Jump to content

ഒസ്സെഷ്യൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒസ്സെഷ്യൻ
Ирон അയൺ
ഉത്ഭവിച്ച ദേശംറഷ്യ (നോർത്ത് ഒസ്സെഷ്യ), സൗത്ത് ഒസ്സെഷ്യ (ഭാഗികമായി അംഗീകരിക്കപ്പെട്ടത്), ജോർജ്ജിയ, തുർക്കി
സംസാരിക്കുന്ന നരവംശംഒസ്സെഷ്യക്കാർ
മാതൃഭാഷയായി സംസാരിക്കുന്നവർ
ഉദ്ദേശം 580,000 (2001–2010)[1]
ഇന്തോ-യൂറോപ്യൻ
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
കിറിലിക് (ഒസ്സെഷ്യൻ ലിപി)
ജോർജ്ജിയൻ (ഉദ്ദേശം 1820–1954)
ലാറ്റിൻ (1923–1937)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 North Ossetia-Alania
 South Ossetia
ഭാഷാ കോഡുകൾ
ISO 639-1os
ISO 639-2oss
ISO 639-3oss
Linguasphere58-ABB-a
ഉദ്ദേശം 1935-ൽ പ്രസിദ്ധീകരിച്ച ഒസ്സെഷ്യൻ അക്ഷരങ്ങൾ. പഴഞ്ചൊല്ലുകളുടെ അക്ഷരമാലാക്രമമനുസരിച്ചുള്ള പട്ടിക. ലാറ്റിൻ ലിപി.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ആധുനിക കോക്കസസിന്റെ വർഗ്ഗീയവും ഭാഷാപരവുമായ വിതരണം – സി.ഐ.എ. ഭൂപടം

ഒസ്സെഷ്യയിൽ സംസാരിക്കുന്ന ഒരു കിഴക്കൻ ഇറാനിയൻ ഭാഷയാണ് ഒസ്സെഷ്യൻ. ഒസ്സെറ്റെ, ഒസ്സെറ്റിക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു[2] (ഒസ്സെഷ്യക്കാർ ഈ ഭാഷയെ വിളിക്കുന്നത് Ирон അയൺ എന്നാണ്). കോക്കസസ് മലനിരകളുടെ വടക്കൻ ചരിവുകളിലാണ് ഈ ഭാഷ സംസാ‌രിക്കപ്പെടുന്നത്.

റഷ്യയിലെ ഒസ്സെറ്റെ പ്രദേശം ഉത്തര ഒസ്സെഷ്യ-അലാനിയ എന്നാണ് അറിയപ്പെടുന്നത്. അതിർത്തിക്ക് തെക്കുള്ള പ്രദേശം ദക്ഷിണ ഒസ്സെഷ്യ എന്നും അറിയപ്പെടുന്നു. റഷ്യ, നിക്കരാഗ്വ, വെനസ്വേല, നൗറു എന്നീ രാജ്യങ്ങൾ ഇത് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഇത് ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. ഒസ്സെഷ്യൻ ഭാഷ ഉദ്ദേശം 525,000 ആൾക്കാർ സംസാരിക്കുന്നുണ്ട്. ഇതിൽ അറുപത് ശതമാനം ഉത്തര ഒസ്സെഷ്യയിലാണ് ജീവിക്കുന്നത്. ഉദ്ദേശം പത്തു ശതമാനം പേർ ദക്ഷിണ ഒസ്സെഷ്യയിലും താമസിക്കുന്നു.[അവലംബം ആവശ്യമാണ്]

കുറിപ്പുകൾ

[തിരുത്തുക]
  1. ഒസ്സെഷ്യൻ reference at Ethnologue (17th ed., 2013)
  2. Dictionary of Languages by Andrew Dalby, Bloomsbury Press 1998

ഗ്രന്ഥസൂചി

[തിരുത്തുക]
  • Abaev, V.I. A grammatical sketch of Ossetic (Russian version)
  • Abaev, V.I. Ossetian Language and Folklore, USSR Academy of Sciences, Moscow-Leningrad, 1949
  • Arys-Djanaieva, Lora. Parlons Ossète. Paris: L'Harmattan, 2004, ISBN 2-7475-6235-2.
  • Nasidze et al., Genetic Evidence Concerning the Origins of South and North Ossetians. Annals of Human Genetics 68 (6), 588–599(2004)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഒസ്സെഷ്യൻ ഭാഷ പതിപ്പ്

വിക്കിവൊയേജിൽ നിന്നുള്ള ഒസ്സെഷ്യൻ ഭാഷ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ഒസ്സെഷ്യൻ_ഭാഷ&oldid=3795983" എന്ന താളിൽനിന്ന് ശേഖരിച്ചത്