Jump to content

ആൻ ബാൿസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ബാൿസ്റ്റർ
Anne Baxter in You're My Everything (1949)
ജനനം(1923-05-07)മേയ് 7, 1923
മരണംഡിസംബർ 12, 1985(1985-12-12) (പ്രായം 62)
ലിനോക്സ് ഹിൽ ഹോസ്പിറ്റൽ, ന്യൂയോർക്ക്, യു.എസ്.
അന്ത്യ വിശ്രമംലോയ്ഡ് ജോൺസ് സെമിത്തേരി, സ്പ്രിംഗ് ഗ്രീൻ, വിസ്കോൺസിൻ
തൊഴിൽനടി, ഗായിക
സജീവ കാലം1936–1985
ജീവിതപങ്കാളി(കൾ)
(m. 1946; div. 1953)

റാൻഡോൾഫ് ഗാൾട്ട്
(m. 1960; div. 1969)

ഡേവിഡ് ക്ലീ
(m. 1977; died 1977)
കുട്ടികൾ3
ബന്ധുക്കൾall through mother Catherine Dorothy Wright:
Frank Lloyd Wright
(grandfather)
Lloyd Wright
(uncle)
John Lloyd Wright
(uncle)
Eric Lloyd Wright
(cousin)
Elizabeth Wright Ingraham
(cousin)
പുരസ്കാരങ്ങൾAcademy Award for Best Supporting Actress (1947)
Golden Globe Award for Best Supporting Actress (1947)

ആൻ ബാൿസ്റ്റർ (ജീവിതകാലം: മെയ് 7, 1923 - ഡിസംബർ 12, 1985) ഒരു അമേരിക്കൻ നടിയും ഹോളിവുഡ് സിനിമകളിലേയും ബ്രോഡ്‌വേ പ്രൊഡക്ഷൻസിലേയും ടെലിവിഷൻ പരമ്പരകളിലേയും താരവുമായിരുന്നു. അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയ അവർ എമ്മി അവാർഡിന് നാമനിർദ്ദേശവും ചെയ്യപ്പെട്ടിരുന്നു.

ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ ചെറുമകളായ ബാൿസ്റ്റർ മരിയ ഔസ്‌പെൻസ്‌കായയ്‌ക്കൊപ്പം അഭിനയ പരിശീലനം നടത്തുകയും 20 മ്യൂൾ ടീം (1940) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ചില സ്റ്റേജ് നാടകങ്ങളിലൂടെ അനുഭവപരിചയം നേടുകയും ചെയ്തു. 20ത് സെഞ്ചുറി ഫോക്സിന്റെ ഒരു കരാർ അഭിനേത്രിയായിത്തീർന്ന അവരെ, ആദ്യകാല ചിത്രങ്ങളിലൊന്നായ ഓർ‌സൺ വെല്ലസിന്റെ 'മാഗ്നിഫിഷ്യന്റ് ആംബർസൺസ് (1942) എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി RKO പിക്ചേഴ്സിലേയ്ക്ക് വായ്പാ കരാറിൽ നൽകിയിരുന്നു. 1947 ൽ ദി റേസേഴ്‌സ് എഡ്‌ജ് (1946) എന്ന ചിത്രത്തിലെ സോഫി മക്ഡൊണാൾഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടി. 1951 ൽ ഓൾ എബൌട്ട് ഈവ് (1950) എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദേശം ലഭിച്ചു. ബില്ലി വൈൽഡറോടൊപ്പം ഫൈവ് ഗ്രേവ്സ് ടു കെയ്‌റോ (1943), ആൽഫ്രഡ് ഹിച്ച്കോക്കിനൊപ്പം ഐ കോൺഫെസ് (1953), ഫ്രിറ്റ്സ് ലാംഗിനൊപ്പം ഇൻ ദി ബ്ലൂ ഗാർഡനിയ (1953), സെസിൽ ബി. ഡെമില്ലെനൊപ്പം ദ ടെൻ കമാന്റ്മെന്റ്സ് 1956) എന്നിങ്ങനെ ഹോളിവുഡിലെ നിരവധി മികച്ച സംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്.[1]

ആദ്യകാലജീവിതം

[തിരുത്തുക]

ഇന്ത്യാനയിലെ മിഷിഗൺ സിറ്റിയിൽ വാസ്തുശിൽപ്പി ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ മകളായിരുന്ന കാതറിൻ ഡൊറോത്തിയുടേയും (മുമ്പ്, റൈറ്റ്; ജീവിതകാലം : 1894-1979)[2] സീഗ്രാം കമ്പനിയിലെ എക്സിക്യൂട്ടീവ് കെന്നത്ത് സ്റ്റുവർട്ട് ബാൿസ്റ്ററുടേയും (ജീവിതകാലം: 1893-1977) പുത്രിയായി ബാക്സ്റ്റർ ജനിച്ചു. ആൻ ബാക്സ്റ്ററിന് അഞ്ചുവയസ്സുള്ളപ്പോൾ, അവൾ ഒരു സ്കൂൾ നാടകത്തിൽ പ്രത്യക്ഷപ്പെടുകയും ആറ് വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്കിലേക്ക് മാറിയപ്പോഴും അഭിനയം തുടരുകയും ചെയ്തു. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൌണ്ടിയിലാണ്[3] അവർ വളർന്നത്. ബ്രെർലി സ്കൂളിൽ പഠനം നടത്തി.[4] പത്താം വയസ്സിൽ, ഹെലൻ ഹെയ്സ് അഭിനയിച്ച ഒരു ബ്രോഡ്‌വേ നാടകത്തിൽ ബാക്സ്റ്റർ പങ്കെടുത്തു, വളരെയധികം മതിപ്പുണ്ടായ അവർ താൻ ഒരു നടിയാകാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടുകാരോട് പ്രഖ്യാപിച്ചു. പതിമൂന്നാം വയസ്സായപ്പോൾ സീൻ ബട്ട് നോട്ട് ഹേഡ് എന്ന ബ്രോഡ്‌വേ നാടകത്തിലെ രംഗത്ത് പ്രത്യക്ഷപ്പെട്ടു. ഈ കാലയളവിൽ, നടിയും അദ്ധ്യാപികയുമായ മരിയ ഔസ്‌പെൻസ്‌കായയുടെ വിദ്യാർത്ഥിനിയായാണ് ബാൿസ്റ്റർ അഭിനയം പഠിച്ചത്. 1939-ൽ, ഫിലാഡൽഫിയ സ്റ്റോറി എന്ന നാടകത്തിൽ കാതറിൻ ഹെപ്‌ബർണിന്റെ ഇളയ സഹോദരിയായി അഭിനയിച്ചുവെങ്കിലും ഹെപ്‌ബർണിന് ബാക്സ്റ്ററിന്റെ അഭിനയ ശൈലി ഇഷ്ടപ്പെടാതിരുന്നതിനാൽ ഷോയുടെ ബ്രോഡ്‌വേ പ്രദർ‌ശനത്തിനുമുമ്പ് അവളെ നാടകത്തിൽനിന്ന് മാറ്റി. അഭിനയരംഗം ഉപേക്ഷിക്കുന്നതിനുപകരം അവൾ ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചു.[5]

ഔദ്യോഗികജീവിതം

[തിരുത്തുക]

പതിനാറാമത്തെ വയസ്സിൽ, റെബേക്കയിലെ മിസ്സിസ് ഡി വിന്റർ എന്ന കഥാപാത്രത്തിനായി ബാൿസ്റ്റർ സ്‌ക്രീൻ ടെസ്റ്റ് നടത്തി. സംവിധായകൻ ആൽഫ്രഡ് ഹിച്ച്‌കോക്ക് ബാക്സ്റ്ററിനെ ഈ വേഷത്തിന് അനുയോജ്യമല്ലാത്തവണ്ണം വളരെ ചെറുപ്പമാണെന്ന് കരുതി, എന്നാൽ താമസിയാതെ 20ത് സെഞ്ചുറി ഫോക്സുമായി ഏഴ് വർഷത്തെ കരാർ ഉറപ്പിക്കുന്നതിൽ അവർ വിജയിച്ചു. 1940 ൽ ആദ്യ ചിത്രമായ 20 മ്യൂൽ‌ ടീം എന്ന ചിത്രത്തിലെ വേഷത്തിനായി എം‌ജി‌എമ്മിന്‌ അവരുടെ കരാർ വായ്പ കൊടുക്കപ്പെടുകയും, അതിൽ വാലസ് ബെയറി, ലിയോ കാരില്ലോ, മാർ‌ജോറി റാം‌ബ്യൂ എന്നിവരോടൊപ്പം ഒരു വേഷം അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. അടുത്ത ചിത്രമായ ദി ഗ്രേറ്റ് പ്രൊഫൈലിൽ (1940) ജോൺ ബാരിമോറിനൊപ്പം പ്രവർത്തിക്കുകയും ജാക്ക് ബെന്നിയോടൊപ്പം ചാർലീസ് ആൻ്റ് (1941) എന്ന ചിത്രത്തിൽ ആമി സ്പെറ്റിഗ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വാംപ് വാട്ടർ (1941) എന്ന ചിത്രത്തിലെ താര കഥാപാത്രത്തെ അവതരിപ്പിച്ച അവരുടെ ദി പൈഡ് പൈപ്പർ (1942) എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

സ്വകാര്യജീവിതം

[തിരുത്തുക]

1946 ജൂലൈ 7 ന് കാലിഫോർണിയയിലെ ബർലിംഗാമിലുള്ള മാതാപിതാക്കളുടെ വസതിയിൽവച്ച് ആൻ  ബാക്സ്റ്റർ നടൻ ജോൺ ഹോഡിയാക്കിനെ വിവാഹം കഴിച്ചു. അവർക്ക് 1951 ൽ ജനിച്ച കത്രീന എന്ന ഒരു മകളുണ്ടായിരുന്നു. ബാക്സ്റ്ററും ഹോഡിയാക്കും 1953 ൽ വിവാഹമോചനം നേടി. അക്കാലത്ത് അവർ അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നവരല്ലെന്ന് അവർ പറഞ്ഞുവെങ്കിലും വേർപിരിയലിന് അവർ സ്വയം കുറ്റപ്പെടുത്തിയിരുന്നു.

അവലംബം

[തിരുത്തുക]
  1. Obituary Variety, December 18, 1985.
  2. Anne Baxter genealogy. Rootsweb.com.
  3. "Anne Baxter Dies at 62, 8 Days After Her Stroke". Los Angeles Times. Times Wire Service. December 12, 1985. Retrieved May 7, 2018.
  4. Jean Stratton (March 27, 2007). "Long-time Princeton Resident Herbert W. Hobler Has Been in the Action and Shaped Events". Archived from the original on 2021-10-20. Retrieved 2020-03-25.
  5. David Lee Smith, Hoosiers in Hollywood (Indianapolis, IN: Indiana Historical Society Press, 2006), 177-178.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ആൻ ബാൿസ്റ്റർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആൻ_ബാൿസ്റ്റർ&oldid=4111988" എന്ന താളിൽനിന്ന് ശേഖരിച്ചത്