പുങ്കന്നൂർ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുങ്കന്നൂർ
Conservation statusFAO (2013): എണ്ണം കുറവ്
Country of originഭാരതം
Distributionപുങ്കന്നൂർ, ചിറ്റൂർ, ആന്ധ്ര
Useസാധാരണ ഉഴവ്,
Traits
Weight
 • Male:
  240 കിലൊ
 • Female:
  170 കിലൊ
Height
 • Male:
  107 സെമി
 • Female:
  97 സെമി
Skin colorവെള്ള, ചാര, തവിട്ട്
Coatവെള്ള
Horn statusചന്ദ്രക്കല
 • Cattle
 • Bos (primigenius) indicus
പുങ്കന്നൂർ വർഗ്ഗത്തിലെ കാള, 1887-ലെ ചിത്രം

ഏഷ്യയിലെ പൊക്കം കുറഞ്ഞ തനതു നാടൻ പശു ഇനങ്ങളിൽ ഒന്നാണ് പുങ്കന്നൂർ പശു അല്ലെങ്കിൽ പുങ്കന്നൂർ കുള്ളൻ. പശുവിന്റെ ശരാശരി ഉയരം 97 സെന്റീമീറ്ററും കാളയുടേത് 107 സെന്റീമീറ്ററും എന്നാണ് ഭാരതസർക്കാരിന്റെ കന്നുകാലി ജനിതക വിഭാഗത്തിന്റെ പഠനപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്.[1] ആന്ധ്രയിലെ ചിത്തൂരിലാണിവയുടെ ബഹുഭൂരിപക്ഷവും ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ ഒരു പശുവിന് ഒരു സാധാരണ മനുഷ്യന്റെ അരയൊപ്പം പൊക്കമേ കാണുകയുള്ളൂ. ഔഷധ ഗുണമുള്ളതാണിതിന്റെ പാലെന്നും കരുതപ്പെടുന്നു.[2][3][4]

പേരിനു പിന്നിൽ[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കന്നൂർ താലൂക്കുകളിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ട് വന്നിരുന്നതിനാലാണ് പുങ്കന്നൂർ എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നത്.

മറ്റു വിശേഷങ്ങൾ[തിരുത്തുക]

ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[5] വെള്ള, ചാര, തവിട്ട്, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു. ശരാശരി രണ്ട് ലിറ്റർ പാലാണ് ഒരു ദിവസം ലഭ്യമാകുന്നത്. ഒരു മുലയൂട്ടൽ കാലാവധിയിൽ ശരാശരി 546 ലിറ്റർ പാൽ ലഭിയ്ക്കുന്നു എന്നാണ് കന്നുകാലി ജനിതക വിഭാഗത്തിന്റെ പഠനപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. 194 ലിറ്റർ ഏറ്റവും കുറവും 1100 ലിറ്റർ ഏറ്റവും കൂടുതലും ആണ് ഒരു ശുദ്ധ ജനുസ്സിൽ നിന്ന് പരീക്ഷണങ്ങൾ പ്രകാരം ലഭ്യമായിട്ടുള്ളത്. തിരുപ്പതിയിലെ പൂജാകർമ്മങ്ങൾക്ക് ഈ ഇനം പശുവിന്റെ പാലും നെയ്യുമാണുപയോഗികുന്നതെന്നു പറയപ്പെടുന്നു. അനിമൽ ജെനിറ്റിക് റിസോർസ് ഓഫ് ഇന്ത്യയുടെ 2013 ലെ സെൻസസ് അനുസരിച്ച് 2772 പശുക്കൾ ഇന്ത്യയിൽ ഉണ്ട്, തനത് നാടൻ ജനുസ്സായതിനാൽ ഇതിനെ സംരക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടികൾ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്[6]. [2] 2014-ൽ ഇത്തരത്തിലെ പശുവിന് മൂന്നു ലക്ഷം വരെ വിലയുണ്ടായിരുന്നു.[3]

അവലംബങ്ങൾ[തിരുത്തുക]

 1. a study of http://www.nbagr.res.in/nbagr.html Archived 2020-02-18 at the Wayback Machine.
 2. 2.0 2.1 "പശുക്കളിലെ 'കുഞ്ഞി'". മലയാളമനോരമ. 2014 ഫെബ്രുവരി 19. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
 3. 3.0 3.1 "താരമായി പുങ്കന്നൂർ ഡ്വാർഫ്". മാതൃഭൂമി. 2013 ഓഗസ്റ്റ് 11. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
 4. ബി. ചന്ദ്രശേഖർ (2011 നവംബർ 18). "Punganur cow a craze among the rich" (പത്രലേഖനം). ദ ഹിന്ദു (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2014-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
 5. National Bureau of Animal Genetic Resources വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച തനതു നാടൻ പശുക്കളുടെ ലിസ്റ്റ്
 6. Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi
"https://ml.wikipedia.org/w/index.php?title=പുങ്കന്നൂർ_പശു&oldid=3776848" എന്ന താളിൽനിന്ന് ശേഖരിച്ചത്