തെഹ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെഹ്‌റാൻ
മെട്രോപോളിസ്
The Azadi Tower
Ferdows Garden Ab-o-Atash Park
Golestan Palace Mount Tochal seen from Modarres Expressway.
Chitgar Lake
Clockwise from top: Milad Tower seen from Qarb Town, Ab-o-Atash Park, Mount Tochal seen from Modarres Expressway, Chitgar Lake, Golestan Palace, Ferdows Garden, and theTabiat Bridge.
Coordinates: 35°41′21″N 51°23′20″E / 35.68917°N 51.38889°E / 35.68917; 51.38889Coordinates: 35°41′21″N 51°23′20″E / 35.68917°N 51.38889°E / 35.68917; 51.38889
രാജ്യം ഇറാൻ
പ്രവിശ്യതെഹ്റാൻ
വെബ്സൈറ്റ്www.tehran.ir
ജില്ലസെൻട്രൽ
ടൈംസോൺIRST (+03:30),IRDT (+04:30)

തെഹ്‌റാൻ ഇറാനിന്റെയും തെഹ്‌റാൻ പ്രവിശ്യയുടേയും തലസ്ഥാനമാണ്. നഗരത്തിൽ 8.8 ദശലക്ഷവും മെട്രോപൊളിറ്റൻ പ്രദേശത്തു 15 ദശലക്ഷവുമാണ് ജനസംഖ്യ. ഇറാനിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ നഗരമാണ് തെഹ്‌റാൻ[1]. മധ്യേഷ്യയിലെ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശം കൂടിയാണിത്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ ലോകത്തിലെ 29-ആം സ്ഥാനമാണ് തെഹ്‌റാൻഇന്[2].

ചരിത്രം[തിരുത്തുക]

ക്ലാസിക് കാലഘട്ടത്തിൽ ഇന്നത്തെ തെഹ്‌റാൻ പണ്ടത്തെ സുപ്രധാനമായ ഒരു മീഡിയൻ നഗരമായ രാഗസിന്റെ ഭാഗമായിരുന്നു[3]. അറബ്, തുർക്കി, മംഗോൾ അധിനിവേശത്തിന്റെ ഫലമായി നഗരം നാശനഷ്ടങ്ങൾക്കിരയായി. പഴയ ഗ്രേറ്റ് തെഹ്‌റാൻ ആധുനിക തെഹ്‌റാനിന്റെ ഒരു ഭാഗമായ് ഇന്നും നിലകൊള്ളുന്നു. ഇറാൻ പ്രദേശങ്ങളെ ഇറക്കിനോട് അടുത്ത് നിർത്തുക എന്ന ഉദ്ദേശത്തോടെ 1796ഇൽ ഖാജർ രാജവംശത്തിലെ രാജാവായ ആഖാ മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ തലസ്ഥാനം ടെഹ്‌റാനിലേക്കു മാറ്റി. റഷ്യൻ-ഇറാനിയൻ യുദ്ധത്തിന്റെ ഫലമായി ഇറാന്റെ തലസ്ഥാനം നിരവധി തവണ മാറ്റേണ്ടിവന്നു. തെഹ്‌റാൻ ഇറാൻ ചരിത്രത്തിലെ 32-ആം ദേശീയ തലസ്ഥാനമാണ്. ഇറാനിലെ അവസാന രാജവംശങ്ങളായ ഖാജാറുകളുടെയും പഹ്‌ലാവിസുകളുടെയും ആസ്ഥാനം ഈ നഗരമായിരുന്നു. രാജ്യത്തെ പ്രധാന രാജകീയ സമുച്ചയങ്ങളായ ഗോൾസ്റ്റോൺസ്, സഅദാബാദ് നിയാവർ എന്നിവ ഈ നഗരത്തിലാണ്.

1920-ഓടെ നഗരം മൊത്തത്തിൽ ഇടിച്ചുനിരത്തി പുനർനിർമ്മാണം തുടങ്ങി. ഇരുപതാം നൂറ്റാണ്ടോടെ തെഹ്‌റാൻ വൻതോതിൽ കുടിയേറ്റം നടക്കുന്ന സ്ഥാലമായ് മാറി[4]. പഹ്‌ലാവി രാജവംശം നിർമിച്ച സ്മാരകമായ ആസാദി ടവർ, 2007-ഇൽ പണി പൂർത്തിയായ, ലോകത്തിലെ ആറാമത്തെ ഏറ്റവും ഉയരമുള്ള സ്വയം താവളമായ ടവറായ മീലാദ് ടവർ, 2014-ഇൽ പണി പൂർത്തിയായ താബിയത്ത് പാലം എന്നിവയാണ് തെഹ്റാൻറെ ഏറ്റവും ശ്രദ്ധേയമായ ലാൻഡ്‌മാർക്ക്.  

തെരുവുകൾ[തിരുത്തുക]

പ്രശസ്ത വ്യെക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി തെഹ്റാനിലെ നിരവധി തെരുവുകൾക്ക് പ്രശസ്ത വ്യെക്തിത്വങ്ങളുടെ പേര് നൽകിയിരിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേരിലും ഇവിടെ തെരുവുണ്ട്. 

ഗാന്ധി സ്ട്രീറ്റ്, വടക്കൻ തെഹ്റാൻ

മുഹമ്മദ് അലി ജിന്ന എക്സ്പ്രസ് വേ, പടിഞ്ഞാറ് തെഹ്റാൻ

നെൽസൺ മണ്ടേല ബോലേവാർഡ്, വടക്കൻ തെഹ്റാൻ

ഹെൻറി കോർബിൻ സ്ട്രീറ്റ്, സെൻട്രൽ തെഹ്റാൻ

സൈമൺ ബൊളിവർ ബോവർവാർഡ്, വടക്കുപടിഞ്ഞാറൻ തെഹ്റാൻ

എഡ്വേർഡ് ബ്രൌൺ സ്ട്രീറ്റ്, തെഹ്റാൻ യൂണിവേഴ്സിറ്റിക്ക് സമീപം

ഇഖ്ബാൽ ലാഹോരി സ്ട്രീറ്റ്, കിഴക്കൻ തെഹ്റാൻ

ബോബി സാൻഡ്സ് സ്ട്രീറ്റ്, ബ്രിട്ടീഷ് എംബസിയുടെ പടിഞ്ഞാറ്

പാട്രിക്  ലുമുംബ സ്ട്രീറ്റ്, പടിഞ്ഞാറ് തെഹ്റാൻ

ഭാഷ [തിരുത്തുക]

തെഹ്റാനിലെ ഭൂരിഭാഗം പേരും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്[5][6]. ഏകദേശം 99% ആളുകളും പേർഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്, എന്നാൽ അസര്ബൈജാനി, അർമേനിയൻ, ലോർസ്, കുർദ്ദുകൾ പോലുള്ള മറ്റു ഇറാനിയൻ വംശജർ പേർഷ്യൻ ഭാഷ രണ്ടാം ഭാഷയായ് സംസാരിക്കുന്നു[7].  

തെഹ്റാനിലെ ഗതാഗതം [തിരുത്തുക]

മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളം, ഖൊമേനി  അന്താരാഷ്ട്ര വിമാനത്താവളം, റെയിവെ സ്റ്റേഷൻ, തെഹ്‌റാൻ മെട്രോ, ട്രോളിബസ്സുകൾ, ബസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം,ഹൈവേ ശൃംഖലകൾ എന്നിവ നഗരത്തിലെ ഗതാഗതം സുഖമമാക്കുന്നു. 

ഭാവി [തിരുത്തുക]

ഇറാന്റെ തലസ്ഥാനം തെഹ്റാനിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ പദ്ധതികൾ രൂപികരിച്ചു കൊണ്ടിരിക്കുകയാണ് വായു മലിനീകരണവും പ്രദേശത്തിന്റെ ഭൂകമ്പ സാധ്യതയും കൊണ്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ കാരണം പക്ഷെ ഇതുവരെ നിശ്ചിതമായ പദ്ധതികളൊന്നും അംഗീകരിച്ചിട്ടില്ല. 2016-ഇലെ ഗ്ലോബൽ ഡെസ്റ്റിനേഷൻ സിറ്റി സൂചിക പ്രകാരം ഏറ്റവും വേഗത്തിൽ വളരുന്ന പത്തു സ്ഥലങ്ങളിൽ ഒന്നാണ് തെഹ്‌റാൻ[8].വടക്കൻ തെഹ്റാൻ നഗരത്തിലെ ഏറ്റവും സമ്പന്നമായ ഭാഗമാണ്[9].

‌‌അവലംബം[തിരുത്തുക]

  1. See List of metropolitan areas in Asia.
  2. "The world's largest cities and urban areas in 2006". City Mayors. Retrieved 2010-09-25.
  3. Erdösy, George. (1995). The Indo-Aryans of ancient South Asia: Language, material culture and ethnicity. Walter de Gruyter. p. 165. Possible western place names are the following: Raya-, which is also the ancient name of Median Raga in the Achaemenid inscriptions (Darius, Bisotun 2.13: a land in Media called Raga) and modern Rey south of Tehran
  4. "Tehran (Iran) : Introduction – Britannica Online Encyclopedia". Encyclopædia Britannica. Retrieved 2012-05-21.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tabnak എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. Abbasi-Shavazi, Mohammad Jalal; McDonald, Peter; Hosseini-Chavoshi, Meimanat. (September 30, 2009). "Region of Residence". The Fertility Transition in Iran: Revolution and Reproduction. Springer. pp. 100–101.CS1 maint: Multiple names: authors list (link)
  7. Schuppe, Mareike. (2008). Coping with Growth in Tehran: Strategies of Development Regulation. GRIN Verlag. p. 13. Besides Persian, there are Azari, Armenian, and Jewish communities in Tehran. The vast majority of Tehran's residents are Persian-speaking (98.3%).
  8. Erenhouse, Ryan. (September 22, 2016). "Bangkok Takes Title in 2016 Mastercard Global Destinations Cities Index". MasterCard's newsroom.
  9. "Iran Lightens Up On Western Ways". Chicago Tribune. May 9, 1993.
"https://ml.wikipedia.org/w/index.php?title=തെഹ്റാൻ&oldid=2926703" എന്ന താളിൽനിന്ന് ശേഖരിച്ചത്