യാൻ മാർട്ടെൽ
ദൃശ്യരൂപം
യാൻ മാർട്ടെൽ | |
---|---|
ജനനം | സാലമാൻക, സ്പെയിൻ | ജൂൺ 25, 1963
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | കാനഡ |
Period | 1993-തുടരുന്നു |
ശ്രദ്ധേയമായ രചന(കൾ) | ലൈഫ് ഓഫ് പൈ |
ഒരു കനേഡിയൻ എഴുത്തുകാരനാണ് യാൻ മാർട്ടെൽ (ജനനം: ജൂൺ 25, 1963). മാൻ ബുക്കർ പുരസ്കാരം നേടിയ ലൈഫ് ഓഫ് പൈ എന്ന കൃതിയിലൂടെയാണ് ഇദ്ദേഹം അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്നത്.
ആദ്യകാലജീവിതം
[തിരുത്തുക]നിക്കോൾ പെരൺ - എമിൽ മാർട്ടെൽ ദമ്പതികളുടെ മകനായി സ്പെയിനിലെ സാലമാൻക എന്ന സ്ഥലത്ത് ജനിച്ചു. കാനഡയുടെ ഒരു നയതന്ത്രപ്രതിനിധിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കോസ്റ്റ റീക്ക, ഫ്രാൻസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി വളർന്നു. ട്രിനിറ്റിയിലും ഒന്റേറിയോയിലുമായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. പ്രായപൂർത്തിയായശേഷം ഇറാൻ, തുർക്കി, ഇന്ത്യ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട്.
ഇപ്പോൾ കാനഡയിലെ സസ്കാറ്റൂണിൽ വസിക്കുന്നു.
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- മാൻ ബുക്കർ സമ്മാനം, 2002
- ഹ്യൂ മക്‌ലെനൻ സമ്മാനം, 2001
- ഏഷ്യൻ/പസഫിക് അമേരിക്കൻ സാഹിത്യ പുരസ്ക്കാരം, 2001-2003
- ജേർണി പ്രൈസ്, 1991
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Yann Martel ബുക്ക് പേജ് അഭിമുഖം Archived 2010-06-28 at the Wayback Machine.
- യാൻ മാർട്ടെൽ Archived 2010-10-01 at the Wayback Machine. കനേഡിയൻ എൻസൈക്ലോപീഡിയയിൽ Archived 2008-07-30 at the Wayback Machine.
- ബിയാട്രിസ് ആൻഡ് വിർജിൽ ഔദ്യോഗിക വെബ്സൈറ്റ് Archived 2016-03-03 at the Wayback Machine.