Jump to content

അമൃത് മഹൽ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃത് മഹൽ പശു
അമൃത് മഹൽ പശു
അമൃത് മഹൽ പശു
Other namesഅമൃത് മഹൽ പശു
Country of originഇന്ത്യ
Distributionചിക്മഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, തുംകൂർ, ദാവനഗരെ
UseDairy
Traits
Coatചാര, വെളുപ്പ്, കറുപ്പ്
Notes
Used for dairy.

കർണ്ണാടകയിലെ ചിക്മഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, തുംകൂർ, ദാവൺഗരെ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട ഒരു കന്നുകാലി വിഭാഗമാണ് അമൃത് മഹൽ (ഇംഗ്ലീഷ് : Amrit Mahal, Kannada:ಅಮೃತ ಮಹಲ್). ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[1]

പേരിന് പിന്നിൽ[തിരുത്തുക]

അമൃത് എന്നാൽ പാൽ, മഹൽ എന്നാൽ വീട്. അമൃത്മഹാൽ എന്നാൽ പാലിന്റെ വീട് എന്നാണ്. ഈ രണ്ട് വാക്കുകൾ സമന്വയിപ്പിച്ച് അമൃത് മഹൽ എന്ന് പൗരാണിക കാലം മുതൽ വിളിച്ച് പോന്നു. ഈ ഇനത്തെ “ജവാരി ദാന”, “ദൊദ്ദദാന”, “നമ്പർ ഡാന” എന്നും അറിയപ്പെടുന്നു.

1617-1704 ൽ മൈസൂർ മഹാരാജാവ് മൻ‌മന്യ ശ്രീ ചിക്കാദേവരാജ വോഡയർ അവരുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയുടെ സംരക്ഷണ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുകയും അത്തരം സ്ഥാപനങ്ങൾക്ക് വെണ്ണപ്പുര 'ബട്ടർ ബൂത്ത്' എന്ന പേര് നൽകുകയും ചെയ്തു. 1799 ൽ ടിപ്പു സുൽത്താൻ ഇതിനെ 'അമൃത് മഹൽ' എന്ന് പുനർനാമകരണം ചെയ്യുകയും ഇതിന്റെ വികസനത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.[2][3]

ഉത്ഭവം[തിരുത്തുക]

ക്രിസ്തുവർഷം 1572 നും 1636 നും ഇടയിൽ മൈസൂർ ഭരണാധികാരി സ്ഥാപിച്ച രാജ ഗോശാലയിൽ നിന്ന് ഉരുത്തിരിച്ചെടുത്ത ഒരു പ്രത്യേക നാടൻ കന്നുകാലി ഇനമാണ് ഇത് എന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട്, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറിയ നായ്ക്കർ അഥവാ ഗോല വിഭാഗത്തിൽപ്പെട്ടവർ പരിപാലിച്ച് പോന്നിരുന്ന നാടൻ ഇനമായ ഹാലിക്കർ ഇനവുമായി ഇതിന് ജനിതക ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.[4]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ഇത് പ്രധാനമായും ചാര, വെളുപ്പ് മുതൽ കറുപ്പ് വരെ നിറങ്ങളിലാണ് വരുന്നത്. ചില പശുക്കളിൽ വെളുത്ത ചാരനിറത്തിലുള്ള പാടുകളും കാണാം. ചില മൃഗങ്ങളിൽ മുഖത്തും മഞ്ഞനിറത്തിലും വെളുത്ത ചാരനിറത്തിലുള്ള അടയാളങ്ങൾ കാണപ്പെടുന്നു. ശക്തിക്കും സഹിഷ്ണുതയ്ക്കും പേരുകേട്ട ഇനമായ ഇതിനെ രാജാക്കന്മാർ യുദ്ധത്തിനും ചരക്ക് നീക്കത്തിനും വ്യാപകമായി ഉപയോഗിച്ചിരുന്നു.[5] 2013 ലെ ഇന്ത്യൻ കന്നുകാലി സർവ്വേയുടെ അടിസ്ഥാനത്തിൽ ഏകദേശം 105343 എണ്ണം ഈ ഇനത്തിൽ നിലവിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.[6] ഒരു കറവക്കാലത്ത് ശരാശരി 572 കിലോ പാൽ മാത്രമേ ലഭിയ്ക്കൂ എങ്കിലും മറ്റ് നാടൻ ഇനങ്ങളെപ്പോലെത്തന്നെ ഇതിന്റെ പാലിനും ഔഷധഗുണങ്ങളും പോഷകസമ്പുഷ്ടിയും ഉള്ളതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.[7]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "National Bureau of Animal Genetic Resources". Archived from the original on 2019-05-20. Retrieved 2020-04-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-13. Retrieved 2020-04-10.
  3. https://www.agrifarming.in/amrit-mahal-cattle-breed-facts-features-characteristics
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-20. Retrieved 2020-04-10.
  5. https://www.apnikheti.com/en/pn/livestock/cow/amrit-mahal
  6. Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi
  7. a detailed study of Amritmahal cow from Genetic resource of India

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൃത്_മഹൽ_പശു&oldid=3822286" എന്ന താളിൽനിന്ന് ശേഖരിച്ചത്