ക്റ്റെസിയസ്
ദൃശ്യരൂപം
ഹഖാമനീഷ്യൻ രാജാവായ അർടാക്സെർക്സെസ് രണ്ടാമന്റെ (ഭരണകാലം: ബി.സി.ഇ. 404 - 359) സഭയിൽ അംഗമായിരുന്ന ഒരു ഗ്രീക്ക് വൈദ്യനാണ് ക്റ്റെസിയസ്. പേർഷ്യക്കാരുടേയും മറ്റും കേട്ടറിഞ്ഞ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് പേഴ്സിക്ക[1][2]. ബി.സി.ഇ. ഏഴാം നൂറ്റാണ്ടിൽ ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ മുൻഗാമികളായ പടിഞ്ഞാറൻ ഇറാനിലുള്ള മെഡിയരുടെ ഉയർച്ചയെക്കുറിച്ചും, മെസൊപ്പൊട്ടാമിയയിലെ അസിറിയൻ സാമ്രാജ്യത്തിന്റെ പതനത്തെക്കുറിച്ചും വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമേ കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Voglesang, Willem (2002). "6-Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 82. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-16. Retrieved 2009-09-06.