ഗ്രീക്കോ-ബുദ്ധമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൌതമ ബുദ്ധൻ, ഗ്രീക്കോ-ബുദ്ധമത ശൈലിയിൽ, ക്രി.വ 1-2-ആം ശതകം, ഗാന്ധാരം (ആധുനിക പാകിസ്താൻ). (നിൽക്കുന്ന ബുദ്ധൻ (ടോക്യോ അന്താരാഷ്ട്ര മ്യൂസിയം).)

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png

ഹെല്ലനിക സംസ്കാരവും ബുദ്ധമതവും തമ്മിൽ ക്രി.മു. 4-ആം നൂറ്റാണ്ടുമുതൽ ക്രി.വ. 5-ആം നൂറ്റാണ്ടുവരെ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ (ജമ്മു കശ്മീറിന്റെ പടിഞ്ഞാറൻ ഭാ‍ഗങ്ങൾ) എന്നിവിടങ്ങളിൽ നടന്ന സാംസ്കാരിക സംയോജനത്തിനാണ് ഗ്രീക്കോ-ബുദ്ധിസം എന്നു പറയുന്നത്. അലക്സാണ്ടറിന്റെ കാലം മുതൽ ഇന്ത്യയിലേയ്ക്കു നടന്ന നീണ്ട കാലത്തെ ഗ്രീക്ക് അധിനിവേശങ്ങളുടെയും പിന്നീട് ഈ പ്രദേശത്ത് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഇന്തോ-ഗ്രീക്ക് ഭരണത്തിന്റെയും സാംസ്കാരിക പരിണതഭലമായിരുന്നു ഗ്രീക്കോ-ബുദ്ധിസം. കുഷന്മാരുടെ ഹെല്ലനിക സാമ്രാജ്യത്തിനു കീഴിൽ ഗ്രീക്കോ-ബുദ്ധിസം വികസിച്ചു. ബുദ്ധമതം മദ്ധ്യേഷ്യയിലും വടക്കു കിഴക്കേ ഏഷ്യയിലും പരക്കുന്നതിനുമുൻപ് ക്രി.വ. ഒന്നാം നൂറ്റാണ്ടുമുതൽ ഗ്രീക്കോ-ബുദ്ധമതം ബുദ്ധമതത്തിന്റെ കലാപരവും (ചിലപ്പോൾ തത്ത്വചിന്താപരവുമായ) വളർച്ചയെ സ്വാധീനിച്ചു, പ്രത്യേകിച്ച് മഹായാന ബുദ്ധമതത്തിനെ,[1], പിൽക്കാലത്ത് ബുദ്ധമതം ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു.

ഗ്രീക്കോ-ബുദ്ധിസത്തിനനുബന്ധമായി കലാ-വാസ്തുകലാരംഗത്ത് ഉണർവ് പ്രകടമായി. ഇക്കാലഘട്ടത്തിൽ ഗാന്ധാരം കേന്ദ്രീകരിച്ച് ഉടലെടുത്ത കലാ-വാസ്തുകലാരീതിയെ ഗാന്ധാരകല എന്നറിയപ്പെടുന്നു.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Greek as well as Iranian influences appear to have shaped the evolution of Mahayana images (and perhaps thought as well)", Foltz, p46


"https://ml.wikipedia.org/w/index.php?title=ഗ്രീക്കോ-ബുദ്ധമതം&oldid=3630831" എന്ന താളിൽനിന്ന് ശേഖരിച്ചത്