മുത്വലാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അറബിയിൽ ഇസ്‌ലാമിലെ വിവാഹമോചനത്തെ കുറിക്കാൻ ഉപയോഗിക്കുന്ന ത്വലാഖ് എന്ന വാക്ക് ഉപയോഗിച്ചുള്ള ഒരു പദമാണ് മുത്വലാഖ്. മു എന്നതുകൊണ്ട് മൂന്ന് എന്ന് അർത്ഥമാക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയുമായി വിവാഹ ബന്ധം വേർപെടുത്താനുള്ള അവസരങ്ങൾ മൂന്ന് പ്രാവശ്യമായി നിജപ്പെടുത്തിയിരിക്കുന്നു. അത് മൂന്നും ഒരുമിച്ച് നിർവ്വഹിക്കൽ ഇസ്‌ലാമിക ദൃഷ്ടിയിൽ തെറ്റാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഭൂരിപക്ഷം മുസ്‌ലിംകളും അനുവർത്തിച്ചു പോരുന്ന രീതിയും മൂന്ന് ത്വലാഖും വ്യത്യസ്ത സാഹചര്യങ്ങളിലും സന്ദർഭങ്ങളിലുമായിട്ട് തന്നെ. മൂന്ന് വിവാഹ മോചനവും ഒരുമിച്ച് നിർവ്വഹിക്കുന്നത് ദുരാചാരമായി കരുതപ്പെടുന്നു. എന്നാൽ ഇന്ത്യപോലെയുള്ള ചില നാടുകളിൽ ഇത് ഇപ്പോഴും തുടർന്നുവരുന്നുണ്ട്.

ഇടക്കെട്ട്[തിരുത്തുക]

ഒരു സ്ത്രീയുമായി വിവാഹമോചനം തേടുകയും മനസ്സ് മാറി വീണ്ടും അവളെ സ്വീകരിക്കുകയും വീണ്ടും രണ്ട് പ്രവശ്യം കൂടി ഇത് ആവർത്തിക്കുകയും ചെയ്താൽ ആ സ്ത്രീയെ പിന്നീട് വിവാഹം കഴിക്കൽ നിഷിദ്ധമാണ്. അല്ലെങ്കിൽ അവൾ വീണ്ടും വിവാഹം ചെയ്ത് വിവാഹമോചനത്തിന്റെ കാരണങ്ങൾ സംജാതമായാൽ അവർ വേർപിരിഞ്ഞതിന്റെ ശേഷം ആദ്യത്തെയാൾക്ക് വിവാഹം കഴിക്കാം. എന്നാൽ ഈ അവസരം മുതലെടുത്ത് ഒരാളെ ചട്ടം കെട്ടി വിവാഹം കഴിപ്പിച്ച് ത്വലാഖ് ചൊല്ലിപ്പിച്ച് വീണ്ടും കല്ല്യാണം കഴിക്കുന്നത് ഇസ്‌ലാമിക ദൃഷ്ടിയിൽ അനാചാരമാകുന്നു. നിയമത്തെ മറികടക്കാനുള്ള ഇത്തരം ദുരാചാരങ്ങൾക്ക് പറയുന്ന പേരാണ് ഇടക്കെട്ട്.

"https://ml.wikipedia.org/w/index.php?title=മുത്വലാഖ്&oldid=2846004" എന്ന താളിൽനിന്ന് ശേഖരിച്ചത്