വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Deletion review എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹുസൈൻ സലഫി

അമ്മകന്യ(നോവൽ)[തിരുത്തുക]

മായ്ക്കൽ നിർദ്ദേസത്തിനെതിരെ ഒരു കാര്യനിർവാഹകൻ പറയുന്നു വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധി സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്.

അപ്പോളുയരുന്ന സ്വാഭാവികമായ ചോദ്യം എന്താണ് ഈ സ്വതന്ത്രസ്രോതസ്സുകൾ എന്നാാണ്. കൃതിയുടെ കർത്താവൊഴികെയുള്ള ആരും പെടുമോ സ്വതന്ത്രസ്രോതസ്സിൽ? അപ്പന്റെയും ഗിരിജയുടെയും അഭിപ്രായങ്ങളാണ് ലേഖൻ നൽകുന്നത്. അപ്പന്റെ വാക്കുകൾ ഓ.കെ.പക്ഷേ ഗിരിജ? ഒരു minor poet മാത്രമാണ്.പിന്നെ അവർ എഴുതിയിരിക്കുന്നത് 'പുസ്തകപരിചയം' എന്ന പക്തിയിലും.അത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാണെന്ന് പറയാൻ നല്ല ചങ്കൂറ്റം വേണം. ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൃതി ശ്രദ്ധേയമാകുമെന്ന് കരുതുന്നവർക്ക് ഇതൊക്കെ ധാരാളം


--പിന്നെ മേപ്പടിയാൻ പറയുന്നതൊക്കെ മായ്ക്കാൻ നിർദ്ദേശിച്ച ഐ.പി.യെ കുത്തിയാണ്.നിർദ്ദേശിച്ചത് ഐ.പി ആണോ വി.ഐ.പി യാണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് അദ്ദേഹത്തെ ആരു പറഞ്ഞു മനസ്സിലാക്കും? നോക്കുക സംവാദം താളിൽ നീക്കം ചെയ്യുവാനായി ഒരു ഐ.പി. നൽകിയിട്ടുള്ള വാദം അവാർഡുകളും വിവർത്തന‌ങ്ങളും മാത്രം സംബന്ധിച്ചുള്ളതാണ് (ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിലെ പരാമർശം എന്ന മാനദണ്ഡം ഐ.പി. കണ്ടതായി നടിക്കുന്നുപോലുമില്ല -ഇതൊന്നും ശ്രദ്ധേയത നൽകുന്ന സംഗതികളല്ല എന്ന തെറ്റായ വാദഗതി ഉയർത്തുന്നുമുണ്ട്.). വിക്കിപീഡിയ നയത്തെപ്പറ്റി ഐ.പി.യ്ക്ക് പൂർണ്ണ‌മായ ധാരണയില്ല എന്നത് വ്യക്തം

സ്വന്തന്ത്രസ്രോതസ്സിലെ പരാമർശം എന്ന അവ്യ്ക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നിലനിർത്തുന്നതിൽ യുക്തിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനാൽ മായ്ക്കാനായി വീണ്ടും നിർദ്ദേശിക്കുന്നു.--117.206.19.16 07:15, 9 മേയ് 2014 (UTC)

പരമ്പരകൾ[തിരുത്തുക]

Refer: വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചന്ദനമഴ

മലയാളം വിക്കിപീഡിയയിൽ ടെലിവിഷൻ പരമ്പരകൾ പാടില്ലെന്ന മോറൽ നയമാണോ സ്വീകരിച്ചുവരുന്നത്? ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് എന്ന സ്വതന്ത്രമായ അവലംബം ശ്രദ്ധേയതക്കുള്ള മാനദണ്ഡമായി പരിഗണിക്കില്ലേ? --Harshanh (സംവാദം) 06:23, 21 ജൂലൈ 2015 (UTC)

@ഉ:Harshanh ശ്രദ്ധേയത തെളിയിക്കാനാവശ്യമായ തെളിവുകൾ നിരത്തിയാൽ നീക്കം ചെയ്തതും തിരിച്ചിടാവുന്നതാണ്. അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ ആർക്കും ചോദ്യം ചെയ്യുകയും നീക്കം ചെയ്യുകയും ആവാം. ദയവായി തെളിവുകൾ ചേർക്കുക. (1) വിഷയത്തിൽ നിന്നും സ്വതന്ത്രമായ (2) പരിശോധനാ യോഗ്യമായ (3) വിശ്വസനീയമായ (4) കാര്യമായ പരാമർശമുള്ള സ്രോതസ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. (കറുത്ത മുത്ത്‌ ഇത് നീക്കാതിരുന്നതിന്റെ കാരണവും അതിലെ കണ്ണികളാണ്. എന്നാൽ അതെല്ലാം ആരെങ്കിലും പരിശോധിച്ച് വിലയിരുത്തിയാൽ മാത്രമേ നിലനിർത്താം എന്നു തീരുമാനം എടുക്കാനാവൂ.):- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:41, 21 ജൂലൈ 2015 (UTC)

കറുത്തമുത്തിൻ്റെ അതേ തെളിവ് തന്നെയല്ലേ മറ്റു രണ്ടെണ്മത്തിനും നൽകിയിരുന്നത്? പിന്നെന്തുകൊണ്ടാണ് അതുമാത്രം നിലനിർത്തുകയും മറ്റുള്ളത് ശ്രദ്ധേയമാകാതിരിക്കുകയും ചെയ്യുന്നത്? --Harshanh (സംവാദം) 07:30, 22 ജൂലൈ 2015 (UTC)