പൊറ്റശ്ശേരി
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപാലിറ്റിയിലെ 20, 21,22 ഡിവിഷനുകളിൽ ഉൽപെടുന്ന പ്രദേശമാണ് പൊറ്റശ്ശേരി ഗ്രാമം.ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഗ്രാമം. മണാശ്ശേരി ചേന്ദമംഗല്ലൂർ ഗ്രാമങ്ങളുമായും അതിർത്തികൾ പങ്കിടുന്നു.
പൊറ്റശ്ശേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | മുക്കം |
ലോകസഭാ മണ്ഡലം | Wayanad |
സമയമേഖല | IST (UTC+5:30) |
11°18′58″N 75°57′58″E / 11.3160266°N 75.9661314°E കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൊറ്റശ്ശേരി. സ്വാതന്ത്ര സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടത് ഇവിടെയാണ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- പൊറ്റശ്ശേരി അംഗൻവാടി (ഗവൺമെൻറ്)
- കണ്ണങ്ങര അംഗൻവാടി (ഗവൺമെൻറ്)
- മസ്ജിദുൽ ഫത്ഹ്മ
- മദ്രസ്സ
- എരമംഗലം വിഷ്ണുക്ഷേത്രം
- ജയ്ഹിന്ദ് സാസ്കാരിക നിലയം
- സ്നേഹാലയം സാംസ്കാരിക നിലയം
- സംഘമിത്ര സാംസ്കാരിക നിലയം
പ്രധാന വ്യക്തികൾ
ആർ കെ പൊറ്റശ്ശേരി
ആർ കെ പൊറ്റശ്ശേരി എന്ന രാധാകൃഷ്ണൻ അധ്യാപകനും പ്രശസ്ത ചിത്രകാരനും ശിൽപിയും ആയിരുന്നു. 2006 ൽ വിധേയൻ എന്ന ടെറാക്കോട്ട ശിൽപത്തിന് കേരള ലളിതകല അക്കാദമി അവാർഡ് ലഭാച്ചു. കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം ഹൈസ്ക്കൂളിൽ ചിത്രകലാധ്യാപകനായിരിക്കെ 2010-11 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.