ലാർ ദേശീയോദ്യാനം
ലാർ ദേശീയോദ്യാനം | |
---|---|
Location | മാസന്ദറാൻ പ്രവിശ്യയുംതെഹ്റാൻ പ്രവിശ്യയും,നോർത്തേൺ ഇറാൻ |
Coordinates | 35°59′06″N 51°58′45″E / 35.9851°N 51.9791°E |
Area | 30,000 ഹെക്ടർ |
Established | 1976 |
Governing body | ഇറാൻ പരിസ്ഥിതി വകുപ്പ് |
ഇറാനിലെ മാസന്ദരാൻ, തെഹ്റാൻ എന്നീ പ്രവിശ്യകളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമായ ലാർ ദേശീയോദ്യാനം (പേർഷ്യൻ پارک ملی لار park-e melli-e lar) ഒരു സംരക്ഷിതമേഖലയായി 1982-ൽ പ്രഖ്യാപിക്കപ്പെട്ടു. ഇറാനിലേയും മധ്യേഷ്യയിലെയും ഏറ്റവും വലിയ പർവ്വതമായ ദാമവന്ത് പർവ്വതത്തിന്റെ അടിവാരത്തുള്ള അൽബോർസ് മലനിരകളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം ഏകദേശം 30,000 ഹെക്ടർ (74000ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. മദ്ധ്യ അൽബോർസ് മേഖലകളിൽ മധ്യ ഭാഗത്തായി ട്രിയാസിക്, ജുറാസിക് പാറകൾ കാണപ്പെടുന്നു. 5610 മീറ്റർ ഉയരമുള്ള ദാമവന്ത് പർവ്വതം ഇറാനിലെ ഉയരം കൂടിയ പർവ്വതങ്ങളിലൊന്നാണ്. 1992-ൽ ഉദ്യാന സംരക്ഷകരിൽ മുഖ്യനായ നാക്കി മിർസ കരീമി, ഇറാൻ ഡെയിലി ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഉദ്യാനത്തിലെ ചില പ്രദേശങ്ങളിൽ വേട്ടയാടൽ നിരോധിച്ചതായി പറയുകയുണ്ടായി. അനധികൃതമായി മൃഗങ്ങളെ കൊല്ലുന്നതിനാൽ ഇവിടെ പലതിനും വംശനാശം സംഭവിച്ചിരിക്കുന്നു. കാലിമേച്ചിൽ നടത്താൻ അനുവാദമുള്ള ലോകത്തിലെ ഒരേയൊരു ദേശീയോദ്യാനമാണ് ലാർ ദേശീയോദ്യാനം. എന്നാൽ പുൽമേടുകൾ തേടി മാറി മാറി പാർക്കുന്ന ജനവർഗ്ഗത്തിൽപ്പെട്ടവരുടെ ആടുമാടുകളെ ഇവിടെ യഥേഷ്ടം മേയ്ക്കുന്നതിനാൽ ഉദ്യാനത്തിൽ തഴച്ചുവളരുന്ന പച്ചസസ്യങ്ങൾ നശിക്കുകയും നദികൾ മാലിന്യം നിറഞ്ഞതായി തീരുകയും ചെയ്യുന്നു. തുടർന്ന് സംരക്ഷിതമേഖലയായി മാറ്റുകയും ആടുമാടുകൾക്ക് ഉദ്യാനത്തിനെ മേച്ചിൽസ്ഥലമാക്കുന്നതിൽ നിന്നും പരിസ്ഥിതി വകുപ്പ് നിയന്ത്രണവും ഏർപ്പെടുത്തുകയും ചെയ്തു[1].
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ലാർ അണക്കെട്ട് ഈ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]ലാർ ദേശീയോദ്യാനത്തിൽ വളരെ തണുത്ത ശൈത്യമാണ് അനുഭവപ്പെടാറുള്ളത്. മഴക്കാലത്ത് ഫെബ്രുവരി മുതൽ മാർച്ച് മാസം പകുതിവരെ ശരാശരി 95 മി.മീ. കാലവർഷമാണ് ലഭിക്കുന്നത്. സെപ്റ്റംബറിൽ ഈ കാലവർഷത്തിന്റെ തോത് 14.5 മി.മീ വരെയാകുന്നു. തണുപ്പുള്ള മാസങ്ങളിലെ താപനില ശരാശരി മൈനസ് 37ഡിഗ്രി സെൽഷ്യസാണ്, ചൂടുള്ള മാസങ്ങളിൽ അനുഭവപ്പെടുന്ന താപനില 30ഡിഗ്രി സെൽഷ്യസാകുന്നു. വർഷപാതം ശരാശരി 553 മി.മീ. ആണ് ലഭിക്കുന്നത്.
സസ്യമൃഗജാലങ്ങൾ
[തിരുത്തുക]ലാർ ദേശീയോദ്യാനത്തിൽ നാനാതരത്തിലുള്ള സസ്യ-ജന്തു ജീവജാലങ്ങൾ കാണപ്പെടുന്നു. ഈ ഉദ്യാനമേഖലയിൽ 400 വ്യത്യസ്തയിനം സസ്യങ്ങളും, അതിൽ 35 തരം സസ്യങ്ങളുടെ ജന്മദേശം ഇറാന് അവകാശപ്പെടാവുന്നതാണ്. ചിക്കറി (ശാസ്ത്രീയനാമം: Cichorium intybus), പേർഷ്യൻ ഹോഗ് വീഡ് (Heracleum persicum), ഇരട്ടിമധുരം (ശാസ്ത്രീയനാമം: Glycyrrhiza glabra). സെയിന്റ് ജോൺസ് വർട്ട് (Hypericum perforatum), സ്റ്റാർ ഫ്ളവർ (Borago officinalis), ചുവന്നുള്ളി (Allium cepa), ഗാൽബാനം (Ferula gummosa) ഈ സസ്യങ്ങളെ കൂടാതെ രണ്ടിൽ കൂടുതൽ ഇനമുള്ള ഫംഗസുകളും ഈ ദേശീയോദ്യാനത്തിൽ കാണാം. കാലിമേച്ചിൽ മൂലം ആസ്റ്റ്രേസീ കുടുംബത്തിൽപ്പെട്ട ഡെയിസി പോലുള്ള സസ്യങ്ങൾ അസ്‌ട്രാഗാലസ് ജീനസിൽപ്പെട്ട സസ്യങ്ങൾ അസ്‌ട്രാഗാലസ് ട്രഗാകാന്ത (Astragalus tragacanthus), ജൂനിപെർ, എക്കിനോപ്സ് മുതലായ സസ്യങ്ങൾക്ക് വംശനാശഭീഷണി ഉണ്ടാക്കുന്നു.
അപകടകാരികളായ വിഷപ്പാമ്പുകളുടെ സങ്കേതമാണ് ഈ ഉദ്യാനം. ലാറ്റിഫെർ വൈപർ (Montivipera latifii) ഉടുമ്പ് (Varanus bengalensis), പല്ലി, തവള മുതലായ ഉരഗങ്ങളെയും ഇവിടെ കാണാം. ഐയുസിഎൻ റെഡ് ലിസ്റ്റിൽപ്പെട്ട ലാറ്റിഫെർ വൈപറിനെ ഈ ഉദ്യാനത്തിൽ സംരക്ഷിക്കുന്നു. ലാറ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന റെഡ്-സ്പോട്ടഡ് ട്രൗട്ട് (Salmo macrostigma) ഇറാന്റെ തനതായ ജലജീവികളിലൊന്നാണ്. ഗ്രേ പാട്രിഡ്ജ് (Perdix perdix), കഴുകൻ, കൊക്ക്, നീർക്കാക്ക തുടങ്ങിയ പക്ഷികളും കുറുനരി, കുറുക്കൻ, ആട്, പുലി, കാട്ടുപന്നി, ചെന്നായ തുടങ്ങിയ സസ്തനികളും ഉദ്യാനത്തിലെ ജീവജാലങ്ങളിൽ ഉൾപ്പെടുന്നു[2][3].
വിനോദസഞ്ചാരം
[തിരുത്തുക]ഹറാസ് റോഡിലൂടെ (റോഡ് 77) കാറിൽ യാത്ര ചെയ്താൽ ഉദ്യാനത്തിലും, തെഹ്റാൻ പ്രവിശ്യയിൽ നിന്നും 70 കി.മീ.സഞ്ചരിച്ചാൽ ലാർ അണക്കെട്ടിൽ എത്തിച്ചേരാം[4][5]. മെയ് മുതൽ ആഗസ്റ്റ് പകുതി വരെ ലാർ ദേശീയോദ്യാനം സന്ദർശിക്കാം. എന്നാൽ കാട്ടുപൂക്കൾ പുൽമേടുകളിൽ വിരിഞ്ഞു നിൽക്കുന്ന മെയ് മാസം മുതൽ ജൂൺ അവസാനം വരെയാണ് ലാർ ദേശീയോദ്യാനം സന്ദർശിക്കാൻ നല്ല സമയം. വർഷത്തിൽ ബാക്കി സമയം ദേശീയോദ്യാനം അടച്ചിട്ടിരിക്കും.
മദ്ധ്യ ആൽബോർസ് പർവ്വത നിരയുടെ ഭൂപടം
[തിരുത്തുക]Map of central Alborz | Peaks: | 1 `Alam Kūh |
---|---|---|
2 Āzād Kūh | 3 Damāvand | |
4 Do Berar | 5 Do Khaharan | |
6 Ghal`eh Gardan | 7 Gorg | |
8 Kholeno | 9 Mehr Chal | |
10 Mīšīneh Marg | 11 Naz | |
12 Shah Alborz | 13 Sīālān | |
14 Tochal | 15 Varavašt | |
Rivers: | 0 | |
1 Alamūt | 2 Chālūs | |
3 Do Hezār | 4 Harāz | |
5 Jājrūd | 6 Karaj | |
7 Kojūr | 8 Lār | |
9 Nūr | 10 Sardāb | |
11 Seh Hazār | 12 Shāh Rūd | |
Cities: | 1 Āmol | |
2 Chālūs | 3 Karaj | |
Other: | D Dīzīn | |
E Emāmzādeh Hāšem | K Kandovān Tunnel | |
* Latīān Dam | ** Lār Dam |
ചിത്രശാല
[തിരുത്തുക]-
ലാർ ദേശീയോദ്യാനത്തിൽ മേയുന്ന കന്നുകാലിക്കൂട്ടം
-
ലാർ തടാകം
-
ലാർ ദേശീയോദ്യാനത്തിലെ കാട്ടു പോപ്പി
-
ലാർ ദേശീയോദ്യാനത്തിലെ മഞ്ഞുകാല ദൃശ്യം
-
ഇറാൻ-മാസന്ദറാൻ - ദമവണ്ട് വോൾക്കാനിക് ദൃശ്യം
-
ദമവണ്ട് മഞ്ഞുകാല ദൃശ്യം
അവലംബം
[തിരുത്തുക]- ↑ http://www.irna.ir/en/News/2733651/Art_&_Culture/Lar_National_Park
- ↑ https://persiaport.com/en/attractions/lar-national-park[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-07. Retrieved 2017-11-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-12. Retrieved 2017-11-14.
- ↑ http://www.tishineh.com/touritem/474/Lar-National-Park
- https://www.adventureiran.com/tour/lar-national-park-trekking-to-mt-damavand.html Archived 2017-06-01 at the Wayback Machine.
- www.zooplzen.cz/Files/zoo/ochrana_prirody/.../Montivipera_conservation_in_Lar.pdf.