ബർഗൂർ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bargur ബർഗൂർ പശു
ബർഗൂർ പശു
ബർഗൂർ പശു
Other namesബർഗൂർ പശു
Country of originഇന്ത്യ
Distributionതമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലെ ബർഗൂർ കുന്നുകൾ
UseDairy
Traits
Coatതവിട്ടുനിറത്തിൽ വെളുത്ത പാടുകളിൽ കാണപ്പെടുന്നു
Notes
Used for dairy.
Bargur bull

ഇന്ത്യയിലെ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലെ ബർഗൂർ കുന്നുകളിൽ നിന്നുള്ള ശുദ്ധ ജനുസ്സിൽ പെട്ട നാടൻ പശു ഇനമാണ് ബർഗൂർ (Tamil: பர்கூர் / Kannada: ಬರಗೂರು).[1] ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.

പേരിനു പിന്നിൽ[തിരുത്തുക]

ബർഗൂർ കുന്നുകളിൽ നിന്നുള്ള ഇനമായതിനാൽ തന്നെ സ്ഥലപ്പേരോട് കൂടി ആ ജനുസ്സിനെയും അറിയപ്പെടുന്നു. പരമ്പരാഗതമായി കാർഷിക ആവശ്യങ്ങൾക്കും പാലുൽപ്പാദനത്തിനുമായി ഉപയോഗിച്ച് വരുന്നു

പ്രത്യേകതകൾ[തിരുത്തുക]

ബർഗൂർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്ത് വിഭാഗക്കാരാണ് കൂടുതലായി സംരക്ഷിച്ചു വരുന്നത്.മലയോര പ്രദേശങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ബർഗൂർ കന്നുകാലികളെ ഇവർ വളർത്തുന്നത്, സവാരിയ്ക്കുള്ള പ്രത്യേക കഴിവ്, വേഗത, സഹിഷ്ണുത എന്നീ കഴിവുകൾക്ക് പേര് കേട്ട വിഭാഗമാണ് ബർഗൂർ കാളകളും പശുക്കളും[2] മുലയൂട്ടിയ ശേഷം പ്രതിദിനം 0.5 മുതൽ 3.0 ലിറ്റർ വരെ പാൽ ഉത്പാദിപ്പിക്കുന്നു. വേഗതയ്ക്കും കരുത്തിനും പ്രശസ്തമായതിനാൽ കാളയോട്ടത്തിനും മറ്റ് കാർഷിക ആവശ്യങ്ങൾക്കും ധാരാളമായി ഉപയോഗിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ വിവിധ കാരണങ്ങളാൽ ഈ ഇനത്തിന്റെ ആകെ എണ്ണം ഏകദേശം 90% (10,000 ൽ താഴെ) കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.[3]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

https://saveindiancows.org/bargur കൂടുതൽ ചിത്രങ്ങൾ

അവലംബം[തിരുത്തുക]

  1. detailed study report of National Bureau of Animal Genetic Resources
  2. https://saveindiancows.org/bargur/
  3. Bargur cattle research page
"https://ml.wikipedia.org/w/index.php?title=ബർഗൂർ_പശു&oldid=3317204" എന്ന താളിൽനിന്ന് ശേഖരിച്ചത്