"തുർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
അക്ഷര പിശക് തിരുത്തി
(അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
<!-- [[Image:OttomanEmpireIn1683.png|thumb|250px|right|The Ottoman Empire at the height of its power (ca. 1680)]] -->
'''തുർക്കി''' (തുർക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് തുർക്കി) (റ്റർക്ക്യേ കംഹോറിയെറ്റിതുറകിയെ ജുമുഹൂറിയേറ്റ് ) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ [[അനറ്റോളിയൻ പെനിൻസുല|അനറ്റോളിയൻ പെനിൻസുലയിലും]] തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്. തലസ്ഥാനം [[അങ്കാറ]] ആണ്, [[ഇസ്താംബുൾ]] ആണ്‌ ഏറ്റവും വലിയ നഗരം. കിഴക്കൻ യൂറോപ്പിലും പശ്ചിമ [[ഏഷ്യ|ഏഷ്യയിലും]] ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ [[യൂറോപ്പ്|യൂറോപ്യൻ]] ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ [[അനറ്റോളിയ]] എന്നും അറിയപ്പെടുന്നു. ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു. തുർക്കിയുടെ അതിരുകൾ വടക്ക് [[കരിങ്കടൽ]]; കിഴക്ക് [[ജോർജിയ]], [[അർമേനിയ]], [[ഇറാൻ]]; തെക്ക് [[ഇറാക്ക്]], [[സിറിയ]], [[മെഡിറ്ററേനിയൻ കടൽ]]; പടിഞ്ഞാറ് [[ഈജിയൻ കടൽ|ഈ(ഏ)ജിയൻ കടൽ]], [[ഗ്രീസ്]], [[ബൾഗേറിയ]] എന്നിങ്ങനെയാണ്. വിസ്തീർണം: സു. 7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: ടർക്കിഷ്; മറ്റു പ്രധാന ഭാഷകൾ: കുർദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: [[ഇസ്താംബുൾ]]; നാണയം: ടർക്കിഷ് ലിറ (Turkish Lira).
 
600-ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ<ref>[http://wwi.lib.byu.edu/index.php/Treaty_of_Lausanne Full text of the Treaty of Lausanne (1923)]</ref> കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു.<ref name="Atatürk">{{cite book|title=Ataturk|first=Andrew|last=Mango|publisher=Overlook|year=2000|isbn=1-5856-7011-1}}</ref><ref name="Ottoman_Turkey">{{cite book|title=History of the Ottoman Empire and Modern Turkey|first=Stanford Jay|last=Shaw|coauthors=Kural Shaw, Ezel|publisher=Cambridge University Press|year=1977|isbn=0-5212-9163-1}}</ref> എന്നാൽ 1923-ൽ [[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം]] [[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കമാൽ അത്താത്തുർക്കിന്റെ]] നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, [[നാറ്റോ]], [[ഒ.ഇ.സി.ഡി]]. [[ഒ.എസ്.സി.ഇ]]. [[ജി-20]] രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2463125" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി