ഗ്രീസ്
ഹെല്ലെനിക ഗണരാജ്യം Hellenic Republic Ελληνική Δημοκρατία Ellīnikī́ Dīmokratía | |
---|---|
Location of ഗ്രീസ് (dark green) – on the European continent (light green & dark grey) | |
തലസ്ഥാനം and largest city | ഏതൻസ് |
ഔദ്യോഗിക ഭാഷകൾ | Greek |
നിവാസികളുടെ പേര് | Greek |
ഭരണസമ്പ്രദായം | Parliamentary republic |
Prokopis Pavlopoulos | |
അലക്സിസ് സിപ്രസ് | |
ആധുനിക സംസ്ഥാനത്വം | |
• Independence from the Ottoman Empire | 25 March 1821 |
• Recognized | 3 February 1830, in the London Protocol |
May 1832, in the Convention of London | |
• Current constitution | 1975, "Third Republic" |
• ആകെ വിസ്തീർണ്ണം | 131,990 കി.m2 (50,960 ച മൈ) (96th) |
• ജലം (%) | 0.8669 |
• 2008 estimate | 11,216,708[1] (74th) |
• 2001 census | 10,964,020[2] |
• ജനസാന്ദ്രത | 84/കിമീ2 (217.6/ച മൈ) (88th) |
ജി.ഡി.പി. (PPP) | 2007 IMF estimate |
• ആകെ | $324.891 billion[3] (33rd) |
• പ്രതിശീർഷം | $29,146[3] (28th) |
ജി.ഡി.പി. (നോമിനൽ) | 2007 IMF estimate |
• ആകെ | $313.806 billion[3] (27th) |
• Per capita | $28,152[3] (27th) |
ജിനി (2000) | 34.32 Error: Invalid Gini value · 35th |
എച്ച്.ഡി.ഐ. (2006) | 0.947 Error: Invalid HDI value · 18th |
നാണയവ്യവസ്ഥ | യൂറോ (€)3 (EUR) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 30 |
ഇൻ്റർനെറ്റ് ഡൊമൈൻ | .gr4 |
|
ഗ്രീസ് — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]അതിർത്തികൾ
[തിരുത്തുക]വടക്ക് ബൾഗേറിയ,മാസിഡോണിയ,അൽബേനിയ,കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലും.
ഭരണസംവിധാനം
[തിരുത്തുക]ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവൻ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ
[തിരുത്തുക]- തലസ്ഥാനം ആതൻസ്
- ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
- ഔദ്യോഗികഭാഷ ഗ്രീക്
- നാണയം യൂറോ
- ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി
ചരിത്രം
[തിരുത്തുക]ഗ്രീക് സംസ്കാരം
[തിരുത്തുക]ഈജിയൻ കടലിലെ ദ്വീപിൽ ബി.സി.3000ൽ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവൻ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ൽ ആണ്.
ജനാധിപത്യം
[തിരുത്തുക]ബി.സി 508ൽ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവിൽ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗൺസിൽ രൂപവത്കരിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശവും നൽകപ്പെട്ടു.
സുവർണ്ണകാലഘട്ടം
[തിരുത്തുക]ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു.
സാഹിത്യം
[തിരുത്തുക]ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്റ്റ്വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.
ചരിത്രത്തിൽ പ്രമുഖർ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ Eurostat
- ↑ National Statistical Service of Greece: Population census of 18 March 2001: Πίνακας 1. Πληθυσμός κατά φύλο και ηλικία
- ↑ 3.0 3.1 3.2 3.3 "Report for Selected Countries and Subjects". Imf.org. 2006-09-14. Retrieved 2009-01-06.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.
- Pages using the JsonConfig extension
- Articles containing Ancient Greek (to 1453)-language text
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- യൂറോപ്യൻ രാജ്യങ്ങൾ
- ഗ്രീസ്
- ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
- മെഡിറ്ററേനിയൻ രാജ്യങ്ങൾ
- യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ