പത്മതീർത്ഥം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പത്മതീർത്ഥം
സംവിധാനംകെ.ജി. രാജശേഖരൻ
നിർമ്മാണംകെ ബി എസ് കണ്ണോളി
രചനശ്രീമൂലനഗരം വിജയൻ
തിരക്കഥശ്രീമൂലനഗരം വിജയൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾജയഭാരതി,
ജോസ്,
ഉണ്ണിമേരി
ജോസ് പ്രകാശ്,
സംഗീതംകെ.വി. മഹാദേവൻ
പശ്ചാത്തലസംഗീതംകെ.വി. മഹാദേവൻ
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംപി എസ് നിവാസ്
സംഘട്ടനം[[]]
ചിത്രസംയോജനംവി പി കൃഷ്ണൻ
ബാനർകെ ബി എസ് ആർട്സ്
വിതരണംഫിറോസ് പിക്ച്ചേഴ്സ്
പരസ്യംഅടൂർ പികെ രാജൻ
റിലീസിങ് തീയതി
  • 30 ജൂൺ 1983 (1983-06-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കെ ജി രാജശേഖരൻ സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് പത്മതീർത്ഥം . ജയഭാരതി, ജോസ്, ജോസ് പ്രകാശ്, ഉണ്ണിമേരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള് . കെ വി മഹാദേവനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]മങ്കൊമ്പ് ഗാനങ്ങൾ എഴുതി

കഥാംശം[തിരുത്തുക]

കുടുംബസുഹൃത്തുക്കളുടെ മക്കളായ മുരളിയും(സത്താർ) മാലതിയും(ജയഭാരതി]) ഒരേകോളജിൽ ആണ് പഠിക്കുന്നത്. ഗൗരവക്കാരനായ അച്ചുതക്കുറുപ്പിന്റെ(ജോസ് പ്രകാശ്) മകനായ മുരളിയിൽ വ്യക്തിത്വം വും ആത്മവിശ്വാസവും ഉണ്ടാക്കാൻ മാലതി അകൾച്ച കാണിച്ചു. പിന്നീട്ഏ അതു മാറി. ഏതായാലും അവരുടെ വിവാഹം നിശ്ചയിച്ചു. പെട്ടെന്ന് ഒരു ദിവസം മാലിനി അന്ധയായി. അതോടെ അച്ചുതക്കുറുപ്പ് വിവാഹത്തിൽ നിന്നും പിന്മാറി. മുരളിയെ ഉപരിമഠനത്തിനു അമേരിക്കക്ക് അയച്ചു. ശങ്കരപ്പിള്ള ([[[ശ്രീമൂലം വിജയൻ]]) ഭൂമി വിറ്റും മാലതിയെ ചികിത്സിച്ചു. അയൽക്കാരായ ആലിക്കുട്ടിയും(നെല്ലിക്കോട് ഭാസ്കരൻ) ആമിനയും(ഫിലോമിന) മകൾ ജമീലയും(ഉഷാറാണി) അയാളെ സഹായിച്ചു. അങ്ങനെ അടുത്ത് ഭൂമി വാങ്ങിവന്ന കരുണൻ(എം.ജി. സോമൻ) നല്ലൊരു ഗായകനാണ്. ഡോക്റ്റർ ആയ ലതിക(ഉണ്ണിമേരി) ആയിരുന്നു കരുണന്റെ കാമുകി. അവളുടെ മുറച്ചെറുക്കൻ ജനാർദ്ദനൻ അയാളുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി. ഗാനത്തിന്റെ വഴിയിൽ കരുണനും മാലതിയും പരിചയപ്പെട്ടു. മാലതിയെ ചികിത്സിക്കാൻ അയാൾ തയ്യാറായി. അന്യന്റെ കയ്യിൽ നിന്ന് കാശുവാങ്ങാനുള്ള ശങ്കരപ്പിള്ളയുടെ പ്രശ്നം പരസ്പര വിവാഹത്തിലൂടെ അതിജീവിച്ചു. റഷ്യ്ക്ക് ചികിത്സക്ക് പോകാനിരുന്നപ്പോഴാണ് മാലിനി ഗർഭിണിയായത്. അത് കഴിഞ്ഞാകാം ചികിത്സ എന്ന് അവർ നീട്ടി. ഇതിനിടയിൽ പലരും കാഴ്ചകിട്ടിയാൽ മാലിനി തന്നെ വെറുക്കുമെന്ന് കരുണനെ സംശയിപ്പിച്ചു. മുരളി കണ്ണ് ചികിത്സയിൽ തന്നെ മികവ് തേടി തിരിച്ചെത്തി. എല്ലാവരും ചേർന്ന് ഓപ്പറേഷൻ തീരുമാനിച്ചു. ചെകുത്താനും കടലിനു ഇടയിലായ കരുണൻ മുൻ കൈ എടുത്തു തന്നെ ചികിത്സ നടന്നു. കാഴ്ചകിട്ടി മാലിനി തിരിഹ്ചെത്തിയപ്പോൾ പക്ഷേ കരുണന്റെ ജഡമാണ് കണ്ടത്.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ജയഭാരതി മാലിനി
2 സത്താർ മുരളീധരൻ
3 ജോസ് പ്രകാശ് അച്യുത കുറുപ്പ് (മുരളിയുടെ അച്ചൻ)
4 ഉണ്ണിമേരി ലതിക
5 എം.ജി. സോമൻ കരുണൻ
6 ജോസ് വേണു
7 പ്രേമ മാധവിയമ്മ (മുരളിയുടെ അമ്മ)
8 കെ.പി.എ.സി. ലളിത മീനാക്ഷി- തോഴി
9 ആലുംമൂടൻ കൃഷ്ണപിള്ള-ഡ്രൈവർ
10 നെല്ലിക്കോട് ഭാസ്കരൻ ആലിക്കുട്ടി
11 തൃശ്ശൂർ എൽസി സാറാമ്മ/മാലിനിയുടെ സുഹൃത്ത്
12 ഫിലോമിന ആമിന
13 ഉഷാറാണി ജമീല
14 കുഞ്ചൻ രമേശൻ
15 ഭാഗ്യലക്ഷ്മി ഭാരതിക്കുട്ടി
16 പൂജപ്പുര രവി പ്രഭാകരൻ
17 രാധാദേവി ലതികയുടെ അമ്മ
18 ശ്രീമൂലം വിജയൻ ശങ്കരപിള്ള
19 സാം ജനാർദനൻ
[[]]

ഗാനങ്ങൾ[5][തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് കെ വി മഹാദേവനാണ് സംഗീതം പകർന്നിരിക്കുന്നത്.

ഇല്ല. ഗാനം ഗായകർ രാഗം നീളം (m:ss)
1 "കാറും കറുത്ത വാവും" കാഞ്ഞങ്ങാട് രാമചന്ദ്രൻ ശിവരഞ്ജനി
2 "കാറും കറുത്ത വാവും" കെ.ജെ. യേശുദാസ് ശിവരഞ്ജനി
3 "കാറും കറുത്ത വാവും" (F) അമ്പിളി ശിവരഞ്ജനി
4 "മഹേന്ദ്രഹരിയുടെ" കെ ജെ യേശുദാസ്‌
5 "സമയം സായം സന്ധ്യ" വാണി ജയറാം ശ്രീ
6 "സോമതീർത്ഥമാടുന്ന" കെ ജെ യേശുദാസ്‌
7 "തിങ്കൾക്കാല ചൂടിയ" പി. ജയചന്ദ്രൻ, അമ്പിളി

അവലംബം[തിരുത്തുക]

  1. "Padmatheertham". www.malayalachalachithram.com. Retrieved 2014-10-08.
  2. "Padmatheertham". malayalasangeetham.info. Retrieved 2014-10-08.
  3. "Padmatheertham". spicyonion.com. Retrieved 2014-10-08.
  4. "പത്മതീർത്ഥം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "പത്മതീർത്ഥം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ[തിരുത്തുക]