ബെർനാർഡു ബെർതുലൂച്ചി
ബെർനാർഡു ബെർതുലൂച്ചി | ||
---|---|---|
ജനനം | ||
മരണം | 26 നവംബർ 2018 | (പ്രായം 77)|
തൊഴിൽ | ||
സജീവ കാലം | 1962–2018 | |
മാതാപിതാക്ക(ൾ) |
| |
|
പ്രശസ്ത ഇറ്റാലിയൻ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ബെർനാർഡോ ബർതുലൂച്ചി (Italian: [berˈnardo bertoˈluttʃi]; 16 മാർച്ച് 1941 – 26 നവംബർ 2018). ദ കൺഫോമിസ്റ്റ്, ദ ലാസ്റ്റ് എംപെറ്ർ (മികച്ച സംവിധായകനുള്ള അക്കാദമി അവാർഡും മികച്ച അവലംബിത തിരക്കഥക്കുമുള്ള അക്കാദമി അവാർഡും നേടി), ലാസ്റ്റ് റ്റാങ്കൊ ഇൻ പാരീസ്,1900, ദ ഡ്രീമേർസ്, ദ ഷെൽറ്ററിംഗ് സ്കൈ, ലിറ്റിൽ ബുദ്ധ, സ്റ്റീലിംഗ് ബ്യൂട്ടി, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിൽ ഉൾപ്പെടുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, 2011-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന് ഹോണറി പാം ഡി ഓർ പുരസ്കാരം സമ്മാനിക്കപ്പെട്ടു.[2] 1979 മുതൽ 2018 ൽ അദ്ദേഹത്തിന്റെ മരണം വരെ തിരക്കഥാകൃത്ത് ക്ലേർ പെപ്ലോയെ ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.[3]
ജീവിതരേഖ
[തിരുത്തുക]ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിലെ നഗരമായ പാർമയിലാണ് അദ്ദേഹം ജനിച്ചത്. ഒരു അദ്ധ്യാപികയായിരുന്ന നിനെറ്റയുടേയും (ഗ്യോവാനാർഡി) ഒരു കവി, പേരെടുത്ത കലാ ചരിത്രകാരൻ, പദ്യസമാഹാര രചയിതാവ്, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ആറ്റിലിയോ ബെർതുലൂച്ചിയുടേയും മൂത്തപുത്രനായിരുന്നു അദ്ദേഹം.[4] അദ്ദേഹത്തിന്റെ അമ്മ ഓസ്ട്രേലിയയിൽ ജനിച്ച, ഇറ്റാലിയൻ പിതാവിന്റേയും ഒരു ഐറിഷ് മാതാവിന്റേയും മകളായിരുന്നു.[5][6]
ഒരു കലാപരമായി അന്തരീക്ഷത്തിൽ വളർന്നുവന്ന ബെർതുലൂച്ചി, തന്റെ പതിനഞ്ചാമത്തെ വയസിൽ തന്നെ എഴുതിത്തുടങ്ങുകയും പ്രേമിയോ വിയാരെഗ്ഗിയോ ഉൾപ്പെടെയുള്ള നിരവധി അന്തസുറ്റ സാഹിത്യ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിനു ലഭിക്കുകയും ചെയ്തു.
കലാജീവിതം
[തിരുത്തുക]ബെർത്തോലൂച്ചി ആദ്യകാലത്ത് തന്റെ പിതാവിനെപ്പോലെതന്നെ ഒരു കവിയായി മാറാൻ അദമ്യമായി ആഗ്രഹിച്ചിരുന്നു. ഈ ഉദ്ദേശം മനസ്സിൽവച്ചുകൊണ്ട് അദ്ദേഹം 1958 മുതൽ 1961 വരെ റോം സർവകലാശാലയിലെ ആധുനിക സാഹിത്യ ഫാക്കൽറ്റിയിൽ ചേരുകയുണ്ടായി. അവിടെവച്ച് പസോളിനിയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ചലച്ചിത്രരംഗത്തേയ്ക്കു പ്രവേശിച്ചത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- La commare secca (1962)
- Before the Revolution (Prima della rivoluzione, 1964)
- La via del petrolio (1965)
- Il canale (1966)
- Partner (1968)
- Amore e rabbia (1969, segment: "Agonia")
- The Conformist (Il conformista, 1970)
- The Spider's Stratagem (Strategia del ragno, 1970)
- La salute è malata (1971)
- 12 dicembre (1971)
- Last Tango in Paris (Ultimo tango a Parigi, 1972)
- 1900 (Novecento, 1976)
- La luna (1979)
- Tragedy of a Ridiculous Man (La tragedia di un uomo ridicolo, 1981)
- L'addio an Enrico Berlinguer (1984)
- ദ ലാസ്റ്റ് എമ്പറർ (1987)
- 12 registi per 12 città (1989, segment "Bologna")
- ദ ഷെൽറ്ററിംഗ് സ്കൈ (1990)
- ലിറ്റിൽ ബുദ്ധ (1993)
- സ്റ്റീലിങ് ബ്യൂട്ടി (1996)
- ബിസീജ്ഡ് (1998)
- ടെൻ മിനിട്സ് ഓൾഡർ: ദ സെല്ലോ (2002, segment: "Histoire d'eaux")
- ദ ഡ്രീമേർസ് (2003)
- മീ ആന്റ് യൂ (2012)
അവലബം
[തിരുത്തുക]- ↑ "Bernardo Bertolucci". Front Row. January 18, 2014-ന് ശേഖരിച്ചത്.
- ↑ BBC News (April 11, 2011). "Bernardo Bertolucci to receive Palme d'Or honour". BBC News. BBC. Retrieved August 25, 2012.
- ↑ Williams, Philip (February 3, 2007). "The Triumph of Clare Peploe". Movie Maker. Archived from the original on 2017-07-30. Retrieved June 29, 2015.
- ↑ "Bernardo Bertolucci Biography (1940-)". Filmreference.com. Retrieved September 14, 2010.
- ↑ Bertolucci, B.; Gerard, F.S.; Kline, T.J.; Sklarew, B.H. (2000). Bernardo Bertolucci: Interviews. University Press of Mississippi. ISBN 9781578062058. Retrieved October 16, 2016.
- ↑ "Bernardo Bertolucci - biografia". cinquantamila.corriere.it. Archived from the original on 2016-10-18. Retrieved October 16, 2016.