ഒ.എസ്. ടെൻ യോസ്സെമിറ്റി
Developer | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
OS family | ഒ.എസ്. ടെൻ |
Source model | ക്ലോസ്ഡ് സോഴ്സ് (ഓപ്പൺ സോഴ്സ് ഘടകങ്ങൾ സഹിതം) |
Update method | Mac App Store |
Platforms | x86-64 |
License | APSL and Apple EULA |
Preceded by | ഒ.എസ്. ടെൻ മാവെറിക്ക്സ് |
Succeeded by | ഒ.എസ്. ടെൻ എൽ കാപ്പിറ്റാൻ |
Official website | ഔദ്യോഗിക വെബ്‌സൈറ്റ് |
ഒ.എസ്. ടെൻ ശ്രേണിയിലെ പതിനൊന്നാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒ.എസ്. ടെൻ v10.10 യോസ്സെമിറ്റി.[1] 2014 ജൂൺ 2-നു സാൻ ഫ്രാൻസിസ്കോയിൽ നടന്ന ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. ഡെവലപ്പേഴ്സിനായി ജൂൺ 2-നു ഡെവലപ്പർ പതിപ്പ് പുറത്തിറങ്ങി. 2014 ജൂലൈയിൽ ഉപഭോക്താക്കൾക്കയി ബീറ്റ പതിപ്പും സെപ്റ്റംബറിൽ പൂർണ്ണരൂപവും പുറത്തിറക്കും. പിൻഗാമിയായ മാവെറിക്ക്സ് പോലെ തന്നെ കാലിഫോർണിയയിലെ സ്ഥലങ്ങളുടെ പേര് അടിസ്ഥാനമാക്കിയാണു യോസ്സെമിറ്റിയും നാമകരണം ചെയ്തത്. മധ്യപൂർവ്വ കാലിഫോർണിയയിലെ സംരക്ഷിത വനപ്രദേശമായ യോസ്സെമിറ്റി ദേശീയോദ്യാനമാണു പുതിയ നാമത്തിന്റെ പ്രചോദനം.
പ്രത്യേകതകൾ
[തിരുത്തുക]രൂപകല്പന
[തിരുത്തുക]ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് മാതൃകയിലാണു യോസ്സെമിറ്റിയുടെ യൂസർ ഇന്റർഫേസ് രൂപകല്പന ചെയ്തിരിക്കുന്നത്. ലളിതമായ വർണ്ണങ്ങൾ അടിസ്ഥാനമായുള്ള രൂപകല്പനയാണ് യോസ്സെമിറ്റിയുടേത്. മങ്ങിയതും സുതാര്യമായതുമായ വർണ്ണ വ്യതിയാനങ്ങൾ, നവീനമായ ഐക്കണുകൾ, ലൈറ്റ്-ഡാർക് വർണ്ണ സംവിധാനങ്ങൾ എന്നിവ യോസ്സെമിറ്റിയുടെ പ്രത്യേകതകളാണ്. മുൻ പതിപ്പുകളിൽ ഉപയോഗിച്ചിരുന്ന ലുസിഡ ഗ്രാൻഡെ ഫോണ്ടിനു പകരം ഹെൽവ്വെറ്റിക ന്യൂയാണ് യോസ്സെമിറ്റിയുടെ അടിസ്ഥാന ഫോണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആപ്പിൾ പത്രക്കുറിപ്പ്". Apple. ജൂൺ 2, 2014. Retrieved ജൂൺ 4, 2014.
Apple Announces OS X Yosemite, Introduces Refined New Design, Powerful Apps & Amazing New Continuity Features