Jump to content

ഗുണാഢ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൃഹദ്ക്കഥാ കർത്താവായ ഗുണാഢ്യൻ. ശതവാഹനരാജാവായ ശാലിവാഹനന്റെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു.[1] എന്നാൽ ഏ.ഡി. ആറാം ശതകത്തിലാണെന്നും അഭിപ്രായമുണ്ട്.ബാണഭട്ടന്റെ കാദംബരിയിലും, സുബന്ധുവിന്റെ വാസവദത്തത്തിലും ഗുണാഢ്യനെക്കുറിച്ചു പരാമർശമുണ്ട്.[2]ബൃഹൽകഥയുടെ സംസ്കൃതത്തിലെ മൂലകൃതി നഷ്ടപ്പെട്ടുപോയെങ്കിലും കഥാസരിത്സാഗരത്തിലും ബൃഹൽകഥാമഞ്ജരിയിലും മൂലകൃതിയിൽ നിന്നുള്ള സംക്ഷേപങ്ങൾ പ്രത്യക്ഷമാണ്. വിക്രമാദിത്യനെക്കുറിച്ചുള്ള വിവരങ്ങൾ ബൃഹൽകഥയിലാണ് പ്രഥമമായി വെളിപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. Srinivasachariar 1974, pp. 414,417.
  2. Winternitz 1985, p. 346
"https://ml.wikipedia.org/w/index.php?title=ഗുണാഢ്യൻ&oldid=3680051" എന്ന താളിൽനിന്ന് ശേഖരിച്ചത്