ബോസ്റ്റൺ (മാസച്ച്യൂസെറ്റ്സ്)
സിറ്റി ഓഫ് ബോസ്റ്റൺ | |||
---|---|---|---|
| |||
Nickname(s): | |||
Location in Suffolk County in Massachusetts, USA | |||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | മസാച്ച്യൂസെറ്റ്സ് | ||
കൗണ്ടി | സഫൊക്ക് | ||
Settled | 1630 | ||
ഇൻകോർപ്പറേറ്റഡ് (നഗരം) | 1822 | ||
• മേയർ | തോമസ് എം. മെനീനോ (ഡെ.) | ||
• നഗരം | 232.1 ച.കി.മീ.(89.6 ച മൈ) | ||
• ഭൂമി | 125.4 ച.കി.മീ.(48.4 ച മൈ) | ||
• ജലം | 106.7 ച.കി.മീ.(41.2 ച മൈ) | ||
• മെട്രോ | 11,684.7 ച.കി.മീ.(4,511.5 ച മൈ) | ||
ഉയരം | 43 മീ(141 അടി) | ||
• നഗരം | 5,90,763 | ||
• ജനസാന്ദ്രത | 4,815/ച.കി.മീ.(12,327/ച മൈ) | ||
• നഗരപ്രദേശം | 43,13,000 | ||
• മെട്രോപ്രദേശം | 44,55,217 | ||
• Demonym | Bostonian | ||
സമയമേഖല | UTC-5 (Eastern) | ||
• Summer (DST) | UTC-4 (Eastern) | ||
ഏരിയ കോഡ് | 617 / 857 | ||
FIPS കോഡ് | 25-07000 | ||
GNIS ഫീച്ചർ ഐ.ഡി. | 0617565 | ||
വെബ്സൈറ്റ് | www.cityofboston.gov | ||
1 ദി സ്റ്റേറ്റ് ഹൗസ്, according to Oliver Wendell Holmes, is the hub of the Solar System |
അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബോസ്റ്റൺ നഗരം. ഇംഗ്ലീഷുകാർ 1630-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്.[5] 1770-കളിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത് ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണു. “ബോസ്റ്റൺ റ്റീ പാർട്ടി“ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു സുപ്രധാന അദ്ധ്യായമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സബ് വേ(1897), പബ്ലിക് സ്കൂൾ (1635-ൽ തുടങ്ങിയ ബോസ്റ്റൺ ലാറ്റിൻ സ്ക്കൂൾ) എന്നിവ ബോസ്റ്റണിലാണ്.
പേരിനു പിന്നിൽ
[തിരുത്തുക]ഇവിടത്തെ പല പ്രമുഖ കുടിയേറ്റക്കാരുടെയും സ്വദേശമായിരുന്ന ലിങ്കൺഷയറിലെ (ഇംഗ്ലണ്ട്) ബോസ്റ്റൺ നഗരത്തിന്റെ പേരിൽ നിന്നാണു ബോസ്റ്റൺ എന്ന പേർ വന്നത്.
ഗതാഗതം
[തിരുത്തുക]അറ്റ്‌ലാന്റിക് സമുദ്രതീരത്തിലെ പ്രധാന തുറമുഖമാണു ബോസ്റ്റൺ.
ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.
ആംട്രാക് ബോസ്റ്റൺ സൗത്ത് സ്റ്റേഷനിൽ നിന്നും ന്യൂയോർക്ക്, ഷിക്കാഗോ, വാഷിങ്ടൺ, ഡി.സി. എന്നീ നഗരങ്ങലിലേക്കും ബോസ്റ്റൺ നോർത്ത് സ്റ്റേഷനിൽ നിന്നും പോർട്ട് ലാൻഡ് (മെയ്ൻ) നഗരത്തിലേക്കും റെയിൽ സർവീസുകൾ നടത്തുന്നു.
എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ് വേ, പരിസരപ്രദേശങ്ങളിലെ ബസ്സ് ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള കമ്മ്യൂട്ടർ റെയിൽ ഗതാഗതം എന്നിവ എം ബി ടി എ ആണു നടത്തുന്നത്.
അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ എറ്റവും ദൈർഘ്യമുള്ള ദേശീയപാത ), തെക്ക്ഭാഗത്ത് ഐ 95 ദേശീയപാതയിൽ തുടങ്ങി വെർമോണ്ട് സംസ്ഥാനത്തിൽ ഐ 91 ദേശീയപാതയിൽ അവസാനിക്കുന്ന ഐ 93 എന്നിവയാണു ഈ നഗരത്തിൽക്കൂടി കടന്നു പോകുന്ന പ്രധാനദേശീയപാതകൾ. ഗതാഗതക്കുരുക്ക് ഒഴിവാക്കൻ വേണ്ടി ഐ 93 ദേശീയപാതയെ 5.6 കിമീ ദൈർഘ്യമുള്ള തുരങ്കത്തിലെക്കൂടി തിരിച്ചുവിട്ട ബിഗ് ഡിഗ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെലവേറിയ (1460 കോടി ഡോളർ)ഹൈവേ പ്രൊജക്റ്റാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Norman Dalager. "What's in a nickname?". The Boston Globe. Archived from the original on 2008-09-07. Retrieved 2008-06-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "'Title Town' rolling out big rally to honor Celtics". Philly.com. Retrieved 2008-06-21.
- ↑ "Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2000 to July 1, 2006". U.S. Census Bureau. 2006. Retrieved 2007-03-20.
- ↑ "2007 Census Estimates". U.S. Census Bureau. 2006. Retrieved 2007-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-16. Retrieved 2008-06-24.