വെച്ചൂർ പശു
Conservation status | സംരക്ഷണത്തിൽ |
---|---|
Other names | വെച്ചൂർ പശു |
Country of origin | ഇന്ത്യ |
Distribution | കേരള, ഇന്ത്യ |
Use | Dairy |
Traits | |
Weight |
|
Height |
|
Coat | ഒറ്റ നിറങ്ങളിൽ കാണപ്പെടുന്നു ചുവപ്പും അതിന്റെ വകഭേദങ്ങളും ആണ് കൂടുതൽ, അപൂർവ്വമായി വെള്ളയും. കുത്തും പുള്ളിയും വരകളും ഒന്നുമില്ലാത്ത ഒറ്റ നിറം. |
Horn status | കൊമ്പുകൾ ചെറുതും മുന്നോട്ട് വളഞ്ഞതുമാണ്. |
Notes | |
Used for dairy. | |
|
കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു. പാൽ ഉത്പാദനവർദ്ധനവിനു വേണ്ടി 1960 ൽ മുതൽ കേരള സർക്കാർ നടപ്പിലാക്കിയ ക്രോസ് ബ്രീഡിങ് പദ്ധതി മൂലം വംശനാശത്തിന്റെ വക്കിൽ എത്തിയെങ്കിലും കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ സംരക്ഷിച്ച് പരിപാലിക്കുവാനുള്ള ശ്രമം നടക്കുന്നു.[1]
പേരിനു പിന്നിൽ
[തിരുത്തുക]കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തിലാണ് ഇവ കാണപ്പെട്ടിരുന്നത് . ഇതിൽ നിന്നുമാണ് വെച്ചൂർ പശു എന്ന പേര് ലഭിച്ചത് . വെച്ചൂർ ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് വെച്ചൂർ പശുവെന്ന ജനുസ്സിൻറെ ഉദ്ഭവത്തിനു കാരണം . [അവലംബം ആവശ്യമാണ്].
പ്രത്യേകതകൾ
[തിരുത്തുക]ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാൽ പ്രശസ്തമാണ് ഈ ജനുസ്സ് . കേരള കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഈ പശുക്കൾ ഇന്ന് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമേയുള്ളു .
പശുക്കളുടെ തൂക്കം പരമാവധി 130kgയും (സാധാരണ പശുക്കൾ 550kgൽ അധികം) മൂരിയുടേത് 170kg ആണു. നീളം124cmഉം ഉയരം 85-87cmഉം (മുഞ്ഞി(hump) ഭാഗത്ത് 105cmഉം)ആണു. കറുപ്പ്, വെളുപ്പ്, തവിട്ട് തുടങ്ങിയ ഒറ്റ നിറങ്ങളിൽ കാണപ്പെടുന്നു. പ്രതിദിന പാൽ ഉത്പാദനം 3 ലിറ്ററിൽത്താഴെമാത്രമാണ് . 6%ത്തിൽ അധികം കൊഴുപ്പ് കാണിക്കുന്ന പാലിലെ ഉയർന്ന ഫോസ്പോലിപിഡ് അനുപാതം കുട്ടികൾക്ക് പോഷകമൂല്യത്തിനും, ബുദ്ധിവികാസത്തിനും അനുയോജ്യമാണ് . വെച്ചൂർ പശുവിൻറെ പാലിൽ ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുന്ന ഘടകങ്ങളടങ്ങിയിട്ടുണ്ടെന്ന് കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഡോ.മുഹമ്മദ് കണ്ടത്തിയിട്ടുണ്ട്. ഇവയുടെ പാലിൽ ധാരാളമായി കാണപ്പെടുന്ന ബീറ്റ കസിൻ എ - 2 (β - casein A2) എന്ന പ്രോട്ടീൻ പ്രമേഹം, ഹൃദ്രോഗം എന്നിവയെ കൂടാതെ ഓട്ടിസം, സ്കിസോഫ്രീനിയ, സഡൻ ഇൻഫൻറ് ഡത്ത് സിൻഡ്രോം എന്നീ രോഗങ്ങളെയും പ്രതിരോധിക്കുന്നതായാണ് കണ്ടെത്തൽ. ഇതു സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾക്ക് കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ട്[2] .
ലഭ്യത
[തിരുത്തുക]കേരള കാർഷിക (മണ്ണൂത്തി,തൃശ്ശൂർ) സർവ്വകലാശാലയിൽ ബുക്ക് ചെയ്താൽ ലഭ്യതയ്ക്ക് അനുസരിച്ച് വില്പ്പന നടത്തുന്നു. കൂടാതെ വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പരിപാലനം
[തിരുത്തുക]ശാന്തസ്വഭാവമുള്ള ഇവയെ പരിപാലിക്കുവാൻ എളുപ്പമാണ്. ഉയർന്ന രോഗ പ്രതിരോധശേഷിയും ഉഷ്ണപ്രതിരോധവും ഇവയെ മികച്ചതാക്കുന്നു. ചെറിയ ഇനം പശു ആയതിനാൽ കുറഞ്ഞ ആഹാരാവശ്യമേ ഇവയ്ക്കുള്ളൂ.[3]
വിവാദം
[തിരുത്തുക]1997-ൽ വെച്ചൂർ പശുവിന്റെ നിർമ്മാണാവകാശം സ്കോട്ടിഷ് സ്ഥാപനമായ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി, പരിസ്ഥിതിപ്രവർത്തകയായ വന്ദന ശിവ ആരോപണം ഉന്നയിച്ചു. എന്നാൽ സ്കോട്ടിഷ് സ്ഥാപനം ഇത് നിഷേധിച്ചു.[4]
ഗിന്നസ് ബുക്കിലേക്ക്
[തിരുത്തുക]ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോർഡ് മണ്ണുത്തി വെറ്ററിനറി കോളേജിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്‌സ് ആൻഡ് ബ്രീഡിങ് വിഭാഗത്തിന്റെ വെച്ചൂർ പശുഫാമിലുള്ള ഡയാന എന്ന വെച്ചൂർ പശുവിന്റെ പേരിൽ കുറിക്കപ്പെടാൻ പോകന്നു. രണ്ട് തവണ പ്രസവിച്ച ഡയാനയുടെ ഉയരം 77 സെന്റിമീറ്ററാണ്.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റിക്കോർഡിൻറെ നിലവിലുള്ള ഉടമ കരോളിൻ റൈടെർ, ഇംഗ്ലണ്ട് (പടിഞ്ഞാറൻ യോർക്ക്‌ഷയർ ലെ ലിച്വർത്ത്) സ്വാളോ എന്ന പശുവാണ്. ഡെക്‌സ്റ്റർ ഇനത്തിൽപ്പെട്ട ഇതിന്റെ ഉയരം 85 സെന്റിമീറ്ററാണ്. മൂന്നു വയസ്സുകാരി ഡയാനയ്‌ക്കൊപ്പം 79 സെന്റിമീറ്റർ ഉയരമുള്ള ലക്ഷ്മിയും മണ്ണുത്തിയിലെ ഫാമിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലുടൻ ഡയാന ഗിന്നസ് ബുക്കിൽ സ്ഥാനം നേടും [5] .
കാസർഗോഡ് ഡ്വാർഫ് ഇനത്തിൽ പെട്ട ഒരു പശുവിന്റെ ഉടമ ഈ വിഷയത്തിൽ പുതിയ അവകാശവാദവുമായി രംഗത്ത് എത്തിയിട്ടുണ്ട്. [6]
ബ്രീഡേഴ്സ് അസോസിയേഷൻ
[തിരുത്തുക]വെചൂർ പശുവിന്റെ സമഗ്ര സംരക്ഷണത്തിന് വെച്ചൂർ ബ്രീഡേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നു. തൃശൂരാന് ആസ്ഥാനം. വെച്ചൂർ ഇനത്തിനെ വംശനാശത്തിൽ നിന്ന് വീണ്ടെടുക്കുകയും സംരക്ഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത പ്രശസ്ത ജനിതക ശാസ്ത്രജ്ഞ ഡോ. ശോശാമ്മ ഐപ്പ് നേതൃത്വം നൽകുന്നു.[7] അസോസിയേഷന്റെ പ്രവർത്തനലക്ഷ്യങ്ങൾ താഴെപ്പറയുന്നു.
- വെച്ചൂർ ഇനത്തിന്റെ സംരക്ഷണവും ജനിതക മൂല്യവർദ്ധനവും.
- വെച്ചൂർ ഇനത്തിനുവേണ്ടിയുള്ള പ്രജനനതന്ത്ര രൂപീകരണം.
- വെച്ചൂർ ഇനം പശുക്കളെക്കണ്ടെത്തി രജിസ്റ്റർ ചെയ്യുകയും വിവരശേഖരം സൂക്ഷിക്കുകയും ചെയ്യുക.
- വെച്ചൂർ കാളകളുടെ ബീജാധാനത്തിനു സൗകര്യമൊരുക്കുക.
- വെച്ചൂർ കന്നുകാലികളെ ആവശ്യക്കാർക്ക് ലഭ്യമാക്കുകയും മികച്ച ഉരുക്കൾക്ക് സമ്മാനം നൽകുകയും ചെയ്യുക.
- നാടൻ കന്നുകാലികളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും പ്രചരണവും നടത്തുക.
- കാസർകോടൻ, ചെറുവള്ളി തുടങ്ങിയ മറ്റ് തനത് കന്നുകാലി ജനുസ്സുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുക.
അവലംബം
[തിരുത്തുക]- ↑ Prabu, M.J. (1 December 2005). "Vechur cattle: ideal for household rearing Archived 2007-08-23 at the Wayback Machine.", The Hindu.
- ↑ http://www.manoramaonline.com
- ↑ Krishnakumar, R. (9 April 1999). "A cow and controversy Archived 2010-02-03 at the Wayback Machine.", Frontline.
- ↑ http://www.rediff.com/business/1998/aug/12kerala.htm rediff.
- ↑ http://www.mathrubhumi.com/online/malayalam/news/story/646097/2010-11-29/kerala Archived 2010-12-06 at the Wayback Machine. മലയാള മനോരമ 2010 നവംബർ 23
- ↑ ആർക്കൈവ് പകർപ്പ്, archived from the original on 2010-12-07, retrieved 2010-12-04
- ↑ കർഷകശ്രീ. മലയാള മനോരമ. 2012.
{{cite book}}
: Unknown parameter|month=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.vechur.org/ Archived 2013-12-06 at the Wayback Machine.
- grain.org