ബാക്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാക്ട്രിയയിലെ പുരാതന നഗരങ്ങൾ

ഹിന്ദുകുഷ് മലനിരകൾക്കും, അമു ദര്യ നദിക്കുമിടയിൽ കിടക്കുന്ന മദ്ധ്യേഷ്യയിലെ ചരിത്രപ്രാധാന്യമേറിയ ഒരു പുരാതനമേഖലയാണ് ബാക്ട്രിയ അഥവാ ബാക്ട്രിയാന (പുരാതന ഗ്രീക്ക്: Βακτριανή; പേർഷ്യൻ: باختر, ഹിന്ദി: बाख़्तर ബാഖ്തർ; Chinese 大夏 Dàxià). പിൽക്കാലത്ത് തുഖാറിസ്താൻ എന്ന് ഈ മേഖല അറിയപ്പെട്ടു. വിശാല ഇറാന്റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശമായിരുന്ന ഈ പ്രദേശം, ഇന്ന് അഫ്ഗാനിസ്താൻ, താജികിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുടെ ഭാഗമാണ്. ചെറിയൊരു ഭാഗം തുർക്മെനിസ്താനിലും ഉൾപ്പെടുന്നു. കുശാനസാമ്രാജ്യമടക്കമുള്ള പല പുരാതനസാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഇവിടം, സൊറോസ്ട്രിയൻ മതം, ബുദ്ധമതം എന്നി മതങ്ങളുടെ കേന്ദ്രവുമായിരുന്നു.

ബി.സി.ഇ. 128-ൽ അമു ദര്യ തീരങ്ങൾ സന്ദർശിച്ച ചൈനീസ് ദൂതനായിരുന്ന ചാങ് കിയാൻ. ബാക്ട്രിയയെ താ-ഹിയ എന്നാണ് പരാമർശിക്കുന്നത്. ഇവിടത്തെ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുമരുകളുള്ള പട്ടണങ്ങളിൽ, സ്ഥിരം വീടുകളിലാണ് വസിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. താജിക്കുകളാണ് ഇവർ എന്ന് കരുതപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 55.
"https://ml.wikipedia.org/w/index.php?title=ബാക്ട്രിയ&oldid=2371157" എന്ന താളിൽനിന്ന് ശേഖരിച്ചത്