Jump to content

റൊമാൻ പൊളാൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roman Polanski എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൊമാൻ പൊളാൻസ്കി
റൊമാൻ പൊളാൻസ്കി
ജനനം
റാജ്മുണ്ട് റൊമാൻ ലീബ്ലിങ്ങ്

(1933-08-18) ഓഗസ്റ്റ് 18, 1933  (91 വയസ്സ്)
തൊഴിൽസംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1953 - ഇപ്പോൾ വരെ
ജീവിതപങ്കാളി(കൾ)ബാർബറ ലാസ്സ് (1959-1962)
ഷാരോൺ ടേറ്റ് (1968-1969)
ഇമ്മാനുവൽ സീഗ്നർ (1989-)

റൊമാൻ റെയ്മണ്ട് പൊളാൻസ്കി (ജനനം: ഓഗസ്റ്റ് 18, 1933) ഒരു പോളിഷ്-ഫ്രെഞ്ച്[1] ചലച്ചിത്ര സംവിധായകനും നടനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്‌. നാലു തവണ അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി. റോസ്മേരീസ് ബേബി, ചൈനാടൗൺ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്‌. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളാണ്‌ പൊളാൻസ്കി.[2]
ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ നാസി അധീനതയിലായിരുന്ന പോളണ്ടിലെ ജൂത കൂട്ടക്കൊലയെ ഇദ്ദേഹം അതിജീവിച്ചു. 1969ൽ ഗർഭിണിയായ ഭാര്യ ഷാരൺ ടേറ്റിനെ മാൻസൺ കുടുംബം കൊലപ്പെടുത്തി. 1978ൽ, 13 വയസ്സുള്ള പെൺകുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക വേഴ്ചയിലേർപ്പെട്ട കുറ്റത്തിനു ശിക്ഷ വിധിക്കും മുൻപ് പൊളാൻസ്കി ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും തുടർന്ന് ഇപ്പോൾ ഫ്രഞ്ച് പൗരനായി ജീവിക്കുകയും ചെയ്യുന്നു.

അറസ്റ്റ്

[തിരുത്തുക]

2009 സെപ്തംബർ അവസാനം, സൂറിക്കിലെ ചലച്ചിത്രോത്സവത്തിൽ ചലച്ചിത്രരംഗത്തെ ആയുഷ്ക്കാല സംഭാവനകൾക്കുള്ള പുരസ്കാരം വാങ്ങാനായി സ്വിറ്റ്സർലൻഡിലെത്തിയ പോളാൻസ്കിയെ 1978-ൽ ചെയ്തതായി പറയപ്പെടുന്ന ബലാൽസംഗക്കുറ്റത്തിന് സ്വിറ്റ്സർലൻഡിലെ പോലീസ് അറസ്റ്റു ചെയ്തു. ഫ്രാൻസിലെ അധികാരികളിൽ ചിലരും ചലച്ചിത്ര രംഗത്തെ പൊളാൻസ്കിയുടെ ചില ആരാധകരോടും സുഹൃത്തുക്കളോടും ചേർന്ന് അദ്ദേഹത്തിന്റെ അറസ്റ്റിനെ, പ്രത്യേകിച്ച് അത് നടന്ന സാഹചര്യം എടുത്തുപറഞ്ഞ് വിമർശിച്ചെങ്കിലും പൊളാൻസ്കിയെ വിട്ടയച്ചിട്ടില്ല. അമേരിക്കൻ മാധ്യമങ്ങൾ പൊതുവേ, പൊളാൻസ്കിയുടെ അറസ്റ്റിനോടുള്ള എതിർപ്പിനെ നിശിതമായി വിമർശിച്ചു പൊളാൻസ്കിയുടെ കാര്യം തീരുമാനിക്കേണ്ടത് നയതന്ത്രജ്ഞന്മാരല്ല, കോടതികളാണെന്ന് അമേരിക്കൻ വിദേശസചിവ, ഹിലരി ക്ലിന്റൺ‍‍ അഭിപ്രായപ്പെട്ടു.[3]

പ്രധാന ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Polanski joins French elite
  2. Roman Polanski: wanted and desired.
  3. 2009 ഒക്ടോബർ 2-ലെ ടൈംസ് ഓഫ് ഇൻഡ്യ ദിനപത്രം, ദില്ലി പതിപ്പ്
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-08-19. Retrieved 2008-12-15.

ബാഹ്യകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൊമാൻ_പൊളാൻസ്കി&oldid=3656688" എന്ന താളിൽനിന്ന് ശേഖരിച്ചത്