Jump to content

അനൂപ് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anoop Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനൂപ് മേനോൻ
ജനനം
അനൂപ് ഗംഗാധരൻ

(1977-08-03) ഓഗസ്റ്റ് 3, 1977  (47 വയസ്സ്)[1]
കലാലയംഗവൺമെന്റ് ലോ കോളജ്, തിരുവനന്തപുരം
തൊഴിൽ
സജീവ കാലം2002–ഇതുവരെ
ജീവിതപങ്കാളി(കൾ)
ഷേമ അലക്സാണ്ടർ
(m. 2014)
[2]
മാതാപിതാക്ക(ൾ)പി. ഗംഗാധരൻ നായർ (അച്ചൻ)
ഇന്ദിരാ മേനോൻ (അമ്മ)
ദീപ്തി (സഹോദരി)

മലയാളചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോൻ (ജനനം : 03 ഓഗസ്റ്റ് 1977) ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി[3].

ജീവിതരേഖ

[തിരുത്തുക]

1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻ്റെയും മകനായി കോഴിക്കോട്ട് ജനിച്ചു. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു[4]. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി.

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതി.

സ്വകാര്യ ജീവിതം

  • ഭാര്യ : ക്ഷേമ (2014 മുതൽ)

സംവിധാനം

കഥ, തിരക്കഥ

സംഭാഷണം

ഗാനരചന

  • ബ്യൂട്ടിഫുൾ 2011
  • മഴനീർത്തുള്ളികൾ...
  • നിൻ വിരൽത്തുമ്പിൽ...
  • രാപ്പൂവിനും നിൻ നാണം...
  • മൂവന്തിയായ് അകലെ
  • നമുക്ക് പാർക്കാൻ 2012
  • വനമുല്ലയിൽ വെയിലണഞ്ഞു...
  • കൺമണി നിന്നെ കാണാൻ...
  • കണ്ണാടിക്കള്ളങ്ങൾ....
  • ഡേവിഡ് & ഗോലിയാത്ത് 2013
  • നീ ആരോ നെഞ്ചോരം...
  • ഹോട്ടൽ കാലിഫോർണിയ
  • മഞ്ഞുതിരും രാവിനുള്ളിൽ....
  • ആംഗ്രി ബേബീസ് ഇൻ ലവ് 2014
  • മായാതീരം...
  • ദി ഡോൾഫിൻസ് 2014
  • എന്നോമലെ നിൻ കണ്ണിലെ...
  • ഷി ടാക്സി 2015
  • വേഴാമ്പൽ മിഴികളിൽ...
  • കിംഗ്ഫിഷ് 2020
  • എൻ രാമഴയിൽ...[5]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ വർഷം ചലച്ചിത്രം സംവിധാനം
1 2002 കാട്ടുചെമ്പകം വിനയൻ
2 2003 ഇവർ ടി.കെ. രാജീവ് കുമാർ
3 2007 കയ്യൊപ്പ് രഞ്ജിത്ത്
4 2007 റോക്ക് ആന്റ് റോൾ രഞ്ജിത്ത്
5 2008 പകൽ നക്ഷത്രങ്ങൾ രാജീവ് നാഥ്
6 2008 മോക്ഷം രാജീവ് നാഥ്
7 2008 കേരള പോലീസ് ചന്ദ്രശേഖരൻ
8 2008 തിരക്കഥ രഞ്ജിത്ത്
9 2008 അനുഭവ് രാജീവ് നാഥ്
10 2009 കറൻസി സ്വാതി ഭാസ്കർ
11 2009 ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ
12 2009 ലൗഡ്സ്പീക്കർ ലൗഡ്സ്പീക്കർ
13 2009 പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു
14 2009 കേരള കഫേ രഞ്ജിത്ത്
15 2010 പ്രമാണി ബി. ഉണ്ണികൃഷ്ണൻ
16 2010 മമ്മി ആന്റ് മീ ജിത്തു ജോസഫ്
17 2010 നീലാംബരി ഹരിനാരായണൻ
18 2010 കോക്ക്ടെയിൽ അരുൺ കുമാർ
19 2011 ലക്കി ജോക്കേഴ്സ് സുനിൽ
19 2011 ട്രാഫിക് രാജേഷ് പിള്ള
20 2011 പ്രണയം ബ്ലെസ്സി
22 2011 ബ്യൂട്ടിഫുൾ വി.കെ. പ്രകാശ്
23 2011 അതേ മഴ അതേ വെയിൽ ജി. മനു
24 2012 മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. സ്വാതി ഭാസ്ക്കർ
25 2012 ട്രിവാൻഡ്രം ലോഡ്ജ് വി.കെ. പ്രകാശ്
26 2012 ഡേവിഡ്‌ & ഗോലിയാത്ത് രാജീവ് നാഥ്
27 2012 ഈ അടുത്ത കാലത്ത്
28 2012 ജോസേട്ടൻ്റെ ഹീറോ
29 2012 ഗ്രാൻ്റ്മാസ്റ്റർ
30 2012 നമുക്ക് പാർക്കാൻ
31 2012 ട്രാക്ക്‌
32 2012 ഹീറോ
33 2012 വീണ്ടും കണ്ണൂർ
34 2012 ട്രിവാൻഡ്രം ലോഡ്ജ്
35 2012 ബാങ്കിംഗ് അവേഴ്സ് 10 ടു 4
36 2012 .916
37 2012 ഐ ലവ് മി
38 2013 ഡേവിഡ് & ഗോലിയാത്ത്
39 2013 ഹോട്ടൽ കാലിഫോർണിയ
40 2013 ബഢി
41 2013 ഡി കമ്പനി
42 2013 പട്ടം പോലെ
43 2013 സൈലൻസ്
44 2014 1983
45 2014 ആംഗ്രി ബേബീസ് ഇൻ ലവ്
46 2014 വിക്രമാദിത്യൻ
47 2014 ദി ഡോൾഫിൻസ്
48 2014 ആമയും മുയലും
49 2015 ഷീ ടാക്സി
50 2015 ലാവണ്ടർ
51 2015 തിങ്കൾ മുതൽ വെള്ളി വരെ
52 2015 കനൽ
53 2015 ഫീമെയിൽ ഉണ്ണികൃഷ്ണൻ
54 2016 മാൽഗുഡി ഡേയ്സ്
55 2016 പാവാട
56 2016 കരിങ്കുന്നം 6's
57 2016 പാ.വ.
58 2016 പത്ത് കൽപ്പനകൾ
59 2016 കുട്ടികളുണ്ട് സൂക്ഷിക്കുക
60 2017 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
61 2017 സർവോപരി പാലാക്കാരൻ
62 2017 വെളിപാടിൻ്റെ പുസ്തകം
63 2018 ആമി
64 2018 ചാണക്യ തന്ത്രം
65 2018 ബി.ടെക്
66 2018 എൻ്റെ മെഴുതിരി അത്താഴങ്ങൾ
67 2018 നീലി
68 2019 ഗാനഗന്ധർവ്വൻ
70 2019 കമല
71 2019 ബിഗ് ബ്രദർ
72 2020 കിംഗ്ഫിഷ്

പുരസ്കാരങ്ങൾ

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • 2008 - മികച്ച രണ്ടാമത്തെ നടൻ - തിരക്കഥ
  • 2014 - മികച്ച രണ്ടാമത്തെ നടൻ - 1983, വിക്രമാദിത്യൻ
ഫിലിംഫെയർ അവാർഡ്സ് സൗത്ത്
  • 2008 - മികച്ച സഹനടൻ

അവലംബം

[തിരുത്തുക]
  1. https://www.facebook.com/anoopmenon.page
  2. "Archived copy". Archived from the original on 5 March 2016. Retrieved 8 May 2015.{{cite web}}: CS1 maint: archived copy as title (link)
  3. "Kerala State Film Awards 2008". oneIndia. 2009 June 5. Archived from the original on 2012-07-09. Retrieved 2009 June 6. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.rediff.com/movies/2008/dec/01review-pakal-nakshatrangal.htm
  5. https://m3db.com/anoop-menon
"https://ml.wikipedia.org/w/index.php?title=അനൂപ്_മേനോൻ&oldid=3970398" എന്ന താളിൽനിന്ന് ശേഖരിച്ചത്