മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസ്ലിം വനിതകൾക്ക് വിവാഹ മോചനം ലഭിക്കുന്നതിനായുള്ള സാഹചര്യങ്ങളും അതിനു കോടതിയെ സമീപിക്കാമെന്നും മറ്റും വ്യവസ്ഥ ചെയ്ത് കൊണ്ട് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് മുസ്ലിം വിവാഹ മോചന നിയമം.(Dissolution of Muslim Marriage Act, 1939). ജമ്മു കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ഈ നിയമം ബാധകമാണ്.[1] എന്നാൽ ഈ നിയമ പ്രകാരം വിവാഹ മോചനം ലഭിക്കുവാൻ മുസ്ലിം പുരുഷന് അർഹതയില്ല.

വിവാഹ മോചനം ഇസ്ലാമിൽ[തിരുത്തുക]

പ്രധാന ലേഖനം: ത്വലാഖ്

ഇസ്ലാമികവീക്ഷണത്തിൽ ദമ്പതികൾ ഒരുതരത്തിലും ഒത്തുപോകാൻ കഴിയില്ല എന്ന സന്ദർഭത്തിൽ ഉപാധികളോടെ അനുവദിക്കപ്പെട്ട ഒന്നാണ് വിവാഹമോചനം. അനുവദനീയ കാര്യങ്ങളിൽ അല്ലാഹുവിനു ഏറ്റവും കോപിഷ്ടമായ കാര്യമാണത്രെ വിവാഹമോചനം[2]. [3]. എന്നാൽ ഇന്ന് മുസ്ലിം സമുദായത്തിൽ നടക്കുന്ന ബഹുഭൂരിഭാഗം വിവാഹമോചനങ്ങളും ഖുർആൻ അനുശാസിച്ച രൂപത്തിലല്ല നടക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിൽ വ്യത്യസ്ത രീതിയിലുള്ള വിവാഹമോചനത്തെപറ്റി പ്രതിപാദിക്കുന്നുണ്ട്.[4]. ത്വലാഖ് -Talaq ( ഭർത്താവ് ഏകപക്ഷീയമായി ബന്ധം അവസാനിപ്പിക്കുന്നത്), ഇല - Ila-( ഭാര്യയുമായി ലൈംഗിക ബന്ധമുണ്ടാവില്ല എന്ന് പ്രതിജ്ഞയെടുക്കുകയും തുടർന്ന് നാല് മാസത്തിലധികമായി ഭാര്യയുമായി ബന്ധം പുലർത്താതിരിക്കുകയും ചെയ്യുമ്പോൾ), സിഹാർ-Zihar (ഭർത്താവ് ഭാര്യയെ വിവാഹബന്ധം നിഷിദ്ധമാക്കിയ ബന്ധുക്കളുമായി താരതമ്യം ചെയ്തു കൊണ്ടുള്ളത്), ലിയാൻ -Lian (ഭാര്യയ്ക്കെതിരെ വ്യാജ വ്യഭിചാര ആരോപണമോ ദുർനടപ്പോ ആരോപിച്ചാൽ ഭാര്യയ്ക്ക് കിട്ടുന്ന വിവാഹമോചനാവകാശം), ഖുൽഅ്-Khul'a (ഭർത്താവിന്റെ സമ്മതത്തോടെ ഭാര്യ നഷ്ടം നൽകിക്കൊണ്ടുള്ളത്), മുബാറാത്ത്- Mubarat (ഉഭയ സമ്മത പ്രകാരമുള്ളത്) തുടങ്ങിയവ വ്യത്യസ്തരീതികളിലുള്ള വിവാഹമോചനങ്ങളാണ്[5]. ഇതിൽ ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് മുസ്ലിം ഭർത്താവിനു കൊടുത്ത എകപക്ഷീയമായ ത്വലാഖിലൂടെയാണ്. കേരളത്തിൽ മുസ്ലിം സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏകപക്ഷീയമായി ബന്ധം അവസാനിപ്പിക്കുന്നതിനായി പത്രപരസ്സ്യത്തിലൂടെയും മറ്റും ഫസ്ഖ് [6]എന്ന സമ്പ്രദായം ഉപയോഗിച്ചു വരുന്നതായി കാണപ്പെടുന്നുണ്ട്. ഇതിനു ഇന്ത്യയിൽ നിയമസാധുത ഇല്ല. എന്നാൽ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം കിട്ടുവാൻ മുസ്ലിം വിവാഹമോചന നിയമപ്രകാരം കുടുംബ കോടതികളെ സമീപിക്കേണ്ടതായുണ്ട്. അല്ലാതെയുള്ള വിവാഹമോചനം നിയമപരമായി നിലനിൽക്കുന്നതല്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മുസ്ലിം ഭർത്താവിനു കോടതിയെ സമീപിക്കാതെതന്നെ വിവാഹ മോചനം നടത്താവുന്നതാണ്.[7]

മതനിഷ്കർഷയ്ക്ക് വിധേയമായി ഇസ്ലാം സ്ത്രീക്കും പുരുഷനും വിവാഹ മോചനാധികാരം നൽകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഈ അധികാരം പുരുഷനു മാത്രമായി പരിതപ്പെടുത്തിയതിനെ പല കോണുകളിൽ നിന്നും വിമർശനമുണ്ട്.[8].[9]

നിയമപരമായി വിവാഹ മോചനം അനുവദിക്കാവുന്ന കാരണങ്ങൾ[തിരുത്തുക]

മുസ്ലിം ഭാര്യയ്ക്ക് തന്റെ ഭർത്താവിൽ നിന്നും വിവാഹ മോചനം ലഭിക്കുവാനായി താഴെ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് കോടതിയിൽ തെളിയിക്കേണ്ടതാണ്.[10]

  • നാലു വർഷത്തിലധികമായി ഭർത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലാതെയിരിക്കുക.
  • രണ്ട് വർഷത്തിലധികമായി ഭാര്യയ്ക്ക് ചിലവിനു നൽകാതിരിക്കുക
  • ഏഴു വർഷമോ അതിലധികമോ ഉള്ള കാലത്തേക്കുള്ള തടവു ശിക്ഷ ഭർത്താവിനു ലഭിക്കുക
  • മൂന്ന് വർഷമായി വൈവാഹിക ജീവിതത്തിലെ കടമകൾ ഭർത്താവ് നിർവ്വഹിക്കാതിരിക്കുക
  • വിവാഹ സമയത്തും തുടർന്നും ഭർത്താവിനു ലൈംഗിക ശേഷി ഇല്ലാതിരിക്കുക
  • രണ്ട് വർഷത്തിലധികമായി ഭർത്താവിനു സ്ഥിര ബുദ്ധി ഇല്ലായ്മ, കുഷ്ടം, ലൈംഗിക രോഗങ്ങൾ തുടങ്ങിയവ പിടിപെടുക
  • ശാരീരിക ബന്ധം നടക്കാത്തതും, 15 വയസ്സിനു മുമ്പെ വിവാഹിതയുമായതും 18 വയസ്സിനു മുമ്പേ ബന്ധം ഉപേക്ഷിച്ചതുമായ വധുവിനു വിവാഹ മോചനം ലഭിക്കുന്നതാണ്.
  • ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം
  • ഇസ്ലാമിക നിയമ പ്രകാരം അംഗീകരിച്ച മറ്റെന്തെങ്കിലും കാരണങ്ങൾ

മുസ്ലീം വിവാഹമോചിതരുടെ അവകാശ സംരക്ഷണ നിയമം 1986 ലെ വിവാഹമുക്തകളായ മുസ്ലീം വനിതകളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമ പ്രകാരം ഇദ്ദ ആചരിക്കുന്ന കാലത്ത് ന്യായയുക്തമായ രീതിയിൽ ചെലവ് ലഭിക്കുന്നത്തിന് വിവാഹമോചിതരായ സ്ത്രീകൾക്ക് അവകാശമുണ്ട് .ഗർഭാവസ്തയിലാണ് തലാക്ക് ചൊല്ലുന്നതെങ്കിൽ കുട്ടിയുടെ കുട്ടിയുടെ ജനനം മുതൽ 5 വർഷക്കാലം സംരക്ഷണ ചെലവ് നൽകണം'ഓഹരി നൽകാന്നുണ്ടങ്കിൽ അതും നൽകണം' വിവാഹ സമയത്തും അതിന്നു ശേഷവും അവർക്ക് ലഭിച്ചിട്ടുള്ള സമ്മാനങ്ങളും സ്വത്തുകശക്കും അർഹതയുണ്ട് ഇതുകൂടാതെ മറ്റൊരു വിവാഹം വരെയോ ,മരണം വരെയോ ജീവിക്കേണ്ടതിലേക്ക് ജീവനാശവും കണക്കാക്കി നൽകണം വേറേ വിവാഹം ചെയ്യാതെ കഴിയുന്ന വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സ്വന്തമായി ചെലവ് കഴിയാൻ മാർഗ്ഗമില്ലങ്കിൽ സംരക്ഷണത്തിന്നയി ബന്ധുക്കളെ സമീപിക്കുവാനും അതുമല്ലങ്കിൽ വഖഫ് ബോർഡിനെ സമീപിക്കുവാനും അവകാശമുണ്ട് .മുസ്ലീം സ്ത്രീകൾ വിവാഹമോചനത്തിനായി അതതു ജില്ലയിടെ കുടുംബകോടതിയിലാണ് സമീപിക്കേണ്ടത് .മുസ്ലീം വ്യക്തിനിയമപ്രകാരം ചിന്തകാല സംരക്ഷണ ചിലവിനായി സിവിൽ കോടതിയെയും സമീപിക്കാം വിവാഹമോചിതരുടെ അവകാശ സംരക്ഷണ നിയമനുസരിച്ച് കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടത്.ഇസ്ലാമീക നിയമപ്രകാരം ദാമ്പത്യ .ബ്ധം പുനസ്ഥാപിക്കാൻ പുന:സ്ഥാപിക്കാൻ കുടുംബകോടതിയെ സമീപിക്കാം ==ഇതും കാണുക==

അവലംബം[തിരുത്തുക]

  1. http://chdslsa.gov.in/right_menu/act/pdf/muslim.pdf Section 1(2) of the Act
  2. അബൂദാവൂദ്, ഇബ്നുമാജ, ഹാകിം
  3. https://ml.wikisource.org/wiki/തിരഞ്ഞെടുത്ത_ഹദീസുകൾ/വിവാഹമോചനം
  4. http://www.legalserviceindia.com/article/l393-Divorce-under-Muslim-Law.html Concept of Divorce under Muslim Law
  5. http://www.cwds.ac.in/library/collection/elib/legal_resources/lr_the_muslim_personal_law.pdf Section 2 of Muslim Personal law Shariath Application Act
  6. http://www.islam.gov.my/sites/default/files/reasons_to_dissolve_marriage_through_fasakh.pdf Syariah journal 5 volume 1
  7. http://books.google.co.in/books?id=i56XQGIS9skC&pg=PA37&lpg=PA37&dq=muslim+husband+can+pronounce+talaq+without+going+to+court&source=bl&ots=M5arWZq9Y_&sig=n8lhgF7Cjcb-iNwVUuEuk1D Muslim women problems and prospects, by zakia A Siddiqi & Anwar Jahan Zuberi
  8. http://www.doolnews.com/muslim-women-can-talaq-malayalam-news-627.html മുസ്ലിം സ്ത്രീക്കും മൊഴി ചൊല്ലാമെന്ന് ഇസ്ലാമിക പണ്ഡിത സഭ, ഡൂൾ ന്യൂസ്.കോം-24-3-2012
  9. http://malayalam.webdunia.com/miscellaneous/woman/articles/1203/24/1120324048_1.htm മലയാളം വെബ് ദുനിയ.കോം,24-3-2012
  10. http://chdslsa.gov.in/right_menu/act/pdf/muslim.pdf Section 2 of the Act

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]