മാക് ഒ.എസ്. ടെൻ ലെപ്പേർഡ്
![]() | |
![]() Screenshot of Mac OS X v10.5 "Leopard" | |
Developer | Apple Inc. |
---|---|
OS family | മാക് ഒ.എസ്. ടെൻ |
Source model | Closed source (with open source components) |
Released to manufacturing | 26 October 2007 |
Latest release | 10.5.5 (9F33) / September 15, 2008[1] |
License | APSL and Apple EULA |
Official website | www.apple.com/macosx/ |
Support status | |
പിന്തുണയ്ക്കുന്നു. |
മാക് ഒ.എസ്. എക്സ് ശ്രേണിയിലെ ആറാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെൻ v10.5 ലെപ്പേർഡ്. 2006 ഒക്ടോബർ 26-നാണ് ഇത് പുറത്ത് വിട്ടത്. ഇതിന് രണ്ട് പതിപ്പുണ്ട്, ഡെസ്ക്ടോപ്പ് പതിപ്പും സെർവർ പതിപ്പും. മാക് ഉപയോഗിക്കുന്നവരിൽ 20 ശതമാനം പേർ മാക് ഒ.എസ്. ടെൻ ലെപ്പേർഡ് ഉപയോഗിക്കുന്നെന്ന് 2008-ൽ നടന്ന മാക് വേൾഡിൽ വെച്ച് ആപ്പിൾ തലവൾ സ്റ്റീവ് ജോബ്സ് പറയുകയുണ്ടായി. ലെപ്പേർഡിൻ പുതിയ പതിപ്പായ സ്നോ ലെപ്പേർഡ് പുറത്തിറങ്ങി. ലെപ്പേർഡ് ആണ് പവർപിസി പിന്തുണയുള്ള ആപ്പിളിൻറെ അവസാന ഓപ്പറേറ്റിങ് സിസ്റ്റം. സ്നോ ലെപ്പേർഡ് ഇൻറലിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.
മുൻ പതിപ്പുകളെ അപേക്ഷിച്ച് 300-ഓളം വ്യത്യാസങ്ങൾ ലെപ്പേർഡിൽ ഉണ്ട്.
പുതിയ സൗകര്യങ്ങൾ[തിരുത്തുക]
മാക് ഒ.എസ്. ടെൻ v10.5 ലിയോപ്പാർഡിൽ 300 ലധികം സൌകര്യങ്ങൾ പുതിയതായി ഉണ്ട്.[2]
- ഫൈൻഡർ
- എളുപ്പത്തിൽ ഫയലുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈൻഡർ.
- ഓട്ടോമേറ്റർ
- ബാക്ക് ടു മൈ മാക്
- ബൂട്ട് ക്യാമ്പ്
- മാക്കിൻറോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്‌പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ.
- ഡാഷ് ബോർഡ്
- ഡിക്ഷണറി
- ഫ്രണ്ട് റോ
- ഐകാൾ
- ഐചാറ്റ്
- മെയിൽ
- മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് പോലുള്ള ഇമെയിൽ ക്ലയൻറാണ് മെയിൽ. യാഹൂ മെയിൽ, ജിമെയിൽ മുതലായ ഇമെയിൽ അക്കൌണ്ട് ഉപയോഗിച്ച് ഇതിൽ മെയിൽ അക്കൌണ്ട് നിർമ്മിക്കാം. ബർത്ത്ഡേ, ഗ്രീറ്റിംഗ്,ഇൻവിറ്റേഷനുകൾ തുടങ്ങി മുപ്പതോളം മെയിൽ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
- ഫോട്ടോബൂത്ത്
- ഐ സൈറ്റ് ക്യാമറയിൽ നിന്നോ മറ്റ് വെബ് ക്യാമുകളിൽ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
- ക്വിക്ക് ലുക്ക്
- ഡോക്യുമെൻറുകൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാൻ സഹായിക്കുന്ന യൂട്ടിലിറ്റി.
- സഫാരി
- ഇൻറർനെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ വെബ് ബ്രൗസറാണ് സഫാരി.
- സ്പേസസ്
- സ്പോട്ട് ലൈറ്റ്
- ടൈം മെഷീൻ
- ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീൻ. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകൾ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോർ ചെയ്യും. ഇത് പ്രവർത്തിക്കണമെങ്കിൽ ഒരു ആധിക ഹാർഡ് ഡിസ്ക് വേണം.
വികസന സാങ്കേതികകൾ[തിരുത്തുക]
സുരക്ഷ[തിരുത്തുക]
- ആപ്ലിക്കേഷൻതല ഫയർവാൾ
- സാൻഡ്ബോക്സസ്
- ആപ്ലിക്കേഷൻ സൈനിങ്ങ്
സിസ്റ്റം ആവശ്യതകൾ[തിരുത്തുക]
ലെപ്പേർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങൾ മതി. എന്നാൽ ചില പ്രത്യേക ആപ്ലിക്കേഷനുകൾക്കും പ്രവർത്തനങ്ങൾക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റൽ പ്രോസ്സസർ ആവശ്യപ്പെടുന്നു.
- ഏതെങ്കിലും ഇന്റൽ, പവർപിസി G5, G4(867 MHz ൽ കൂടുതൽ വേഗതയേറിയത്) പ്രോസ്സസർ,
- ഡി.വി.ഡി. ഡ്രൈവ്
- ഏറ്റവും കുറഞ്ഞത് 512 എം.ബി റാം
- കുറഞ്ഞത് 9 ജി.ബി. ഡിസ്ക് സ്പേസ്
പതിപ്പുകളുടെ ചരിത്രം[തിരുത്തുക]
പതിപ്പ് | Build | Release date | Note |
---|---|---|---|
10.5.0 | 9A581 | 26 October 2007 | Available on first-released retail ഡി.വി.ഡി. |
10.5.1 | 9B18 | 15 November 2007 | Apple download page; also available on second-released retail ഡി.വി.ഡി. |
10.5.2 | 9C31 | 11 ഫെബ്രുവരി 2008 | Apple download page |
10.5.3 | 9D34 | 28 മെയ് 2008 | Apple download page |
10.5.4 | 9E17 | 30 ജൂൺ 2008 | Apple download page; also available on third-released retail DVD |
10.5.5 | 9F33 | 15 സെപ്റ്റംബർ 2008 | Apple download page |
ഇതും കൂടി കാണൂ[തിരുത്തുക]
പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്
- മാക് ഒ.എസ്. ടെൻ ടൈഗർ
- മാക് ഒ.എസ്. ടെൻ പാന്തർ
- മാക് ഒ.എസ്. ടെൻ ജാഗ്വാർ
- മാക് ഒ.എസ്. ടെൻ പ്യൂമ
- മാക് ഒ.എസ്. ടെൻ ചീറ്റ
- ഐ വർക്ക്
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- Mac OS X 10.5 Web page
- Mac OS X Server 10.5 Web page
- 2006 WWDC keynote presentation
- 2007 WWDC keynote presentation
- Mac OS X 10.5 – Ars Technica, review by John Siracusa.