഷ പുരത്തും തക്ഷ ശിലയിലും മധുരയിലും നിർമിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.കശ്മീരിൽ അദ്ദേഹം കനിശ്ക പുരം എന്ന ഒരു നഗരവും സ്ഥാപിച്ചു.അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ധാരാളം കവികളും ബുദ്ധ പണ്ഡിതൻമാരും ഉണ്ടായിരുന്നു.വസു മിത്രൻ,അശ്വ ഘോഷൻ,നാഗാർജുനൻ എന്നിവരും ആയുർ വേദാജാര്യനായ ചരകനും അവരിൽ പ്രധാനികളായിരുന്നു.സുപ്രസിദ്ധ വൈദ്യ പണ്ഡിതനായിരുന്ന സുശ്രുതനും നാട്യ ശാസ്ത്രത്തിന്റെ കർത്താവായ ഭരതനും ജീവിച്ചിരുന്നത് ഇക്കാലത്താണ്.ഇന്ത്യൻ കലാ രൂപങ്ങളുടെയും യവന(ഗ്രീക്ക്) കലകളുടെയും സംയോജനമായ ഗാന്ധാര കലാ രൂപത്തിന് തുടക്കമിട്ടത് കനിഷ്കനാണ്.

          രണ്ടാം അശോകൻ എന്ന് ചരിത്രകാരന്മാർ അശോകനെ വിശേഷിപ്പിക്കുന്നു.അവസാനത്തെ ബുദ്ദമത സമ്മേളനം കശ്മീരിൽ വിളിച്ചു ചേർത്തത് കനിഷ്കനാണ്.വസു മിത്രനും അശ്വഘോഷനുമാണ് ഇതിന് നേതൃത്വം കൊടുത്തത്.പെഷവാറിൽ ഒരു ബുദ്ധമഠം സ്ഥാപിക്കുകയും ബുദ്ധന്റെ ഭൗതികാവശ്ഷ്ഠങ്ങൾ സൂക്ഷിക്കാൻ ഒരു കൂറ്റൻ സ്തൂപം സ്ഥാപിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു.ഇദ്ദേഹത്തിന്റെ കാലത്താണ് ബുദ്ധ മതം ഹീന യാനമെന്നും മഹാ യാനമെന്നും വേർ തിരിഞ്ഞത്.മഹാ യാന ബുദ്ധ മതമാണ് കനിഷ്കൻ സ്വീകരിച്ചത്.
                കുശാന വംശത്തിലെ അവസാനത്തെ രാജാവായ വാസുദേവന്റെ മരണ ശേഷം ഈ സ്രാമാജ്യം ക്ഷയോന്മുഖമായി ആദ്യമായി ഇന്ത്യയിൽ സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് കുശാനൻമാരായിരുന്നു.ശ്രീ ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ് കനിഷ്കനാണ്.കൂടാതെ ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ആരംഭിച്ചതും ഇദ്ദേഹം തന്നെ.
അക്കാലത്തെ പ്രശസ്ത വ്യക്തികൾ
         ചരകൻ-ആയുർ വേദത്തിന്റെ പിതാവ്.ചരകസംഹിത എന്ന ഗ്രന്ഥം രചിച്ചു.ടാക്സോണമിയിൽ പഠനം നടത്തിയ ആദ്യ ഭാരതീയൻ
         സുശ്രുതൻ-ശസ്ത്രക്രിയയുടെ പിതാവ്,പ്ലാസ്റ്റിക്ക് സർജറിയുടെ പിതാവ്.സുശ്രുത സംഹിത പ്രധാന കൃതി.

അവലംബം[തിരുത്തുക]

മാതൃഭൂമി ഇയർ ബുക്ക്-2013

"https://ml.wikipedia.org/w/index.php?title=കുശാന_വംശം&oldid=2293805" എന്ന താളിൽനിന്ന് ശേഖരിച്ചത്