ഇറാനിയൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iranian languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാനിയൻ
Ethnicityഇറാനിയർ
Geographic
distribution
Southwest Asia, Caucasus, Eastern Europe, Central Asia, and western South Asia
Linguistic classificationIndo-European
Proto-languageProto-Iranian
Subdivisions
ISO 639-5ira
Linguasphere58= (phylozone)
Glottologiran1269

ഇറാനിയൻ ഭാഷകൾക്ക് ഔദ്യോഗിക പദവിയുള്ളതും ഭൂരിപക്ഷം പേരും സംസാരിക്കുന്നതുമായ രാജ്യങ്ങളും പ്രദേശങ്ങളും

ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ശാഖയായ ഇന്തോ-ഇറാനിയൻ ഭാഷകളുടെ ഒരു ഉപശാഖയാണ് ഇറാനിയൻ ഭാഷകൾ അഥവാ ഇറാനിക് ഭാഷകൾ[1][2]. ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നവരെ ഇറാനിയർ എന്നാണ് അറിയപ്പെടുന്നത്.  ചരിത്രപരമായി ഇറാനിയൻ ഭാഷകളെ മൂന്ന് തരത്തിൽ തിരിച്ചിരിക്കുന്നു: പഴയ ഇറാനിയൻ (ബി.സി.ഇ. 400 വരെ), മദ്ധ്യ ഇറാനിയൻ (ബി.സി.ഇ. 400 - സി.ഇ. 900), പുതിയ ഇറാനിയൻ (സി.ഇ. 900 ശേഷം). പഴയ ഇറാനിയൻ ഭാഷകളിൽ വ്യക്തതയുള്ളതും രേഖപ്പെടുത്തിയിരിക്കുന്നമായ ഭാഷകൾ പഴയ പേർഷ്യനും അവെസ്താനും (അവെസ്തയിലെ ഭാഷ) ആണ്. മദ്ധ്യ ഇറാനിയൻ ഭാഷകളായി അറിയപ്പെടുന്നവ പാഹ്ലവി (മദ്ധ്യ പേർഷ്യൻ ഭാഷ), പാർത്തിയൻ, ബാക്ട്രിയൻ എന്നിവയാണ്.

2008-ലെ കണക്ക് പ്രകാരം, ഇറാനിയൻ ഭാഷകൾ മാതൃഭാഷയായി സംസാരിക്കുന്നവർ 150-200 ദശലക്ഷം പേരാണ്.[3] എത്‍നോലോഗിന്റെ കണക്ക് പ്രകാരം 86 ഇറാനിയൻ ഭാഷകളാണുള്ളത്.[4][5] അവയിൽ പേർഷ്യൻ, പഷ്തു, കുർദിഷ്, ബലൂചി എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

അവലംബം[തിരുത്തുക]

  1. Toward a Typology of European Languages edited by Johannes Bechert, Giuliano Bernini, Claude Buridant
  2. Persian Grammar: History and State of its Study by Gernot L. Windfuhr
  3. Windfuhr, Gernot. The Iranian languages. Routledge Taylor and Francis Group.
  4. "Ethnologue report for Iranian". Ethnologue.com.
  5. Gordon, Raymond G., Jr. (ed.) (2005). "Report for Iranian languages". Ethnologue: Languages of the World (Fifteenth പതിപ്പ്.). Dallas: SIL International. {{cite journal}}: |first= has generic name (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഇറാനിയൻ_ഭാഷകൾ&oldid=3904934" എന്ന താളിൽനിന്ന് ശേഖരിച്ചത്