എഫ്. എ. ഓ
ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഓഫ് ദി യുണൈറ്റഡ് നേഷൻസ് | |
---|---|
Acronyms | FAO |
Head | ഹോസെ ഗ്രാറ്റ്സിയാനോ ഡാ സിൽവ |
Status | സജീവം |
Established | 16 ഒക്ടോബർ 1945, കെബക്ക്, കാനഡ |
Headquarters | പലാസ്സോ FAO, റോം, ഇറ്റലി |
Website | www |
Parent org | യു. എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ |
ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഓഫ് ദി യുണൈറ്റഡ് നേഷൻസ് അഥവാ എഫ്. എ. ഓ (FAO), ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഒരു സംഘടന ആണ്. ഈ ലോകത്തെ ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്ന പട്ടിണിയും ദാരിദ്ര്യവും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ എഫ്. എ. ഓ. മുൻപന്തിയിലുണ്ട്. ലോകരാജ്യങ്ങൾക്ക് കൂടിവരുന്നതിനും, തങ്ങളുടെ പരിശ്രമങ്ങൾ വിലയിരുത്തി പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനും എഫ്. എ. ഓ. വേദിയൊരുക്കുന്നു. 194 ൽ പരം അംഗങ്ങളുള്ള എഫ്. എ. ഓ. യുടെ നിലവിലെ മേധാവി ഹോസെ ഗ്രാറ്റ്സിയാനോ ഡാ സിൽവ ആണ്. [1]
ചരിത്രം
[തിരുത്തുക]1943 ൽ നാൽപ്പത്തിനാല് ലോകനേതാക്കൾ യുഎസ്എ യിലെ വിർജിനിയയിൽ ഒത്തുകൂടി ആഹാരവും കൃഷിയുമായി ബന്ധപ്പെട്ട് ഒരു സംഘടന സ്ഥാപിക്കാൻ പ്രതിജ്ഞയെടുത്തത് പ്രകാരം, 1945 ൽ കാനഡയിലെ കെബക്കിലാണ് എഫ്. എ. ഓ. സ്ഥാപിതം ആയത്. 1951 ൽ എഫ്. എ. ഓ. യുടെ ആസ്ഥാനം, വാഷിംഗ്‌ടൺ ഡി സി യിൽ നിന്ന് ഇറ്റലിയിലെ [[റോം |റോമിലേക്ക്]] മാറ്റി. നാമിന്ന് 16 ഒക്ടോബറിന് ആചരിച്ചു വരുന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം 1981 ലാണ് എഫ്. എ. ഓ ആദ്യമായി ആചരിച്ചത്. പിന്നീട് പോഷകാഹാരം, ജനിതകമാറ്റം വരുത്തിയ ഭക്ഷ്യധാന്യങ്ങൾ, കൃഷി രീതികൾ തുടങ്ങി പഠനവും വിശകലനവും ആവശ്യമായ മറ്റ് വിഷയങ്ങളിലേക്ക് എഫ്. എ. ഓ. ശ്രദ്ധ ചെലുത്തി തുടങ്ങി. ഇന്ന് പട്ടിണിനിർമാർജ്ജനത്തിലും പ്രകൃതി ദുരന്തങ്ങളുടെ സമയത്തു ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിലും എഫ്. എ. ഓ. വലിയ പങ്ക് വഹിക്കുന്നു. [2]
പ്രധാനലക്ഷ്യങ്ങൾ
[തിരുത്തുക]എഫ്. എ. ഓ. ക്ക് പ്രധാനമായും അഞ്ച് ലക്ഷ്യങ്ങൾ ആണ് ഉള്ളത്.
ഒന്ന്: പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് തുടങ്ങിയങ്ങവ നിർമാർജ്ജിക്കുന്നതിൽ സഹായം. ലോകത്തിലെ എല്ലാവരെയും പോഷിപ്പിക്കാനുള്ള ശേഷി പ്രകൃതിക്കുണ്ട്. അതിനായി ധാന്യം ഉത്പാദിപ്പിക്കുവാൻ ആവശ്യമായ നയങ്ങൾക്ക് രൂപം കൊടുക്കുകയും, സാങ്കേതികവിദ്യയിലെ പുതിയ വികാസങ്ങൾ പങ്കുവെക്കുകയും, ഏറ്റവും പുതിയ കണക്കുകൾ നൽകുകയും എഫ്. എ. ഓ. ചെയ്യുന്നു.
രണ്ട് : കൃഷി, വനശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളിൽ ഉത്പാദനക്ഷമത വർധിപ്പിക്കുകയും കൂടുതൽ സുസ്ഥിരമാക്കുകയും ചെയ്യുക.
മൂന്ന് : ലോകത്തിലെ ദാരിദ്ര്യം കുറയ്ക്കുക. എഫ്. എ. ഓ. യുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായ ഇത്, മറ്റു ലക്ഷ്യങ്ങളിലൂടെയും, തങ്ങളുടെ തന്നെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ഗ്രാമീണരെ സജ്ജരാക്കുന്നതിലൂടെയും അവർക്ക് വേണ്ടുന്നതായ സഹായങ്ങൾ ഏർപ്പെടുത്തുന്നതിലൂടെയും സാക്ഷാത്കരിക്കപ്പെടുന്നു.
നാല് : കാര്യക്ഷമവും എല്ലാം ഉൾക്കൊള്ളുന്നതുമായ കൃഷി കാർഷിക പദ്ധതികൾ നടപ്പിലാക്കുക. ആഗോളവൽക്കരണം കാരണം കാർഷികവ്യവസ്ഥിതി അവഗണിക്കപ്പെടുന്ന ഈ കാലത്ത് അതിനാവശ്യമായ പ്രാധാന്യം നൽകി ഏറ്റവും കാര്യക്ഷമമായ രീതിയിൽ ഭക്ഷ്യധാന്യങ്ങളും മറ്റും ഉത്പാദിപ്പിക്കുക.
അഞ്ച് : തങ്ങൾ നേരിടുന്ന പ്രതിസന്ധികളെയും ഭീഷണികളെയും നേരിടാൻ ജനങ്ങളെ കരുത്തരും സജ്ജരും ആക്കുക. കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കാരണം ഉണ്ടാകുന്ന കെടുതികൾ നേരിടാൻ കൂടുതൽ സഹായം. [3]
പ്രവർത്തനം
[തിരുത്തുക]പ്രധാനയമായും അഞ്ച് മേഖലകളിൽ ആണ് എഫ്. എ. ഓ. ശ്രദ്ധ ചെലുത്തുന്നത്. ഒന്ന്, കാർഷിക മേഖലയിലെ വളർച്ചക്ക് ആവശ്യമായ അറിവും സാങ്കേതികവിദ്യയും പങ്കുവെക്കുകയും സുസ്ഥിരമാതൃകയിൽ ഉള്ള കൃഷിയിലേക്ക് മാറുവാൻ ആവശ്യമായ താങ്ങും നൽകുക. രണ്ട്, നയരൂപീകരണത്തിൽ വിദഗ്ദ്ധാഭിപ്രായവും സഹായവും കൊടുക്കുകയും അവ നടപ്പിലാക്കുന്നതിൽ രാഷ്ട്രങ്ങളുടെ ഇച്‌ഛാശക്‌തി വർധിപ്പിക്കുകയും ചെയ്യുക. മൂന്ന്, ചെറുകിട വ്യവസായങ്ങളെ മെച്ചപ്പെടുത്തുന്നതിന് പൊതുസ്വകാര്യപങ്കാളിത്തത്തിൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക. നാല്, ഏറ്റവും ആധുനികമായ വിജ്ഞാനവും വിദ്യയും പരീക്ഷിച്ചുനോക്കി അവ പ്രാബല്യത്തിൽ വരുത്തുവാനുള്ള ശ്രമങ്ങൾ. അഞ്ച്, കെടുതികൾ നേരിടുന്നതിലും തരണം ചെയ്യുന്നതിലും ആവശ്യമായ സഹായം പ്രദാനം ചെയ്യുക. എഫ്. എ. ഓ. യുടെ നടത്തിപ്പിലേക്കായി ഓരോ വർഷവും ആവശ്യമായ ധനം, അംഗരാജ്യങ്ങൾ, നാല്പത് ശതമാനത്തോളം പ്രതിവർഷസംഭാവനയായും ബാക്കി സന്നദ്ധ്സംഭാവനയായും നൽകുന്നു. എഫ്. എ. ഓ. യുടെ മറ്റു പങ്കാളികളും ഇതിലേക്ക് സംഭാവന ചെയ്യുന്നു. ഇതിലൂടെ ഈ ലോകത്തെ ദാരിദ്ര്യവും പട്ടിണിയും അകറ്റാൻ എഫ്. എ. ഓ. ശ്രമിക്കുന്നു. [4]