ദി ഡോൾഫിൻസ്
ദൃശ്യരൂപം
ദി ഡോൾഫിൻസ് | |
---|---|
സംവിധാനം | ദീപൻ |
നിർമ്മാണം | സുദീപ് കാരാട്ട് |
കഥ | അനൂപ് മേനോൻ |
തിരക്കഥ | അനൂപ് മേനോൻ |
അഭിനേതാക്കൾ | |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | കോത്തി ദാമോദർ |
ചിത്രസംയോജനം | സിയാൻ ശ്രീകാന്ത് |
സ്റ്റുഡിയോ | ലൈൻ ഓഫ് കളേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 minutes |
2014ൽ പുറത്തിറങ്ങിയ ഒരു മലയാള കോമഡി ചലച്ചിത്രമാണ് ദി ഡോൾഫിൻസ്. ദീപൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അനൂപ് മേനോനാണ് കഥയും തിരക്കഥയും ഒരുക്കിയത്. സുദീപ് കാരാട്ട് നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘന രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കഥാസാരം
[തിരുത്തുക]ഡോൾഫിൻസ് ബാറിന്റെ ഉടമയായ പണയമുട്ടം സുര, ബാറുടമ എന്ന ഇമേജിനപ്പുറം സമൂഹത്തിൽ തന്നെ ആളുകൾ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. സുരയുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നതോടെ ഐശ്വര്യവും ഭാഗ്യവും കടന്നു വരുമെന്ന് ജ്യോതിഷി പ്രവചിക്കുന്നു. സുര ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിലും മറ്റൊരു സ്ത്രീയെ കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങനെയിരിക്കെ സുരയുടെ ഭൂതകാലവുമായി ബന്ധമുള്ള ഒരു കൊലപാതകം സംഭവിക്കുന്നു.[1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി - പണയമുട്ടം സുര/സുരപാലൻ
- അനൂപ് മേനോൻ - നന്ദൻ
- കൽപ്പന - കൊച്ചുവാവ സുരപാലൻ
- മേഘന രാജ് - മൃദുല
- ജോജു ജോർജ്ജ് - കോഗ്നാക് പാപ്പിനു
- അരുൺ - സലൂട്ടൻ/സലിംരാജ്
- നിഷാന്ത് സാഗർ - ബിജു
- മധു - അച്ചൻകുട്ടിച്ചൻ
- നന്ദു - പ്ലാമൂട്ടിക്കട വത്സൻ
- ഇർഷാദ് - ലാലിച്ചൻ
- നിഖിൽ - ചാത്തൻ സേതു
- കനി കുസൃതി - വരലക്ഷ്മി
- രവി വള്ളത്തോൾ
- മഹേഷ്
- ഷോബി തിലകൻ
- ഷിജു
- ഷൈജു
- സൈജു കുറുപ്പ്
- തെസ്നി ഖാൻ
- അനിൽ മുരളി
- സുരാജ് വെഞ്ഞാറമൂട്
- ബാലചന്ദ്രൻ ചുള്ളിക്കാട്
- ഇന്ദ്രൻസ്
അവലംബം
[തിരുത്തുക]- ↑ "The Dolphins". fimibeat.com. 22 November 2014. Retrieved 24 October 2017.
- ↑ "The Dolphins". nowrunning.com. 22 November 2014. Archived from the original on 2020-12-02. Retrieved 24 October 2017.
- ↑ "The Dolphins Movie Review". Times Of India. Apr 8, 2016. Retrieved 24 October 2017.