Jump to content

മുഹമ്മദ് മുർസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് മുർസി
محمد مرسى
മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ്
Assuming office
2012 ജൂൺ 30
പ്രധാനമന്ത്രിKamal Ganzouri
SucceedingMohamed Hussein Tantawi (Chairman of the Supreme Council of the Armed Forces)
Secretary General of the Non-Aligned Movement
Designate
Assuming office
30 June 2012
SucceedingMohamed Hussein Tantawi (Acting)
Chairman of the Freedom and Justice Party
ഓഫീസിൽ
2011 ഏപ്രിൽ 30 – 2012 ജൂൺ 24
LeaderMohammed Badie
മുൻഗാമിPosition established
പിൻഗാമിഇസ്സാം ഉർയാൻ
Member of the People's Assembly of Egypt
ഓഫീസിൽ
2000 ഡിസംബർ 01 – 2005 ഡിസംബർ 12
വ്യക്തിഗത വിവരങ്ങൾ
ജനനം
മുഹമ്മദ് മുർസി ഈസ അൽ ഇയാഥ്

(1951-08-20) 20 ഓഗസ്റ്റ് 1951  (73 വയസ്സ്)
അൽ ശർഖിയ്യ പ്രവിശ്യ, ഈജിപ്റ്റ്
മരണം17 ജൂൺ 2019(2019-06-17) (പ്രായം 67)
കൈരോ, ഈജിപ്ത്
രാഷ്ട്രീയ കക്ഷിFreedom and Justice Party (2011–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
മുസ്‌ലിം ബ്രദർഹുഡ് (1991–2012)
പങ്കാളിനജ്‌ല മഹ്‌മൂദ് (1979–present)
അൽമ മേറ്റർകയ്റോ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമാണ് മുഹമ്മദ് മുർസി (അറബി:  محمد مرسى عيسى العياط) മുഴുവൻ പേര്: അൽഹാജ് മാലിക് അൽഷഹബാസ്മുഹമ്മദ് മുർസി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയാണ്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു[1]. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.

ജീവിതരേഖ

[തിരുത്തുക]

1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും. 2000- 05 കാലത്ത് ബ്രദർഹുഡിന്റെ പിന്തുണയോടെ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുർസി ഇക്കാലയളവിനുള്ളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു[2]. 2011ൽ ഫ്രീഡം ആൻഡ്് ജസ്റ്റിസ് പാർട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദർഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുർസി. വർഷങ്ങൾ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നിൽനിന്ന ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു[3]. 2019 ജൂൺ 17 ന് മുർസി (67) കോടതിയിൽ കുഴഞ്ഞു വീണു മരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലായ മുർസിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്

2012 ലെ തെരഞ്ഞെടുപ്പ്

[തിരുത്തുക]

അപ്രതീക്ഷിതമായാണ് മുർസി പ്രസിഡന്റ് സ്ഥാനാർഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്‌ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയും പാർട്ടിയുടെ ഉപ-കാര്യദർശിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചതോടെയാണ് ഡമ്മി സ്ഥാനാർഥിയായിരുന്ന മുർസി മത്സരത്തിന്റെ ഒന്നാംനിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നകാരണത്താലായിരുന്നു ശാത്വിറിന് കമീഷൻ വിലക്കേർപ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുർസിക്ക് രാജ്യത്തെ വോട്ടർമാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂർണ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ ജനങ്ങൾ മുർസിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു.

വിദേശപര്യടനങ്ങൾ

[തിരുത്തുക]

ഹുസ്നി മുബാറക്കിന്റെ ഭരണകാലത്ത് രാജ്യം വിട്ടുപോകാൻ അനുവാദം ഇല്ലാതിരുന്ന മുർസി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.

ഇന്ത്യയിൽ

[തിരുത്തുക]

2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്, ഇ. അഹ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എൻ. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വർധിപ്പിക്കാനും ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മുർസിയും പ്രധാനമന്ത്രി മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തി[4][5].

പട്ടാള അട്ടിമറി 2013

[തിരുത്തുക]

2013 ജൂലൈ 4 ന് മുർസി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി. സൈന്യം, ന്യായാധിപൻമാർ, മറ്റ് രാഷ്ട്രീയകക്ഷികൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾ മുർസിയുടെ ഭരണത്തിൽ അപ്രീതിയുള്ളവരായിരുന്നു. അധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികത്തിൽ തഹ്‌രീർ ചത്വരത്തിൽ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയിൽ കലാശിച്ചത്[6]. ആഫ്രിക്കൻ യൂണിയൻ ഈജിപ്തിന്റെ അംഗത്വം അട്ടിമറിയെ തുടർന്ന് റദ്ദാക്കുകയുണ്ടായി. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തിൽ സമരം തുടർന്നുവരുകയാണ്.

അധികവായനക്ക്

[തിരുത്തുക]
  • Hussein, Abdel-Rahman (18 June 2012). "Mohamed Morsi claims victory for Muslim Brotherhood in Egypt election". The Guardian. Retrieved 24 June 2012.
  • Aneja, Atul (30 May 2012). "Egypt's Islamists seek 'grand coalition' with liberals, minorities". The Hindu. Retrieved 24 June 2012.
  • "Morsy demands Okasha be banned from TV". Egypt Independent. Ma 30, 2012. Archived from the original on 2012-05-31. Retrieved 24 June 2012. {{cite web}}: Check date values in: |date= (help)
  • "Emerging Leaders: Mohamed Morsi". Thomaswhite.com. 2012-07-03. Archived from the original on 2012-07-06. Retrieved 2012-07-03.

അവലംബം

[തിരുത്തുക]
  1. "ശബ്ദമില്ലാത്ത ശബ്ദം" (PDF). മലയാളം വാരിക. 2012 ഡിസംബർ 21. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)
  2. "സൈകതരേഖകൾ" (PDF). മലയാളം വാരിക. 2012 ജൂലൈ 13. Archived from the original (PDF) on 2016-03-08. Retrieved 2013 മാർച്ച് 01. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-26. Retrieved 2012-06-25.
  4. http://www.mangalam.com/print-edition/keralam/43396
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-23. Retrieved 2013-03-20.
  6. "വിപ്ലവത്തിലൂടെ അധികാരത്തിൽ; അട്ടിമറിയിലൂടെ പുറത്ത്". മാതൃഭൂമി. 2013 ജൂലൈ 5. Archived from the original on 2013-07-07. Retrieved 2013 ജൂലൈ 5. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_മുർസി&oldid=3789100" എന്ന താളിൽനിന്ന് ശേഖരിച്ചത്