പഞ്ചാബി ഹിന്ദുക്കൾ
ഭാഷകൾ | |
---|---|
Punjabi, Hindi and English | |
![]() | |
Punjabi people, North Indian people |
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ് മേഖലയിൽ വേരുകളുള്ള ഹിന്ദു മത വിശ്വാസികളെയാണ് പഞ്ചാബി ഹിന്ദുക്കൾ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. പഞ്ചാബ്, ഹരിയാന, ജമ്മു, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായും പഞ്ചാബി ഹിന്ദുക്കൾ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദുബൈ എന്നിവിടങ്ങളിലേക്കും പഞ്ചാബി ഹിന്ദുക്കൾ കുടിയേറിയിട്ടുണ്ട്. പഞ്ചാബിൽ ഇസ്ലാം മതത്തിന്റെ ആഗമനത്തിനും സിഖ് മതത്തിന്റെ ജനനത്തിനും മുൻപ് ചരിത്ര കാലഘട്ടത്തിൽ തന്നെ ഹിന്ദു മതം നിലനിന്നിരുന്നു. പ്രമുഖ് സിഖ് നേതാക്കളായ ഗുരു നാനാക്ക്, ബന്ധാ സിങ് ബഹദൂർ, ബായി മതി ദാസ് എന്നിവർ പഞ്ചാബിലെ ഹിന്ദുകുടുംബങ്ങളിൽ ജനിച്ചവരാണ്.
പഞ്ചാബിലെ ഹിന്ദു വിഭാഗങ്ങൾ
[തിരുത്തുക]സനാതന വിശ്വാസികൾ
[തിരുത്തുക]പഞ്ചാബിലെ ഹിന്ദുക്കളിൽ നല്ലൊരു വിഭാഗവും രാമൻ, കൃഷ്ണൻ, ശിവൻ, വിഷ്ണു, ഹനുമാൻ എന്നിവയെ ആരാധിക്കുന്ന സനാതന വിശ്വാസികളാണ്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായത് ജമ്മുവിലെ വൈഷ്‌ണോ ദേവിയാണ്. ഹനുമാൻ ആരാധന സാധരണയായി ചൊവ്വാഴ്ചകളിലാണ് നടക്കുന്നത്.
ആര്യ സമാജികൾ
[തിരുത്തുക]പഞ്ചാബിലെ ഹിന്ദു വിശ്വാസികൾക്കിടയിലെ ഒരു പ്രധാന അവാന്തര വിഭാഗമാണ് ആര്യ സമാജികൾ. സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ആര്യസമാജത്തെ പിന്തുടരുന്നവരാണിവർ. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർന്നുവന്നത്.
ജാതികൾ
[തിരുത്തുക]പഞ്ചാബിലെ ഹിന്ദുക്കളിലെ ഭൂരിഭാഗവും ബ്രാഹ്മിൺ, അഗർവാൾ, രജ്പുത്, ഖത്താരി, അരോറ, ഭാട്ടിയ, സൈനി സമുദായങ്ങളിൽ നന്നുള്ളവരാണ്.
പഞ്ചാബിലെ പ്രമുഖരായ ഹിന്ദുക്കൾ
[തിരുത്തുക]- ഐ കെ ഗുജ്റാൾ
- ഗുൽസാരിലാൽ നന്ദ
- കപിൽ ദേവ്
- ഹർ ഗോവിന്ദ് ഖുരാന
- ലാല ലജ്പത് റായി
- സുനിൽ ദത്ത്
- സഞ്ജയ് ദത്ത്
- കപൂർ കുടുംബം [1][2] (ഹിന്ദി സിനിമ വ്യവസായത്തിലെ പ്രമുഖ കുടുംബം)
വേദിക് പഞ്ചാബ്
[തിരുത്തുക]യഥാർത്ഥ പഞ്ചാബ് മേഖല ഇപ്പോൾ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ പഞ്ചാബ് ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്.
ഋഗ്വേദത്തിൽ പഞ്ചാബിനെ സപ്ത സിന്ദു (ഏഴി നദികൾ) മേഖല എന്നാണ് പരാമർശിക്കുന്നത്. പഞ്ചാബിലെ ഏഴു നദികൾ:-
ഋഗ്വേദം, സകതന്യയുടെ വ്യാകരണം, പാണിനി, യാസ്‌കയുടെ നിരുക്ത, ചക്രസംഹിത, മഹാഭാരതവും ഭഗവദ് ഗീതയും, ഗുണാഢ്യന്റെ ബൃഹദ്കഥ, ബക്ശാലി കൈയെഴുത്ത് പ്രതി എന്നി മഹാസാഹിത്യ ഗ്രന്ഥങ്ങൾ പൂർണമായോ ഭാഗീകമായോ പഞ്ചാബ് മേഖലയിൽ വെച്ച് എഴുതപ്പെട്ടതാണ്.