അക്കിനേനി നാഗാർജുന
| നാഗാർജുന | |
|---|---|
![]() |
|
| ജനനം | അക്കിനേനി നാഗാർജുന റാവു 1959 ഓഗസ്റ്റ് 29 |
| മറ്റ് പേരുകൾ | നാഗ്, യുവ സാമ്രാട്ട് |
| ഉദ്യോഗം | അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് |
| സജീവം | 1986 - ഇതുവരെ |
| ജീവിത പങ്കാളി | അമല |
| വെബ് ഇടം | |
| http://www.nagfans.com/ | |
തെലുങ്ക് ചലച്ചിത്രം രംഗത്തെ ഒരു നടനാണ് നാഗാർജുന എന്ന പേരിൽ അറിയപ്പെടുന്ന അക്കിനേനി നാഗാർജുന (തെലുഗ്: ఆక్కినేని నాగార్జున) (ജനനം: ഓഗസ്റ്റ് 29, 1959. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന.
ഉള്ളടക്കം |
[തിരുത്തുക] സ്വകാര്യ ജീവിതം
നാഗാർജുന തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഹൈദരബാദിലാണ്. നാഗാർജുന രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. അവസാനമായി വിവാഹം ചെയ്തത് നടിയായ അമലയെയാണ്. രണ്ട് മക്കളുണ്ട്.
[തിരുത്തുക] അഭിനയ ജീവിതം
നാഗാർജുനയുടെ ആദ്യ ചിത്രം 1986 ലെ വിക്രം ആണ്. ഇത് ഹീറോ എന്ന ഹിന്ദി ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അഖരി പോരാട്ടം എന്ന ചിത്രമാണ്.
2004 ൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.
[തിരുത്തുക] സിനിമ നിർമ്മാണം
തന്റെ പിതാവിന്റെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ അന്നപൂർണ്ണ സ്റ്റുഡിയോസ് നാഗാർജുന പുനർ നവീകരിച്ചു. തെലുങ്ക് ചലച്ചിത്ര മേഖലയിലെ ഒരു മികച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് ഇപ്പോൾ ഈ കമ്പനി.
