വൈദികസംസ്‌കൃതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vedic Sanskrit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സംസ്‌കൃതഭാഷയിലെ അതിപ്രാചീനങ്ങളായ ഗ്രന്ഥളായ വേദങ്ങളിലേയും ബ്രാഹ്മണങ്ങളിലേയും ഭാഷയെയാണ് വൈദികസംസ്‌കൃതം എന്നു പറയുന്നത്. ഋഗ്‌വേദം, യജുർ‌വേദം, സാമവേദം, അഥർവവേദം എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. വേദങ്ങളുടെ ആദ്യകാല വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. സംസ്‌കൃതത്തെ വൈദികസംസ്‌കൃതമെന്നും ലൗകികസംസ്‌കൃതമെന്നും പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. കാളിദാസൻ തുടങ്ങിയ കവികൾ പിന്നീട് ഉപയോഗിച്ച് സംസ്‌കൃതമാണ് ലൗകികസംസ്‌കൃതം. ആശയവിനിമയത്തിന്‌ ലൗകികസംസ്‌കൃതമാണുപയോഗിച്ചു വന്നിരുന്നത്. വൈദികസംസ്‌കൃതത്തെ അലൗകികസംസ്‌കൃതമെന്നും വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈദികസംസ്‌കൃതം&oldid=2517618" എന്ന താളിൽനിന്ന് ശേഖരിച്ചത്