ഉള്ളടക്കത്തിലേക്ക് പോവുക

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chirayinkeezhu Ramakrishnan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
പ്രൊഫസർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ജനനം(1936-08-01)ഓഗസ്റ്റ് 1, 1936
മരണം(1994-01-10)ജനുവരി 10, 1994
തൊഴിൽചലചിത്രഗാന രചയിതാവ്
കലാലയ അദ്ധ്യാപകൻ

നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) [1] മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

തമിഴ്നാട് നാഗർകോവിൽ ലക്ഷ്മിപുരം കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണൻ നായർ, പ്രേം നസീറിന്റെ സൗഹൃദത്തിൽ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം നസീറിന്റെ നിർബന്ധപ്രകാരമാണ് ആദ്യ ചലച്ചിത്രഗാനം എഴുതുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത് 1977ൽ പ്രദർശനത്തിനെത്തിയ ഇന്നലെ ഇന്ന് എന്ന ചലച്ചിത്രത്തിന് വേണ്ടി ദേവരാജന്റെ ഈണത്തിൽ രചിച്ച സ്വർണ്ണ യവനികയ്ക്കുള്ളിലെ സ്വപ്ന നാടകം എന്ന ഗാനമായിരുന്നു അത്.[3] ചില ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയുമെഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിൽസക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം 1994 ജനുവരി പത്തിനു തന്റെ 64 വയസ്സിൽ അന്തരിച്ചു.

ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ

[തിരുത്തുക]
വർഷംചിത്രംഗാനംഗായകർസംഗീതസംവിധായകൻ
1977ഇന്നലെ ഇന്ന്സ്വർണ്ണ യവനികയ്ക്കുള്ളിലെ ...കെ.ജെ. യേശുദാസ്ജി. ദേവരാജൻ[4]
1978നിനക്കു ഞാനും എനിക്കു നീയുംആയിരം രാത്രി പുലർന്നാലും ...പി. ജയചന്ദ്രൻവി. ദക്ഷിണാമൂർത്തി
1978നിനക്കു ഞാനും എനിക്കു നീയുംകള്ളടിക്കും പൊന്നളിയാപി. ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻവി. ദക്ഷിണാമൂർത്തി
1978കടത്തനാട്ടു മാക്കംനീട്ടിയ കൈകളിൽ ...കെ.ജെ. യേശുദാസ്ജി. ദേവരാജൻ
1978കടത്തനാട്ടു മാക്കംആയില്യം കാവിലമ്മെ വിടകെ.ജെ. യേശുദാസ്ജി. ദേവരാജൻ
1978കടത്തനാട്ടു മാക്കംകാലമാം അശ്വത്തിൻ ...കെ.ജെ. യേശുദാസ്ജി. ദേവരാജൻ
1978കല്പവൃക്ഷംപുലരിയിൽ നമ്മെ ...അമ്പിളിവി. ദക്ഷിണാമൂർത്തി
1978കല്പവൃക്ഷംകല്യാണസൗഗന്ധികപ്പൂ ...കെ.ജെ. യേശുദാസ്വി. ദക്ഷിണാമൂർത്തി
1978കല്പവൃക്ഷംകൊച്ചീലഴിമുഖം ...അമ്പിളി, ജയശ്രീവി. ദക്ഷിണാമൂർത്തി
1978അഷ്ടമുടിക്കായൽമേടമാസക്കുളിരിൽ...ഷെറിൻ പീറ്റേഴ്സ്വി. ദക്ഷിണാമൂർത്തി
1978കനൽക്കട്ടകൾഅനന്തമാം ചക്രവാളം ...കെ.ജെ. യേശുദാസ്വി. ദക്ഷിണാമൂർത്തി
1978കനൽക്കട്ടകൾഇന്ദുവദനേ...കെ.ജെ. യേശുദാസ്വി. ദക്ഷിണാമൂർത്തി
1978കനൽക്കട്ടകൾആനന്ദവല്ലി ആയിരവല്ലി ...അമ്പിളി, വി. ദക്ഷിണാമൂർത്തിവി. ദക്ഷിണാമൂർത്തി
1978നിവേദ്യംപാദസരം അണിയുന്ന ...കെ.ജെ. യേശുദാസ്, പി. മാധുരിജി. ദേവരാജൻ
1978സുന്ദരിമാരുടെ സ്വപ്നങ്ങൾസുന്ദരിമാരുടെ ...എം.എസ്. വിശ്വനാഥൻഎം.എസ്. വിശ്വനാഥൻ
1978സുന്ദരിമാരുടെ സ്വപ്നങ്ങൾജന്മം നേടിയതെന്തിന് സീത ...എസ്. ജാനകിഎം.എസ്. വിശ്വനാഥൻ
1978സുന്ദരിമാരുടെ സ്വപ്നങ്ങൾപുരാണ കഥയിലെ ...പി. ജയചന്ദ്രൻഎം.എസ്. വിശ്വനാഥൻ
1978സുന്ദരിമാരുടെ സ്വപ്നങ്ങൾആലോലം ആലോലം ...പി. ജയചന്ദ്രൻഎം.എസ്. വിശ്വനാഥൻ
1978അമർഷംവാതിൽ തുറക്കൂ ...കെ.ജെ. യേശുദാസ്ജി. ദേവരാജൻ
1978അമർഷംപവിഴമല്ലി നിന്റെ ...പി. ജയചന്ദ്രൻ, പി. മാധുരിജി. ദേവരാജൻ
1978അമർഷംമാളോരേ മാളോരേ ...പി. സുശീലജി. ദേവരാജൻ
1978അമർഷംഒത്തുപിടിച്ചാൽ മലയും പോരും ...പി. ജയചന്ദ്രൻ,കാർത്തികേയൻജി. ദേവരാജൻ

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തിരക്കഥയെഴുതിയ ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംനായകൻനായികസംവിധായകൻ
1981കൊടുമുടികൾപ്രേംനസീർജയഭാരതിശശികുമാർ

അവലംബം

[തിരുത്തുക]
  1. ↑ 'കാലം തിരിച്ചു നടന്നാൽ' - www.scribd.com
  2. ↑ "മലയാളസംഗീതം ഇൻഫൊ". malayalasangeetham.info. Archived from the original on 2019-12-20. Retrieved 26 ജനുവരി 2018.
  3. ↑ "ജനുവരിയുടെ നഷ്ട്ങ്ങൾ". Archived from the original on 2013-01-26. Retrieved 2013-06-17.
  4. ↑ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ - മലയാളചലച്ചിത്രം