ഷാരോൺ ടേറ്റ്
ഷാരോൺ ടേറ്റ് പോളാൻസ്കി | |
---|---|
![]() 1967 ലെ വാലി ഓഫ് ദ ഡോൾസ് എന്ന ചിത്രത്തിലെ ടേറ്റിൻറെ പബ്ലിസിറ്റി ഫോട്ടോ | |
ജനനം | Sharon Marie Tate ജനുവരി 24, 1943 Dallas, Texas, U.S. |
മരണം | ഓഗസ്റ്റ് 9, 1969 Benedict Canyon, Los Angeles, California, U.S. | (പ്രായം 26)
മരണ കാരണം | Multiple stab wounds |
അന്ത്യ വിശ്രമം | Holy Cross Cemetery, Culver City, California, U.S. 33°59′26″N 118°23′16″W / 33.99056°N 118.38778°W |
തൊഴിൽ |
|
സജീവ കാലം | 1961–1969 |
ജീവിതപങ്കാളി(കൾ) | Roman Polanski (വി. 1968) |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് | www |
ഷാരോൺ മേരി ടേറ്റ് പോളാൻസ്കി (ജീവിതകാലം : ജനുവരി 24, 1943 - ഓഗസ്റ്റ് 9, 1969) ഒരു അമേരിക്കൻ നടിയും മോഡലും ആയിരുന്നു. 1960-കളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുമുമ്പ് അവർ ടെലിവിഷൻ രംഗത്ത് പതിവായി ചെറിയ ടെലിവിഷൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെതന്നെ പതിവായി ഫാഷൻ മാഗസിനുകളിൽ മോഡലായും മുഖച്ചിത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ ഹാസ്യരസപ്രധാനമായതും നാടകീയവുമായ പ്രകടനങ്ങൾ വിലയിരുത്തപ്പെട്ടതിനുശേഷം ടേറ്റ് ഹോളിവുഡിലം ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങളിലൊരാളായി പ്രശംസിക്കപ്പെട്ടിരുന്നു.
1966 ൽ നിഗൂഢ പ്രമേയമായ ഐ ഓഫ് ദ ഡെവിൾ എന്ന ആദ്യചിത്രത്തിലൂടെ ഹോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അവരുടെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന പ്രകടനമായി വിലയിരുത്തപ്പെടുന്നത് 1967 ലെ ക്ലാസിക്കൽ ചലച്ചിത്രമായിരുന്ന വാലി ഓഫ്വെ ദ ഡോൾസ് എന്ന ചിത്രത്തിലെ ജെന്നിഫർ നോർത്ത് എന്ന കഥാപാത്രമായിരുന്നു. ഇതിലെ അഭിനയം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിക്കൊടുത്തു. ഷാരോൺ ടേറ്റിൻ പൂർണ്ണമായ അവസാനത്തെ ചിത്രം അവരുടെ മരണാനന്തരം 1969 ൽ പുറത്തിറങ്ങിയതു കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ 12+1 ആയിരുന്നു.[1][2]1968 ജനവരി 20 ന് ഷാരോൺ ടേറ്റ്, സംവിധായകനും 1967 ലെ ചിത്രമായ ദ ഫിയർലെസ് വാമ്പയർ കില്ലേർസ് എന്ന ചിത്രത്തിലെ സഹനടനുമായിരുന്ന റോമൻ പോളാൻസ്കിയെ വിവാഹം കഴിച്ചു. 1969 ആഗസ്ത് ഒമ്പതിന്, പോൾസ്കിക്കൊപ്പം താമസിച്ചിരുന്ന ഭവനത്തിൽവച്ച് "മാൻസൺ ഫാമിലി" എന്നറിയപ്പെടുന്ന ക്രിമിനൽ സംഘടനയിലെ അംഗങ്ങൾ ടേറ്റിനെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയിരുന്നു. അവർ കൊല്ലപ്പെടുന്ന സമയത്ത് എട്ടര മാസം ഗർഭിണിയായിരുന്നു.
കലാരംഗം[തിരുത്തുക]
പേര് | വർഷം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
ബറബ്ബാസ് | 1961 | Patrician in Arena | Uncredited |
ഹെമിംഗ്വേസ് അഡ്വഞ്ചർ ഓഫ് ഓ യംഗ് മാൻ | 1962 | Burlesque Queen | Uncredited |
ദ ബെവെർലി ഹിൽബില്ലീസ് | 1963–65 | Janet Trego | TV series, 15 episodes |
മിസ്റ്റർ എഡ് | 1963 |
|
|
ദ അമേരിക്കനൈസേഷൻ ഓഫ് എമിലി | 1964 | Beautiful Girl | Uncredited |
ദ മാൻ ഫ്രം U.N.C.L.E. | 1965 | Therapist | Episode: "The Girls of Nazarone Affair" |
ഐ ഓഫ് ദ ഡെവിൾ | 1966 | Odile de Caray | |
ദ ഫിയർലെസ് വാമ്പയർ കില്ലേർസ് | 1967 | സാറാ ഷഗാൽ | |
ഡോണ്ട് മേക്ക് വേവ്സ് | 1967 | മാലിബു | |
വാലി ഓഫ് ദ ഡോൾസ് | 1967 | ജെന്നിഫർ നോർത്ത് | Nominated - Golden Globe Award for Most Promising Newcomer – Female |
ദ റെക്കിംഗ് ക്രൂ | 1968 | ഫ്രെയ കാൾസൺ | |
തേർട്ടീൻ ചെയേർസ് (12+1 എന്നും അറിപ്പെടുന്നു) | 1969 | പാറ്റ് | Released posthumously, (Last appearance) |
See also[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Sandford, C. (2009). Polanski: A Biography (ഭാഷ: സ്വീഡിഷ്). St. Martin's Press. ISBN 978-0-230-61176-4. ശേഖരിച്ചത് December 24, 2016.CS1 maint: ref=harv (link)
- ↑ Goble, A. (1999). The Complete Index to Literary Sources in Film. De Gruyter. ISBN 978-3-11-095194-3. ശേഖരിച്ചത് December 24, 2016.CS1 maint: ref=harv (link)