സംവാദം:നന്ദിത കെ.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് കാണുക. ലേഖനം ശ്രദ്ധേയമല്ലെന്ന കാരണത്താൽ നീക്കം ചെയ്യപ്പെട്ടതാണ്. ശ്രദ്ധേയതയുണ്ടെങ്കിൽ പഴയ ലേഖനം പുനഃസ്ഥാപിക്കാവുന്നതാണ്. --Vssun (സുനിൽ) 14:31, 27 ഫെബ്രുവരി 2011 (UTC)Reply[reply]

ഏഴോ എട്ടോ വർഷത്തിനുള്ളിൽ തന്നെ ആറോ ഏഴോ പതിപ്പുകളിറങ്ങിയ ഒരു പുസ്തകത്തിന്റെ കർത്താവിന് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. --അഖിലൻ‎ 12:37, 28 ഫെബ്രുവരി 2011 (UTC)Reply[reply]
ഈ വിവരവും, വിവരത്തിന്റെ ഉറവിടവും ചേർക്കാമോ അഖിലേ? മറ്റേ ലേഖനം പുനഃസ്ഥാപിക്കാം. അതിലെ വിവരങ്ങൾ ചേർത്ത് ഇത്/അത് വികസിപ്പിക്കാമോ? നാൾവഴി ലയിപ്പിക്കാം. --Vssun (സുനിൽ) 14:23, 28 ഫെബ്രുവരി 2011 (UTC)Reply[reply]

ശ്രദ്ധേയതാ ഫലകം നീക്കം ചെയ്യൽ[തിരുത്തുക]

@Vijayanrajapuram: ലേഖനത്തിനു ശ്രദ്ധേയത ലഭ്യമായോ?--റോജി പാലാ (സംവാദം) 05:58, 15 നവംബർ 2020 (UTC)Reply[reply]

ലേഖനത്തോടൊപ്പം നൽകിയിരിക്കുന്ന അവലംബങ്ങൾ വായിച്ചാൽ ശ്രദ്ധേയതയുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 06:24, 15 നവംബർ 2020 (UTC)Reply[reply]
ശ്രദ്ധേയതാ ഫലകം നീക്കം ചെയ്യുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ സംവാദതാളിൽ കുറിച്ച ശേഷം ചെയ്യുന്നതു നന്നായിരിക്കും, അല്ലെങ്കിൽ ശ്രദ്ധേയത ഉണ്ടെന്നുള്ള നയം പാലിക്കണം. നിലവിൽ എഴുത്തുകാർക്കുള്ള ശ്രദ്ധേയതാ നയം പാലിക്കുന്നില്ല.--റോജി പാലാ (സംവാദം) 06:38, 15 നവംബർ 2020 (UTC)Reply[reply]
ലേഖനം ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന പദ്ധതിത്താളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:56, 15 നവംബർ 2020 (UTC)Reply[reply]
ഏകപക്ഷീയമായി ശ്രദ്ധേയതാ ഫലകം നീക്കം ചെയ്യുമ്പോൾ അത് ആ വർഗ്ഗവുമായി ബന്ധപ്പെട്ട താളിൽ നിന്നും നീക്കപ്പെടും അതിലൂടെ ശ്രദ്ധേയതയില്ലാത്ത ലേഖനങ്ങൾ കയറിക്കൂടും. അതിനാൽ സംവാദതാളിൽ ചർച്ച ചെയ്ത ശേഷം മാത്രം ഇത്തരം ഫലകങ്ങൾ നീക്കുന്നതു നന്നായിരിക്കും. ഞാൻ ഈ ലേഖനത്തിന്റെ മുകളിലെ ഫലകം അപ്രത്യക്ഷമായതു കണ്ടതുകൊണ്ട് നാൾവഴി പരിശോധിച്ചു ചെന്നപ്പോഴാണ് ഫലകം നീക്കിയതു താങ്കൾ ആണെന്നു കണ്ടത്.--റോജി പാലാ (സംവാദം) 06:56, 15 നവംബർ 2020 (UTC)Reply[reply]
ശ്രദ്ധിക്കുക:- ആരെയും അറിയിക്കാതെ ശ്രദ്ധേയതാ ഫലകം നീക്കം ചെയ്തതിനെപ്പെറ്റിയാണ് ഇവിടുത്തെ ചർച്ച, ലേഖനം നിലനിർത്തുന്നതിനെപ്പറ്റിയുള്ള ചർച്ചയാണ് മുകളിലെ കടുപ്പിച്ച ലിങ്കിൽ കാണുന്നത്.--റോജി പാലാ (സംവാദം) 04:34, 21 നവംബർ 2020 (UTC)Reply[reply]
ഇവിടെ എന്താണ് ചർച്ച ചെയ്യാനുള്ളത്, മതിയായ അവലംബങ്ങൾ അനുസരിച്ച ശ്രദ്ധേയതയുണ്ടന്ന് തെളിഞ്ഞാൽ ഫലകം നീക്കം ചെയ്യാം. സംവാദ താളിൽ ആരും ശ്രദ്ധേയതയുടെ പ്രശ്നം പുതുതായി സൂചിപ്പിച്ചിട്ടില്ല. ആദ്യ സംവാദം കഴിഞ്ഞാണ് ലേഖനം പുനഃസ്ഥാപിച്ചത്.--KG (കിരൺ) 17:07, 21 നവംബർ 2020 (UTC)Reply[reply]


  • ലേഖനം [[1]] ഈയവസ്ഥയിലായിരുന്ന 29 December 2009 നാണ് ഉപയോക്താവ്:Rameshng ലേഖനത്തിൽ ശ്രദ്ധേയതാഫലകം ചേർത്തത്. ഒരവലംബം പോലുമില്ലാത്ത, അന്നത്തെയവസ്ഥയിൽ, ഫലകം ചേർക്കാതിരിക്കാനാവില്ല എന്ന് വ്യക്തമാണ്. അതിനുശേഷം പതിനൊന്ന് വർഷങ്ങളാവുന്നു. ഇക്കാലത്തിനിടയിൽ, ഇരുപതിൽപ്പരം പേർ തിരുത്തലിൽ പങ്കെടുത്തിട്ടുണ്ട്. ലേഖനം [[2]]ഈയസ്ഥയിൽ

എത്തിയപ്പോൾ, വ്യാപകമായ നശീകരണപ്രവർത്തനം നടക്കുന്നതായി ഇവിടെ ഉപയോക്താവ്:Vinayaraj നൽകിയ അറിയിപ്പ് പ്രകാരമാണ്, ഞാൻ ഇത് ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അതിൽ, ശ്രദ്ധേയതയും വിശ്വസനീയതയും തെളിയിക്കാനാവശ്യമായ നിരവധി അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് കാണാം.

ഫലകങ്ങൾ എന്നേക്കുമായി സ്ഥാപിക്കപ്പെടുന്നവയല്ല. ഫലകത്തിന് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ നീക്കപ്പെടേണ്ടവയാണ്. ഫലകം ചേർത്തവർ തന്നെ അത് നീക്കണമെന്ന് എവിടേയും പറയുന്നില്ല. ഇതൊരു അഡ്മിൻ പ്രവൃത്തിയുമല്ല. സജീവമായി നിൽക്കുന്ന ഒരു ശ്രദ്ധേയതാചർച്ച നടക്കുന്ന ലേഖനമാണെങ്കിൽ, സംവാദം താളുകളിൽ ചേർത്തശേഷം ഫലകം നീക്കുന്നതാണ് ശരി. പക്ഷേ, ഇവിടെയത് പ്രസക്തമല്ല. ഈ ലേഖനത്തിൽ ഫലകം ചേർത്തയാൾ, അതിനുശേഷം പതിനൊന്ന് വർഷങ്ങളായി ഈ ലേഖനത്തിൽ ഇടപെട്ടിട്ടില്ല. എന്നുമാത്രമല്ല, 29 April 2019 ന് ശേഷം, ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ [3] തിരുത്തലുകളൊന്നും നടത്തിയതായും കാണുന്നില്ല. ഇപ്പോൾ, //ആരെയും അറിയിക്കാതെ ശ്രദ്ധേയതാ ഫലകം നീക്കം ചെയ്തതിനെപ്പെറ്റിയാണ് ഇവിടുത്തെ ചർച്ച,// നടത്തുന്ന ഉപയോക്താവ്:Rojypala ഈ ലേഖനത്തിൽ ചെയ്ത സംഭാവന മായ്ക്കൽഫലകം ചേർക്കാനുള്ള [[4]] ഇത് മാത്രമാണ്. അതും, എന്റെ തിരുത്തലിന് ശേഷമാണ്.

ലേഖനങ്ങൾ പ്രശ്നങ്ങൾ പരിഹരിച്ച് സാധിക്കുമെങ്കിൽ, നിലനിർത്തുകയാണ് വിക്കിപീഡിയയുടെ ലക്ഷ്യം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നിരവധി അവലംബങ്ങളോടെ നിലനിൽക്കുന്ന ഒരു ലേഖനത്തെ മായ്ക്കൽഫലകം ചേർത്തതിനെ എങ്ങനെ ന്യായീകരിക്കും? എങ്കിലും നന്ദി. അങ്ങനെയെങ്കിലും ശ്രദ്ധേയതാചർച്ച നടന്നല്ലോ!. ശ്രദ്ധേയതയില്ലെന്ന് തോന്നുന്നുവെങ്കിൽ, ഇത് http://www.shanlaxjournals.in/pdf/ENG/V5N3/ENG_V5_N3_002.pdf കൂടി കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} 09:09, 22 നവംബർ 2020 (UTC)Reply[reply]

കാടടച്ചു വെടിവെക്കല്ലേ! ഫലകം ചേർത്തവർ തന്നെ അത് നീക്കണമെന്ന് ഞാൻ പറഞ്ഞില്ല. ആരോടും പറയാതെ ഫലകം നീക്കിയതിനെയാണ് ചോദ്യം ചെയ്തത്. അല്ലെങ്കിൽ സംവാദ താളിൽ എഴുതാം. അല്ലെങ്കിൽ ചുരുക്കം ചേർക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഉപയോക്താവ് ചോദ്യം ചെയ്താൽ അതിനെ പഴിച്ചിട്ട് കാര്യമില്ല. ഇതാണ് അവസാനം ശ്രദ്ധേയത ചോദിച്ചിരിക്കുന്നത്. സജീവമായി നിൽക്കുന്ന ഒരു ശ്രദ്ധേയതാചർച്ച നടക്കുന്ന ലേഖനമാണെങ്കിൽ, സംവാദം താളുകളിൽ ചേർത്തശേഷം ഫലകം നീക്കുന്നതാണ് ശരി. പക്ഷേ, ഇവിടെയത് പ്രസക്തമല്ല. എന്ന് പറഞ്ഞാൽ ഇതുപോലെ തിരിച്ചു ചോദിക്കാൻ ചില ഉപയോക്താക്കളെങ്കിലും ഉണ്ടാകും. ഈ ലേഖനത്തിൽ ഞാൻ ചെയ്ത സംഭാവനയെ താങ്കൾ ചോദ്യം ചെയ്തല്ലോ? ആ ചോദ്യം തിരിച്ചും ചോദിക്കുന്നു. എത്ര സംഭാവന താങ്കൾ ചെയ്തിട്ടുണ്ട്? അതുകൊണ്ട് ആ പോയിന്റ് വിട്ടേരെ. നിരവധി അവലംബങ്ങളോടെ നിലനിൽക്കുന്ന ഒരു ലേഖനത്തെ മായ്ക്കൽഫലകം ചേർത്തതിനെ എങ്ങനെ ന്യായീകരിക്കും. താങ്കൾ ഒരു ചർച്ചയിലും പങ്കെടുക്കാൻ തയാറാകാറില്ലല്ലോ? മുഹമ്മദ് ലേഖനം മുതലാണ് ഞാൻ ശ്രദ്ധിക്കുന്നത് (അതിൽ അവലംബമേളം തന്നെ ഉണ്ടായിരുന്നു). മായ്ക്കാൻ നിർദ്ദേശിച്ചിട്ട് അവസാനം കാടടച്ചു വെടി വെക്കാനല്ലേ വരുന്നത്?--റോജി പാലാ (സംവാദം) 10:36, 22 നവംബർ 2020 (UTC)Reply[reply]
KG, നയമോ, കീഴ്‌വഴക്കമോ, മര്യാദയോ?,--റോജി പാലാ (സംവാദം) 10:36, 22 നവംബർ 2020 (UTC)Reply[reply]
KG, ആദ്യ സംവാദം കഴിഞ്ഞാണ് ലേഖനം പുനഃസ്ഥാപിച്ചത്. ശരി, പക്ഷേ അതിനു ശേഷം ചേർത്ത ശ്രദ്ധേയതാ ഫലകം കാണാൻ താങ്കൾ തയാറായില്ല. 9 വർഷം ആ ഫലകം അവിടെ കിടന്നപ്പോഴും ഈ വിഷമം കണ്ടില്ല. ആദ്യ സംവാദം കഴിഞ്ഞ് നിലനിർത്തിയ ലേഖനത്തിൽ ശ്രദ്ധേയത ചേർത്ത ഉപയോക്താവിനോട് എന്തു കൊണ്ട് ചോദ്യം ചോദിച്ചില്ല? അതോ ചിലരോടു മാത്രമേ ചോദ്യങ്ങൾ ആകാവൂ എന്നുണ്ടോ?--റോജി പാലാ (സംവാദം) 10:36, 22 നവംബർ 2020 (UTC)Reply[reply]
പ്രിയ ഉപയോക്താവ്:Rojypala, വസ്തുതാപരവും മാന്യവുമായ സംവാദങ്ങളിൽ മറുപടി പറഞ്ഞിട്ടുണ്ട്. അതിനിയുമുണ്ടാവും. അതിനപ്പുറം, താങ്കൾ പുതിയ വാദഗതികളുമായി വരുമ്പോൾ, അതിന്റെ പുറകേ പോകാൻ സമയമില്ല എന്ന് മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനമല്ല, വ്യക്തിയാണ് ലക്ഷ്യമെന്നതരത്തിൽ വരുന്നതിനൊന്നും ദയവായി മറുപടി പ്രതീക്ഷിക്കരുത്. --Vijayan Rajapuram {വിജയൻ രാജപുരം} 12:46, 22 നവംബർ 2020 (UTC)Reply[reply]
മാന്യമല്ലാതുള്ള നീക്കം ചെയ്യലിലാണ് ആദ്യ പ്രതികരണമുണ്ടായത്. അതിനപ്പുറം ഞാൻ പുതിയ വാദഗതികളുമായി വന്നിട്ടില്ല. താങ്കൾ ചെയ്യുന്നതെല്ലാം ശരി എന്നാകാം ഭാവം. ലേഖനമല്ല, വ്യക്തിയാണ് ലക്ഷ്യമെന്നതരത്തിൽ ആരാണ് പ്രതികരിച്ചത്. പരിചയക്കുറവെന്നു പറഞ്ഞതാണെങ്കിൽ അതിൽ കൂടുതലൊന്നും പറയാനില്ല. നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ട് ആ ചർച്ചയിലെങ്ങും ഇടം പറ്റാതെ, വ്യക്ത്യാരോപണമെന്നു പറഞ്ഞുള്ള ആ വരവില്ലേ അതാരുന്നു നന്നായത്. എന്നിട്ട് ആരോപണം, വ്യക്തിഹത്യ എന്നൊക്കെ മുഴങ്ങിയിട്ട് കാര്യമില്ല.--റോജി പാലാ (സംവാദം) 13:18, 22 നവംബർ 2020 (UTC)Reply[reply]
ഈ ചർച്ച ദയവായി തൽക്കാലത്തേക്കെങ്കിലും ഒന്നുനിർത്താമോ?--Vinayaraj (സംവാദം) 13:25, 22 നവംബർ 2020 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:നന്ദിത_കെ.എസ്.&oldid=3476793" എന്ന താളിൽനിന്ന് ശേഖരിച്ചത്