"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ബിപിൻ ദാസ്: പ്രതികൂലം
വരി 53: വരി 53:
{{അനുകൂലം}}-- ധീരതയോടെ നയിക്കുക ! --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:19, 16 ഏപ്രിൽ 2013 (UTC)
{{അനുകൂലം}}-- ധീരതയോടെ നയിക്കുക ! --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:19, 16 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 12:00, 16 ഏപ്രിൽ 2013 (UTC)
{{അനുകൂലം}} --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 12:00, 16 ഏപ്രിൽ 2013 (UTC)
{{പ്രതികൂലം}} കിരൺ ചൂണ്ടിക്കാട്ടിയത് ശരിയാണ്. അനാഥമായും, അവലംബമില്ലാതെയും കിടക്കുന്ന താളുകളെ ശ്രദ്ധിക്കുന്നയാൾക്കെന്തിനാണ് ഒരഡ്മിൻ പദവിയെന്ന് മനസ്സിലാകുന്നില്ല. ഇതൊക്കെ ആർക്കും ചെയ്യാവുന്നതല്ലേ? ഉപയോക്താവിനെ ഇപ്പോൾ അഡ്മിനാക്കേണ്ടതില്ല. --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 12:20, 16 ഏപ്രിൽ 2013 (UTC)


====[[User:Adv.tksujith|സുജിത്]]====
====[[User:Adv.tksujith|സുജിത്]]====

12:20, 16 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ബിപിൻ ദാസ്

Bipinkdas (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

മലയാളം വിക്കിപീഡിയയിൽ കഴിഞ്ഞ ഒരു വർഷത്തോളമായി സജീവമായും, ക്രിയാത്മകമായും പ്രവർത്തിക്കുന്ന ബിപിൻ ദാസിനെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. --Anoop | അനൂപ് (സംവാദം) 07:10, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സമ്മതമറിയിക്കുന്നു. സ്ഥാനാർത്ഥിത്വം നിർദ്ദേശിച്ചതിനോട് അനൂപനോട് നന്ദിയും അറിയിച്ചുകൊള്ളുന്നു. ബിപിൻ (സംവാദം) 07:23, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സംവാദം
ചോദ്യങ്ങൾ
User: Kiran Gopi ഉന്നയിച്ചവ

താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്? ഇതു വരെ ഒരു താൾ പോലും താങ്കൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയോ ഇവിടെ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല അതിനാൽ ഒരു ചോദ്യം കൂടി താളുകൾ നീക്കം ചെയ്യുന്നതിന്റെ മാനദണ്ഡത്തെ പറ്റി എന്താണ് പറയാനുള്ളത്?--KG (കിരൺ) 07:51, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സാധാരണ ഉപയോക്താവിനേക്കാൾ കുറച്ചുകൂടെ അവകാശങ്ങൾ ഉള്ളയാളാണ് കാര്യനിർവാഹകൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെ ഒരു കാര്യനിർവാഹകൻ എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നൊക്കെ വ്യക്തമായ നയങ്ങളുമുണ്ടല്ലോ. ആ നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവൃത്തിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം. താളുകൾ നീക്കം ചെയ്യുന്നതിലുപരി അനാഥമായും, അവലംബമില്ലാതെയും കിടക്കുന്ന താളുകളിലാണ് ഞാൻ ഇതുവരെ ശ്രദ്ധിച്ചിരുന്നത്. കിരൺ പറഞ്ഞപോലെ ഇത്തരം സംവാദങ്ങളിൽ കൂടി പങ്കെടുക്കാൻ ശ്രമിക്കാം. ബിപിൻ (സംവാദം) 09:01, 16 ഏപ്രിൽ 2013 (UTC)[മറുപടി]
താങ്കളുടെ മറുപടിക്കു നന്ദി. ഒരു കാര്യനിർവാഹകൻ എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നൊക്കെ വ്യക്തമായ നയങ്ങളുമുണ്ടല്ലോ ഇവയെ പറ്റി സാധരണ ഗതിയിൽ ഒരു വ്യക്തിക്ക് അറിവുണ്ടോ എന്ന് പരിശോധിക്കുന്നത് അദ്ദേഹത്തിന്റെ എഡിറ്റുകൾ നോക്കിയാണ് എന്നാൽ ലേഖനേതര നാമമേഖലകളിൽ താങ്കളുടെ പ്രവർത്തനം വളരെ കുറവാണ്, അതു പോലെ തന്നെ സംവാദങ്ങൾ ആയാലും വളരെ ക്ലിപ്തമാണ്. ഈ മേഖലകളിലെല്ലാം കുറച്ചു കൂടി സജീവമായതിനു ശേഷം കാര്യനിർവാഹക പദവിയിലേക്ക് വരുന്നതായിരുന്നു നല്ലതെന്ന് കരുതുന്നു.--KG (കിരൺ) 09:49, 16 ഏപ്രിൽ 2013 (UTC)[മറുപടി]
മറുപടിയില്ല. ഇത് നിങ്ങളൊക്കെയാണ് തീരുമാനിക്കേണ്ടത്. ബിപിൻ (സംവാദം) 09:55, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ബിപിൻ, float ആ നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവൃത്തിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം. താളുകൾ നീക്കം ചെയ്യുന്നതിലുപരി അനാഥമായും, അവലംബമില്ലാതെയും കിടക്കുന്ന താളുകളിലാണ് ഞാൻ ഇതുവരെ ശ്രദ്ധിച്ചിരുന്നത്. എന്ന താങ്കളുടെ മറുപടി എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു. കാര്യനിർവ്വാഹകനായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ കാര്യനിർവ്വാഹക പ്രവൃത്തികൾക്കൊപ്പം തുടർന്നും ഈ പ്രവൃത്തികളിൽ കൂടി താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതട്ടെ. --Anoop | അനൂപ് (സംവാദം) 10:23, 16 ഏപ്രിൽ 2013 (UTC)[മറുപടി]
കിരൺ സൂചിപ്പിച്ച കാര്യങ്ങൾ ബിപിന് അയോഗ്യതയാകുന്നില്ല. എങ്കിലും മറ്റു നാമമേഖലകളിലും സജീവമാകുന്നത് ഒരു കാര്യനിർവാഹകസ്ഥാനാർത്ഥിക്ക് മുതൽക്കൂട്ടാണ്, പ്രത്യേകിച്ച് നയരൂപീകരണചർച്ചകളും മറ്റും. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന മേഖലകളിൽ ബിപിൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്, അതിനുള്ള പ്രോത്സാഹനമായി ഈ നിർദ്ദേശത്തെ കാണുകയും ചെയ്യാം.--സിദ്ധാർത്ഥൻ (സംവാദം) 10:30, 16 ഏപ്രിൽ 2013 (UTC)[മറുപടി]
കാര്യനിർവ്വാഹകൻ ലേഖനേതര മേഖലകളിൽ കൂടി ഇടപടണം എന്നു പറയുന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. കാരണം മലയാളം വിക്കിപീഡിയ വളരുകയാണു്. അപ്പോൾ മുൻപത്തേതു പോലെ എല്ലാ അഡ്മിനുകൾക്കും എല്ലാ കാര്യങ്ങളിലും ഇടപെടാൻ സാധിച്ചെന്നു വരില്ല. അതിനുള്ള സമയവും ലഭിച്ചെന്ന് വരില്ല. മാത്രവുമല്ല ചില പ്രത്യേക അഡ്മിനുകൾ ചില പ്രത്യേക മേഖകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും. ഇനി അങ്ങനെയുള്ള അഡ്മിനുകളെയാണു നമുക്കാവശ്യം. എങ്കിൽ മാത്രമേ മലയാളം വിക്കിപീഡിയക്ക് വളർച്ച സാദ്ധ്യമാകുകയുള്ളൂ. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണു ബിപിനിനെ ഞാൻ നിർദ്ദേശിച്ചതു. ഇനി തെരഞ്ഞെടുക്കണോ വേണ്ടയോ എന്നൊക്കെ ഉള്ള തീരുമാനങ്ങൾ സമൂഹത്തിനു വിടുന്നു. --Anoop | അനൂപ് (സംവാദം) 10:41, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഞാൻ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. ഇതു ഒരു വാദപ്രതിവാദമൊന്നുമല്ല തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ആ നിലയ്ക്ക് മാത്രം അതിനെ സമീപിക്കുക. (ഓഫ്: നീക്കം ചെയ്യാൻ ഒരു അഡ്മിൻ, പ്രോട്ടക്റ്റ് ചെയ്യാൻ ഒരഡ്മിൻ അങ്ങനെയിക്കെ വേണോ?). ബിപിന്റെ പ്രവൃത്തി പരിചയം വിക്കിപീഡിയയ്ക്ക് ഒരു മുതൽക്കൂട്ടാണ്, ഒരു അഡ്മിനാകുമ്പോൾ ലേഖനങ്ങളിൽ മാത്രമായിരിക്കുകയില്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് മറിച്ച് വിക്കിയിലെ മിക്ക മേഖലകളിലും ഇടപെടാൻ കഴിയണം. ആ ഒരു കുറവ് ചൂണ്ടികാണിച്ചെന്ന് മാത്രം. കൂടാതെ അദ്ദേഹത്തിന്റെ തിരുത്തലുകൾ പ്രത്യേക മേഖലകളിൽ മാത്രമാണന്നുള്ളതും ഒരു കുറവായി തോന്നിയിരുന്നു. --KG (കിരൺ) 11:10, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഒരാളെ കാര്യനിർവാഹകനാക്കുന്നത് വിക്കി സമൂഹമാണ്, അയാൾ ആ പദവി ദുരുപയോഗം ചെയ്യുമ്പോഴോ, അതല്ല സമൂഹത്തിനു തന്നെ തോന്നുമ്പോഴോ ആ പദവി തിരിച്ചെടുക്കാവുന്നതാണ്. വാദപ്രതിവാദത്തിനില്ല, എങ്കിലും ചോദിച്ചോട്ടെ എന്താണീ പ്രത്യേക മേഖലകളിൽ മാത്രമുള്ള തിരുത്തലുകൾ ബിപിൻ (സംവാദം) 11:31, 16 ഏപ്രിൽ 2013 (UTC)[മറുപടി]
തൊട്ട് മുകളിലെ മറുപടി താങ്കൾക്കുള്ളതായിരുന്നില്ല താങ്കൾ എന്റെ അടുത്ത് ഒരു വാദത്തിനും വന്നില്ല :). പ്രത്യേക മേഖല എന്നുദ്ദേശിച്ചത് താങ്കളുടെ തിരുത്ത് ലേഖനങ്ങളിൽ മാത്രമാണധികവും സംവാദങ്ങളിലും നയരൂപീകരണങ്ങളിലും മറ്റിതര ചർച്ചകളിലും കണ്ടിട്ടില്ല എന്നുള്ളത്.--KG (കിരൺ) 11:53, 16 ഏപ്രിൽ 2013 (UTC)[മറുപടി]
തെറ്റിദ്ധരിച്ചു. ക്ഷമാപണം ബിപിൻ (സംവാദം) 12:05, 16 ഏപ്രിൽ 2013 (UTC)[മറുപടി]
User:Vssun ഉന്നയിച്ചവ

കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണത്തിന് ലേഖനങ്ങളുടെ മെർജിങ്, പ്രധാനതാളിലെ ഏതെങ്കിലും വിഭാഗത്തിന്റെ പരിപാലനം തുടങ്ങിയവ? --Vssun (സംവാദം) 08:10, 16 ഏപ്രിൽ 2013 (UTC)[മറുപടി]

തീർച്ചയായും. സമയമനുസരിച്ച് ഏതെങ്കിലും ഒന്നിൽ സജീവമാവാം. ഏത് എന്ന് ഇപ്പോൾ പറയാൻ കഴിയുമെന്നു തോന്നുന്നില്ല. ബിപിൻ (സംവാദം) 09:03, 16 ഏപ്രിൽ 2013 (UTC)[മറുപടി]
വോട്ടെടുപ്പ്

സുജിത്

Adv.tksujith (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

മലയാളം വിക്കിപീഡിയക്കകത്തും, പുറത്ത് വിക്കിസമൂഹത്തിന്റെ വളർച്ചക്കും സംഭാവനകൾ നൽകുന്ന സുജിത്തിനെ കാര്യനിർവാഹക സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുന്നു ബിപിൻ (സംവാദം) 11:38, 16 ഏപ്രിൽ 2013 (UTC)[മറുപടി]

സമ്മതമറിയിക്കുന്നു. നാമനിർദ്ദേശം നടത്തിയ ബിപിന് നന്ദി. സമൂഹത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് സന്തോഷവും പ്രധാനവുമായി കരുതുന്നു. ഒരെണ്ണം കഴിഞ്ഞിട്ടുപോരായിരുന്നോ എന്ന സംശയം മാത്രമേയുള്ളു :) --Adv.tksujith (സംവാദം) 11:57, 16 ഏപ്രിൽ 2013 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

ചെക്ക്‌ യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

  • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
  • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
  • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
  • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.