Jump to content

സഫാരി (വെബ് ബ്രൗസർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഫാരി
വികസിപ്പിച്ചത്Apple Inc.
Engine
  • വെബ്കിറ്റ്
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഒഎസ് എക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, iPhone OS
തരംവെബ് ബ്രൗസർ
അനുമതിപത്രംProprietary
Engine under GNU LGPL
വെബ്‌സൈറ്റ്www.apple.com/safari/

ആപ്പിൾ വികസിപ്പിച്ച വെബ് ബ്രൗസർ ആണ്‌ സഫാരി. മാക് ഒഎസ് എക്സ് v10.3 ഉം അതിന്റെ തുടർച്ചകളിലും അടിസ്ഥാന ബ്രൗസർ ആയ സഫാരിയുടെ പബ്ലിക് ബീറ്റ ജനുവരി 7,2003 നു ഇറങ്ങി[1]. ആപ്പിൾ ഐഫോണിലെയും ഐപോഡിലെയും ബ്രൗസർ ഇതു തന്നെ. മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള പതിപ്പ് ജൂൺ 11,2007ൽ ഇറങ്ങി[2]. വിൻഡോസ് എക്സ് പി,വിസ്ത എന്നിവയിലും ഇതുപയോഗിക്കാം.
ഉപയോഗത്തിനു ലഭ്യമായതിനു ശേഷം സഫാരിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായിട്ടുള്ളത്.നെറ്റ് ആപ്ലിക്കേഷൻസിന്റെ കണക്കനുസരിച്ച് ബ്രൗസർ വിപണിയിലെ 6.25% പങ്ക് സഫാരി കൈയടക്കിയിരിക്കുന്നു[3].

സവിശേഷതകൾ

[തിരുത്തുക]

ആധുനിക ബ്രൗസറുകൾക്കുള്ള മിക്ക സവിശേഷതകളും സഫാരിക്കുണ്ട്. ചില സൗകര്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ചതിനൊപ്പം നൂതനമായവ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

  • ടാബുകൾ വലിച്ചു നീക്കി പുനക്രമീകരിക്കാവുന്ന സംവിധാനം.
  • പോപ്-അപ് പരസ്യങ്ങൾ തടയാനുള്ള സംവിധാനം.
  • ടെക്സ്റ്റ് ബോക്സുകൾ സൗകര്യാർഥം വലുതാക്കാനും ചെറുതാക്കാനും കഴിയും.
  • ടൈപ്പ് ചെയ്യുന്നതിനൊപ്പം തിരച്ചിൽ നടത്താൻ കഴിയും.

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ

[തിരുത്തുക]
  സഫാരി (5.50%)
  ഓപ്പറ (1.60%)

അവലംബം

[തിരുത്തുക]
  1. "Apple Unveils Safari". Retrieved 2008-07-08.
  2. "Apple Introduces Safari for Windows". Retrieved 2008-07-08.
  3. "Market share for browsers, operating systems and search engines". Retrieved 2008-07-08.
"https://ml.wikipedia.org/w/index.php?title=സഫാരി_(വെബ്_ബ്രൗസർ)&oldid=1796756" എന്ന താളിൽനിന്ന് ശേഖരിച്ചത്