Jump to content

പുലിക്കുളം പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിക്കുളം പശു
Other namesജല്ലിക്കെട്ട് മാട്
Country of originഇന്ത്യ
Distributionതമിഴ്‌നാട്
Useസാധാരണ ഉഴവ്,ജല്ലിക്കെട്ട്
Traits
Weight
  • Male:
    259 കിലൊ
  • Female:
    208 കിലൊ
Height
  • Male:
    117 സെമി
  • Female:
    112 സെമി
Skin colorകാള കടും ചാരനിറം, പശു വെള്ളകലർന്ന ചാര/വെള്ള
Coatചാരം, വെളുപ്പ്
Horn statusമുകളോട്ട് കൂർത്ത് വളഞ്ഞ്
Notes
Used for dairy.

തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടൻ കന്നുകാലി ഇനങ്ങളിൽ ഒന്നാണ് പുലിക്കുളം പശു. ശിവഗംഗൈ ജില്ലയിലെ ഒരു പട്ടണമാണ് പുലിക്കുളം (പുളിക്കുളം). പ്രധാനമായും ജെല്ലിക്കെട്ടിനാണ് ഇതിന്റെ കാളയെ പരിപാലിച്ച് വരുന്നത്. പെട്ടെന്ന് ഇണങ്ങാത്ത തരത്തിലുള്ള ശൗര്യ പ്രകൃതമുള്ള ഒരു ഇനമാണ് ഇത്. അതിനാൽ തന്നെ ജെല്ലിക്കെട്ട് പ്രേമികൾക്ക് പ്രത്യേക മമതയുള്ള ഒരിനമാണ് ഇത്.[1] അതിന്റെ ഉത്ഭവ ഗ്രാമത്തിന്റെ (തമിഴ്‌നാട്ടിലെ പുളികുളം) പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

പേരിന് പിന്നിൽ

[തിരുത്തുക]

വനമേഖലകളിൽ താമസിച്ച് വന്നിരുന്ന കോനാർ, തേവർ സമുദായക്കാരെ പലപ്പോഴും കടുവയുടെ ആക്രമണങ്ങളിൽ നിന്ന് വരെ രക്ഷിക്കാൻ ഇത്തരം പശുക്കളെ ഉപയോഗിച്ചിരുന്നു ഇവയുടെ ശൗര്യ പ്രകൃതവും കൂർത്ത് വളഞ്ഞ കൊമ്പുകളും ഇതിനെ പ്രയോജനപ്പെട്ടിരുന്നു. ഇതിനെ “പലിംഗു മാട്, “മണി മാട്”, “ജല്ലിക്കെട്ട് മാട്”, “മാട്ടു മാട്”, “കിലക്കാട്ടു മാട്” കാപ്പിലിയൻ മാട് എന്നും അറിയപ്പെടുന്നു.

മറ്റ് പ്രത്യേകതകൾ

[തിരുത്തുക]

ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം. രാമനാഥപുരം, ശിവഗംഗൈ, തിരുനെൽവേലി, മധുരൈ, വിരുദുനഗർ എന്നിവിടങ്ങളിൽ ആണ് കൂടുതൽ കണ്ട് വരുന്നത്. ഇവയെ കൂടുതലും പരിപാലിക്കുന്നത് കോനാർ, തേവർ സമുദായക്കാരാണ്. തൊഴുത്തുകളോ പ്രത്യേക വാസഗൃഹങ്ങളോ ഇല്ലാതെ തുറന്ന പ്രദേശങ്ങളിൽ പ്രത്യകിച്ച് ഉഷ്ണമേഖലാ കാലാവസ്ഥയിൽ വ്യാപകമായി മേയുന്ന ഒരിനമാണ് ഇത്. കാളകൾ കടും ചാരനിറമാണ്. പശു വെളുപ്പ്, ചാര നിറങ്ങളിൽ കണ്ട് വരുന്നു. കൊമ്പുകൾ മുകളിലേക്കും പിന്നിലേക്കും വളഞ്ഞിരിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-20. Retrieved 2021-08-15. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. https://www.vikatan.com/government-and-politics/politics/96665-government-announced-pulikulam-cow-research-center

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുലിക്കുളം_പശു&oldid=4084599" എന്ന താളിൽനിന്ന് ശേഖരിച്ചത്