സഹിവാൾ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സഹിവാൾ
Sahiwala 02.JPG
Sahiwal Bull at Amruthadhara gaushala at Hosanagara, Karnataka, India
Conservation statusEndangered
NicknamesLambi Bar, Lola, Montgomery, Multani and Teli[1]
Country of originMontgomery District of Punjab Province in British India
DistributionIndia, Pakistan, Australia,Bangladesh
UseDual-purpose Dairy/Draft
Traits
CoatBrownish Red to Greyish Red
Horn statusHorned
  • Cattle
  • Bos (primigenius) indicus

പടിഞ്ഞാറൻ പാകിസ്താനിലെ മോണ്ട് ഗോമറി ജില്ലയിലാണ് സഹിവാൾ പശുവിന്റെ ഉത്ഭവസ്ഥാനം എന്നു കരുതുന്നു.പഞ്ചാബ്,ഉത്തർപ്രദേശ്,ഡൽഹി,ബീഹാർ എന്നീസംസ്ഥാനങ്ങളിൽ ഈ പശു ഇനത്തെ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലത്തും ജീവിക്കാനിവയ്ക്കു കഴിവുണ്ട്.

ശരീരഘടന[തിരുത്തുക]

ചുവപ്പു കലർന്ന തവിട്ടു നിറമുള്ള സഹിവാൾ പശുവിന്റെ ശരീരം തടിച്ചതും ഭാരിച്ചതുമാണ്. കുറുകിയകാലുകളും വലിപ്പമുള്ള തലയും,തൂങ്ങിക്കിടക്കുന്ന താടയും പ്രത്യേകതകളാണ്. കുഴിഞ്ഞ മുതുക് എല്ലാണിവയ്ക്കുള്ളത്. വലിപ്പമേറിയ അകിടുള്ള ഇവ 300 ദിവസത്തെ കറവക്കാലത്ത് 2725 കിലോഗ്രാം മുതൽ 3175 കിലോഗ്രാം പാൽ ഉത്പാദിപ്പിയ്ക്കുന്നു. ലോലവും അയഞ്ഞതുമായ തൊലി കാരണം ഇതിനെ ലോല എന്നും വിളിയ്ക്കാറുണ്ട്.[2]

അവലംബം[തിരുത്തുക]

  1. http://dairyknowledge.in/article/sahiwal
  2. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പു. 8,9.
"https://ml.wikipedia.org/w/index.php?title=സഹിവാൾ_പശു&oldid=2475503" എന്ന താളിൽനിന്ന് ശേഖരിച്ചത്