കെ. ശിവറാം കാരന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ശിവരാമ കാരന്ത്

© കാമത്'സ് പോട്ട്പൂരി
ജനനം 1902 ഒക്ടോബർ 10(1902-10-10)
സാലിഗ്രാമ, കുന്ദപുര താലൂക്ക്, ഉഡുപ്പി ജില്ല, കർണ്ണാടക
മരണം 1997 ഡിസംബർ 9(1997-12-09) (പ്രായം 95)
മണിപ്പാൽ, ഉഡുപ്പി ജില്ല, കർണ്ണാടക
തൊഴിൽ എഴുത്തുകാരൻ, ചലച്ചിത്ര സം‌വിധായകൻ, പത്രപ്രവർത്തകൻ
ദേശീയത ഇന്ത്യ
എഴുതിയിരുന്ന കാലം 1902-1997
രചനാ സങ്കേതം ഗദ്യം, ജനപ്രിയ ശാസ്ത്രം, ബാലസാഹിത്യം
സാഹിത്യ പ്രസ്ഥാനം നവോദയ

കോട ശിവറാം കാരന്ത് (കന്നട:ಕೋಟಾ ಶಿವರಾಮ ಕಾರಂತ ) (ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997) ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. 1968-ലെ പത്മഭൂഷൺ അവാർഡ് നൽകപ്പെട്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ആ അവാർഡ് തിരിച്ചുനൽകുകയുണ്ടായി. ഒരു യക്ഷഗാന കലാകാരൻ കൂടിയായിരുന്ന ശിവറാം കാരന്തിന്‌ , മൂകാജ്യ കനസുകളു എന്ന കൃതിയാണ്‌, ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്തത്. [1]

അവലംബം[തിരുത്തുക]

  1. http://ekavi.org/jnanpeeth.htm
"http://ml.wikipedia.org/w/index.php?title=കെ._ശിവറാം_കാരന്ത്&oldid=1698048" എന്ന താളിൽനിന്നു ശേഖരിച്ചത്