മീനാക്ഷി
ഒരു ഹൈന്ദവ ദേവതയാണ് മീനാക്ഷി(മധുര മീനാക്ഷി). മത്സ്യക്കണ്ണുള്ളവൾ എന്നാണ് പേരിന്റെ അർത്ഥം. തടാതകി എന്നായിരുന്നുവത്രെ ആദ്യത്തെ പേര്. പാണ്ഡ്യ രാജാവായ മാളവ്യധ്വജന്റെ മകളായി പിറന്നു എന്നാണ് ഐതിഹ്യം. വിഷ്ണുവിന്റെ സഹോദരിയും ശിവന്റെ ഭാര്യയുമാണ്. ദക്ഷിണ ഭാരതം മുഴുവൻ കീഴടക്കി ഹിമാലയത്തിൽ എത്തി ശിവനെ കണ്ടതോടെയാണ് ദേവീരൂപമായത്. ഒരു പ്രധാന ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയായുള്ള ചുരുക്കം ഹൈന്ദവ ദേവതകളിൽ ഒന്നാണ് മീനാക്ഷി. മീനാക്ഷി മുഖ്യ പ്രതിഷ്ഠയായ മധുര ക്ഷേത്രത്തിൽ ഒരു വശത്ത് മീനാക്ഷിയും മറുവശത്ത് ശിവൻ അഥവാ സുന്ദരേശ്വരനുമാണ് പ്രതിഷ്ഠ.
![]() |
വിക്കിമീഡിയ കോമൺസിലെ Minakshi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |