Jump to content

മുസ്‌ലിം ബ്രദർഹുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുസ്ലിം ബ്രദർഹുഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്‌ലിം ബ്രദർഹുഡ്
നേതാവ്മഹ്‌മൂദ് ഇസ്സത്ത്
രൂപീകരിക്കപ്പെട്ടത്1928
ഇസ്മാലിയ, ഈജിപ്ത്
പ്രത്യയശാസ്‌ത്രംഇസ്‌ലാമിസം,
ഇസ്ലാമിക ഐക്യം,
ഇസ്ലാമിക ജനാധിപത്യം,
വെബ്സൈറ്റ്
www.ikhwanonline.com
www.ikhwanweb.com

അറബ് ലോകത്ത് ശ്രദ്ധേയമായ പ്രതിപക്ഷവും ഇസ്‌ലാമിസ്റ്റ് സംഘടനയുമാണ് മുസ്‌ലിം സഹോദരന്മാരുടെ സംഘം എന്നർത്ഥം വരുന്ന അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ എന്ന മുസ്‌ലിം ബ്രദർഹുഡ്. ഇഖ്‌വാൻ (الإخوان) എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു[1]. അതേസമയം ഈ സംഘടനയെ ഈജിപ്ത്[2], ഖസാഖ്‌സ്ഥാൻ[3], സൗദി അറേബ്യ[4], റഷ്യ[5], യു.എ.ഇ[6][7] തുടങ്ങിയ രാജ്യങ്ങൾ കരിമ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] ഈ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനം 1928-ൽ ഈജിപ്തിൽ രൂപീകരിക്കപ്പെട്ടു[8]. ഹസനുൽ ബന്ന എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത്[1][9].

ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണ് എന്നാണ് സംഘടന വാദിക്കുന്നത്.[10] ലക്ഷ്യം നേടുവാൻ സമാധാനത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് 1928-ൽ രൂപീകരണ സമയത്ത് ബ്രദർഹുഡ് പ്രഖ്യാപിച്ചിരുന്നു.[11][12] മറ്റെല്ലാ പ്രതിപക്ഷ കക്ഷികളെയും പോലെ മുസ്‌ലിം ബ്രദർഹുഡും ഈജിപ്തിൽ അര നൂറ്റാണ്ടിലേറെയായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും സ്വതന്ത്രരായി തെരെഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ട്[13][14]. 2011-ൽ നടന്ന ബഹുജനവിപ്ലവത്തിന് ശേഷം പാർലമെന്റിൽ പകുതിയോളം സീറ്റ് നേടി. പ്രസിഡന്റായി ബ്രദർഹുഡിന്റെ മുഹമ്മദ് മുർസി അധികാരമേറ്റു. 2013-ൽ നടന്ന സൈനിക അട്ടിമറിക്ക് ശേഷം ഈജിപ്റ്റിൽ വീണ്ടും നിരോധിക്കപ്പെട്ടു. ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന[9] മുസ്‌ലിം ബ്രദർ‌ഹുഡ് നിരവധി അറബ് രാഷ്ട്രങ്ങളിലെ നിർണ്ണായക ശക്തിയാണ്. "ഇസ്‌ലാമാണ് പരിഹാരം" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.

രൂപീകരണ പശ്ചാത്തലം

[തിരുത്തുക]

19ആം നൂറ്റാണ്ട് ലോകചരിത്രത്തിലെ കോളനിവൽക്കരണങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തുടക്കത്തിന്റെയും കാലഘട്ടമാണ്. ഇരുപതാം നൂറ്റാണ്ടിലും തുടർന്ന കോളനി വാഴ്ച അറബ്-മുസ്‌ലിം നാടുകളെ ആസൂത്രിതമായ വീതം വെക്കലിനും വിഭജിക്കുന്നതിനുമുള്ള കരാറുകൾക്ക് രൂപം നൽകി. അത്തരത്തിലൊന്നായിരുന്നു ഫ്രാൻസും ബ്രിട്ടനും രൂപം കൊടുത്ത സാക്സ്-പെയ്ക്കോ (1917) ഉടമ്പടി. ഉടമ്പടി പ്രകാരം ഈജിപ്റ്റ്‌, സുഡാൻ, ഫലസ്തീൻ , ഇറാഖ്, ഇന്ത്യ, മലേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ബ്രിടീഷ്‌ ഭരണത്തിലും സിറിയ,ലബനാൻ, തുനീശ്യ, അൾജീരിയ, മൊറോക്കോ, മൌറിത്താനിയ, സെനഗൽ എന്നീ രാജ്യങ്ങൾ ഫ്രെഞ്ച് അധീനതയിലുമായി. ലിബിയയിൽ ഇറ്റലിയായിരുന്നു അധികാരത്തിലിരുന്നത്. ചരിത്രകാരന്മാർക്കിടയിൽ ഈ വീതം വെപ്പിനെ രഹസ്യ ഉടമ്പടിയായും കുരിശുയുദ്ധത്തിൻറെ തുടർച്ചയായും കരുതുന്നവരുണ്ട് [15] .

യഥാർഥത്തിൽ അറബ മണ്ണിനെക്കാലേറെ മുസ്‌ലിം ചിന്തകളെയും സംസ്കാരത്തെയും ലക്‌ഷ്യം വെച്ചായിരുന്നു ഈ അധിനിവേശ ശ്രമങ്ങളൊക്കെയും[അവലംബം ആവശ്യമാണ്]. ഹസനുൽ ബന്ന ഈ സാംസ്‌കാരിക അധിനിവേശത്തെ കുറിച്ച് ചിന്തിക്കുകയും സമാന മനസ്കരായ ആളുകളുമായി ചർച്ച ചെയ്യുകയുമുണ്ടായി. തുടർന്ന് 1928 മാർച്ച്‌ മാസത്തിൽ ബന്നയും കൂടെയുള്ള ആറു പേരും ചേർന്ന് ഈജിപ്തിലെ ഇസ്മാഈലിയ്യ ഗ്രാമത്തിൽ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ രൂപീകരിച്ചു.

ആദർശം, ലക്‌ഷ്യം, ദൗത്യം

[തിരുത്തുക]

അടിസ്ഥാനാദർശം 'അല്ലാഹുവല്ലാതെ ആരാധ്യനില്ല; മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണ്' എന്നതാണ്.

ഇസ്‌ലാമിക കാഴ്ച്ചപ്പാടിലുള്ള ഒരു രാഷ്ട്രനിർമിതിയാണ് ബ്രദർഹുഡിന്റെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് സംഘടന വിശ്വസിക്കുന്നു.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ലക്ഷ്യം. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു[അവലംബം ആവശ്യമാണ്]. മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശനങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന എല്ലാ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ പ്രശ്നങ്ങളിലും അത് ഇടപെടുന്നു.

ബന്നയുടെ അഭിപ്രായത്തിൽ സംഘടനയ്ക്ക് 2 ദൗത്യങ്ങളുണ്ട്. സമീപ ദൗത്യങ്ങളും, ദീർഘകാല ദൗത്യങ്ങളും.

വ്യക്തി, കുടുംബ, സമൂഹ സംസ്കരണങ്ങൾ ആണ് സമീപ ദൗത്യങ്ങൾ., സംഘടനയിൽ ചേർന്ന ഉടനെ ഓരോരുത്തരും ഉടനെ തുടങ്ങുകയും ചെയ്യേണ്ടവയാണവ.

ഭരണകൂടത്തിൻറെ സംസ്കരണവും ഖിലാഫത്തിന്റെ പുന:സ്ഥാപനവുമാണ് ദീർഘകാല ദൗത്യങ്ങൾ.

ചരിത്രരേഖ

[തിരുത്തുക]
  • 1928- മെയ് ഹസനുൽ ബന്നയും കൂടെയുള്ള ആറ് പേരും ചേർന്ന് ഇസ്മായിലിയ്യയിൽ വെച്ച് മുസ്‌ലിം ബ്രദർഹുഡ് രൂപീകരിച്ചു.
  • 1933- ബന്നയെ ഗവൺമെന്റ് ഇസ്മായിലിയ്യയിൽ നിന്നും കൈറോവിലേക്ക് മാറ്റി.
  • 1933- അൽ-ഇഖ്‌വാനുൽ മുസ്‌ലിമീൻ എന്ന പേരിൽ പത്രമിറക്കി.
  • 1938- രാഷ്ട്രീയ പ്രവേശത്തിന്റെ മുന്നോടിയായി അന്നദീർ എന്ന പേരിൽ വാരിക ആരംഭിച്ചു.
  • ഫലസ്തീൻ പ്രശ്‌നം ഏറ്റെടുത്തു. അന്നാർ വദ്ദിമാർ ഫീ ഫലസ്തീൻ എന്ന കൃതി പ്രസിദ്ധീകരിച്ചു.
  • അൽ അഖവാതുൽ മുസ്‌ലിമാത്ത് എന്ന വനിതാ സംഘടന രൂപീകരിച്ചു.
  • ഈജിപ്തിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരം നയിച്ചു.
  • 1941 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഖ്‌വാൻ കോൺഫറൻസ് തീരുമാനിച്ചെങ്കിലും നഹാസ് പാഷയുടെ ഗവൺമെന്റ് നടത്തിയ ചർച്ചകൾക്കൊടുവിൽ ഉപാധികളോടെ പത്രിക പിൻവലിച്ചു.
  • 1944 ൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയും കൃത്രിമ സംവിധാനങ്ങിളിലൂടെ പരാജയപ്പെടുത്തി.
  • 1946 ഫെബ്രുവരി 9 ൽ അബ്ബാസ് ബ്രിഡ്ജിൽ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി.
  • ഫലസ്തീൻ സമരത്തിനായി പ്രവർത്തകരെ ഓഫർ ചെയ്യുകയും ആയിരക്കണക്കിനാളുകൾ അതിൽ പങ്കെടുക്കുകയും ചെയ്തു.
  • 1948 ഏപ്രിൽ 14 ഫലസ്തീനിൽ പോരാട്ടം ശക്തമായിരിക്കെ ഐക്യരാഷ്ട്രസഭയുടെ ആവശ്യാർഥം വെടിനിർത്തൽ പ്രഖ്യാപിച്ചു.
  • 1948 ഡിസംബർ 8 ഈജിപ്ത് പ്രധാനമന്ത്രി നഖ്‌റാശി പാഷ ഫലസ്ത്വീൻ യുദ്ധത്തിനിടയിൽ ഇഖ്‌വാനെ നിരോധിച്ചതായി പ്രഖ്യാപിച്ചു.
  • നിരോധിക്കുമ്പോൾ 5 ലക്ഷം സജീവാഗങ്ങളും 5000 ശാഖകളുമുണ്ടായിരുന്നു. ഈജിപ്തിനെ കൂടാതെ സിറിയ, ലബനാൻ, ഫലസ്തീൻ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ ഇഖ്‌വാൻ നേതാക്കളെ ജയിലടച്ചും ക്രൂരമായ പിഢനങ്ങൾക്കിരയാക്കിയും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തി.
  • 1949 ഫെബ്രുവരി 11 ന് ഹസനുൽ ബന്നയെ വെടിവെച്ച് കൊന്നു.
  • 1949 ജൂലൈ 21 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇഖ്‌വാൻ വഫ്ദ് പാർട്ടിയെ പിന്തുണച്ചു. വഫ്ദ് പാർട്ടി അധികാരത്തിൽ വന്നതോടെ നിരോധനം ഭാഗികമായി നീക്കം ചെയ്തു.
  • 1954 നും 55 നും ഇടക്ക് മാത്രം പീഡനങ്ങളുടെ രൂക്ഷത കാരണം ഇരുപതിലധികം ഇഖ്‌വാനികൾ ജയിലിൽ മരിച്ചിട്ടുണ്ട്.
  • 1954 ജനുവരി 15 ന് ഇഖ്‌വാൻ വീണ്ടും നിരോധിക്കപ്പെട്ടു.
  • 1954 ജൂലൈ 25 ന് നിരോധനം പിൻവലിച്ചു.
  • 1954 ഡിസംബർ 4 ന് ഇഖ്‌വാൻ നേതാക്കളിൽ 6 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിധിച്ചു.
  • 1966 ആഗസ്ത് 29 ന് സയ്യിദ് ഖുതുബിനെ തൂക്കിലേറ്റി.
  • 1981 ഒക്‌ടോബർ മുതൽ 2011 വരെ ഹുസ്‌നി മുബാറക്കിന്റെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾക്കും പീഡനങ്ങൾക്കും സംഘടന വിധേയമായി.[16].
  • 2001 സെപ്തംബർ പതിനൊന്നിന് ശേഷം ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ നടന്ന സാമ്രാജ്യത്വാധിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധിച്ചു. മുസ്‌ലിം ഭരണാധികാരികളുടെ സാമ്രാജ്യത്വാനുകൂല നിലപാടിനെതിരെ നിലകൊണ്ടു.
  • 2011 ജനകീയപ്രക്ഷോഭത്തിൽ ഹുസ്നി മുബാറക് ഭരണകൂടം പുറത്താക്കപ്പെട്ടു.[17][18].
  • 2011 ഈജിപ്തിൽ നിന്നും പുറത്താക്കിയ[അവലംബം ആവശ്യമാണ്] ലോക പ്രശസ്ത പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി ഈജിപ്തിൽ തിരിച്ചെത്തി തഹ്‌രീർ സ്‌ക്വയറിൽ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു.
  • 2011 ൽ ജനാധിപത്യരീതിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇഖ്‌വാനുൽ മുസ്‌ലിമിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടി ഏറ്റവും വലിയ കക്ഷിയായി[19].
  • 2012-ൽ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ മുഹമ്മദ് മുർസി ഈജിപ്റ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു[20].
  • 2013 - പട്ടാള അട്ടിമറിയിലൂടെ മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. മുസ്ലിം ബ്രദർഹുഡ് നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ സൈന്യം ആക്രമണം നടത്തി.[21] ആയിരക്കണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടു.[22]
  • 2013 ആഗസ്ത് 20 - മുഖ്യ കാര്യദർശിയായ മുഹമ്മദ് ബദീഇനെ സൈന്യം അറസ്റ്റ് ചെയ്തു[23]
  • 2013 ആഗസ്ത് 21 -മുഖ്യ കാര്യദർശിയായി മഹ്‌മൂദ് ഇസ്സത്തിനെ തെരഞ്ഞെടുത്തു[24][25]

നേതൃത്വം

[തിരുത്തുക]
മുഹമ്മദ് ബദീഅ്

മുസ്ലിം ബ്രദർഹുഡ് നേതാക്കൾ മുർശിദുൽ ആം (മുഖ്യ കാര്യദർശി) എന്ന പേരിലാണ് അറിയപ്പെടുന്നത്.

[26]

വർത്തമാനം

[തിരുത്തുക]

അധികാരത്തിലേക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 The Moderate Muslim Brotherhood Archived 2009-01-26 at the Stanford Web Archive, Robert S. Leiken & Steven Brooke, Foreign Affairs Magazine
  2. "Egypt designates Muslim Brotherhood as terrorist group". Archived from the original on 2013-12-26.
  3. "Fight against terrorism and extremism in Kazakhstan". Archived from the original on 2015-11-14.
  4. "Saudi Arabia designates Muslim Brotherhood terrorist group".
  5. "Единый федеральный список организаций, в том числе иностранных и международных организаций, признанных в соответствии с законодательством Российской Федерации террористическими :: Федеральная Служба Безопасности".
  6. "مجلس الوزراء يعتمد قائمة التنظيمات الإرهابية". Archived from the original on 2014-11-17.
  7. "UAE publishes list of terrorist organisations".
  8. "ഇൻസൈഡ് സ്റ്റോറി" (in ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2013 ആഗസ്റ്റ് 19. Retrieved 2013 ആഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)
  9. 9.0 9.1 http://english.aljazeera.net/indepth/2010/11/2010111681527837704.html
  10. "Principles of the Muslim Brotherhood". Archived from the original on 2007-04-26. Retrieved 2011-03-28.
  11. "Egyptian Regime Resasserts Its Absolute Disrespect of Law". February 6, 2007.[പ്രവർത്തിക്കാത്ത കണ്ണി]
  12. History of Muslim Brotherhood Movement Homepage. Archived from the original on 2009-03-27. Retrieved 2011-03-28.
  13. Egyptian Brotherhood mass arrests
  14. BBC: Scores arrested in Egypt election
  15. http://drsalam.net/admin/grandhangal/1iqwan.pdf Archived 2016-03-05 at the Wayback Machine. | അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ - Dr. അബ്ദുസ്സലാം വാണിയമ്പലം
  16. ഇസ്ലാമിക വിജ്ഞാനകോശം വാള്യം 4 പേജ് 94-106, ഐ.പി.എച്ച്.
  17. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
  18. "എഴുതാപ്പുറം" (PDF). മലയാളം വാരിക. 2012 ജൂലൈ 06. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 02. {{cite news}}: Check date values in: |accessdate= and |date= (help)
  19. "ശബ്ദമില്ലാത്ത ശബ്ദം" (PDF). മലയാളം വാരിക. 2012 ഡിസംബർ 21. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)
  20. "സൈകതരേഖകൾ" (PDF). മലയാളം വാരിക. 2012 ജൂലൈ 13. Archived from the original (PDF) on 2016-03-08. Retrieved 2013 മാർച്ച് 01. {{cite news}}: Check date values in: |accessdate= and |date= (help)
  21. http://www.aljazeera.com/news/middleeast/2013/08/201381610254594664.html
  22. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-13. Retrieved 2013-08-21.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2013-08-21.
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-23. Retrieved 2013-08-21.
  25. http://edition.cnn.com/2013/08/19/world/meast/egypt-protests/?hpt=hp_t2
  26. http://www.ikhwanweb.com/article.php?id=22669
"https://ml.wikipedia.org/w/index.php?title=മുസ്‌ലിം_ബ്രദർഹുഡ്&oldid=4113614" എന്ന താളിൽനിന്ന് ശേഖരിച്ചത്