സംവാദം:വെച്ചൂർ പശു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശസ്ത്രീയമായ വർഗീകരണശ്രമങ്ങൾക്കിടയിൽ കോട്ടയം ജില്ലയിലെ വെച്ചൂരിൽ നിന്ന് കിട്ടിയ സാമ്പിൾ എന്നതു കൊണ്ടല്ലേ ഈ ഇനത്തിന്ന് വെച്ചൂർ പശു എന്ന പേർ വന്നത്?. ഇതുപൊലെ പൊക്കം കുറഞ്ഞ, ശാന്തപ്രകൃതരായ പശുക്കളെ മുൻകാലങ്ങളിൽ പാലക്കാട് ജില്ലയിലും കണ്ടിട്ടുണ്ട്. കേരളത്തിന്റെ കാലവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായി ഉരുത്തിരിഞ്ഞു വന്ന തനതായ വർഗം മാത്രമല്ലേ ഇത്. പേരിന്നു പിന്നിൽ എന്നതിൽ തിരുത്ത് ആവശ്യമല്ലേ?--Chandrapaadam 08:29, 7 മാർച്ച് 2009 (UTC)[മറുപടി]


വിശാലമായ മേച്ചിൽപ്പുറങ്ങൾ അന്വേഷിക്കുന്ന ഒരു ജീവിവർഗത്തിന്റെ ജനുസ്സിന്ന് ഒരു ചെറിയ ഗ്രാമം പോലെ വളരെ ചുരുങ്ങിയ ഒരു ഭൂപ്രദേശത്ത് ഒതുങ്ങിനിന്ന് ഉരുത്തിരിയാനാകുമോ? --Chandrapaadam 08:38, 7 മാർച്ച് 2009 (UTC)[മറുപടി]


ഈ ലേഖനം പശു എന്ന ലേഖനവുമായി കൂട്ടിച്ചേർത്തുകൂടേ?--Chandrapaadam 15:08, 20 മാർച്ച് 2010 (UTC)[മറുപടി]


പക്ഷെ ഈ ലേഖനത്തിനു് ഇപ്പോൾ തനിയെ നിൽക്കാനുള്ള ഉള്ളടക്കം ഉണ്ടല്ലോ. പിന്നെ എന്തിനാ ലയിപ്പിക്കുന്നതു്.--Shiju Alex|ഷിജു അലക്സ് 15:15, 20 മാർച്ച് 2010 (UTC)[മറുപടി]

വെച്ചൂരിന് ചതുപ്പും, വേമ്പനാട്ട് കായലും ഒക്കെ ചേർന്നുണ്ടാക്കുന്ന ഒരു ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലുണ്ട്. പരിണാമം എന്നതിനേക്കാളുപരി, നാച്ചുറൽ ക്രോസ്ബ്രീഡിങ്ങിൽ അർഹതയുള്ളവ അതിജീവിച്ച്, നൂറ്റാണ്ടുകളായി അതുപോലെ തന്നെ വളർന്നതിന്റെ ഭാഗമാണ് വെച്ചൂർ പശു എന്നാണ് കേട്ടിട്ടുള്ളത്. --പ്രവീൺ:സംവാദം 15:44, 20 മാർച്ച് 2010 (UTC)[മറുപടി]

3 കിലോഗ്രാം പാലോ 3 ലിറ്റർ പാലോ?--Sahridayan 07:37, 12 മേയ് 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഈ വർഗ്ഗം ഞാൻ നീക്കം ചെയ്ത് തിരിച്ചിട്ടത് എന്തു കൊണ്ടാണ്? റോൾബാക്ക് ചെയ്യാൻ മാത്രം നശീകരണപ്രവർത്തനമൊന്നുമല്ല. ഒന്നു ചോദിച്ചാലും മതിയായിരുന്നു. മൃഗങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ് കന്നുകാലി വർഗ്ഗങ്ങൾ. രണ്ടും ഒരു ലേഖനത്തിൽ ആവശ്യമില്ല. എല്ലാ മൃഗങ്ങളും മൃഗങ്ങളാണ്, അതിനെ അതാത് ഉപവർഗ്ഗങ്ങളിലാണ് പ്രതിഷ്ഠിക്കേണ്ടത്. അല്ലാതെ എല്ലാത്തിനേയും മൃഗങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. മാറ്റം പുനപരിശോധിക്കുക.--റോജി പാലാ (സംവാദം) 09:20, 21 സെപ്റ്റംബർ 2013 (UTC)[മറുപടി]

തിരിച്ച് റോജി ചെയ്തതുപോലെ ആക്കിയിട്ടുണ്ട്. വർഗ്ഗീകരണം അത്ര നന്നായി മനസ്സിലായിട്ടില്ല. അതുകൊണ്ടുണ്ടായ പ്രശ്നമാണ്. റോജി വിശദീകരിച്ചപ്പോൾ കാര്യം വ്യക്തമായി. ഇനി ശ്രദ്ധിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:47, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]

എനിക്കും പ്രശ്നമുണ്ടായിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:55, 22 സെപ്റ്റംബർ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെച്ചൂർ_പശു&oldid=4026193" എന്ന താളിൽനിന്ന് ശേഖരിച്ചത്