ജിനോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gnote
Gnote 3.13 under Ubuntu MATE
Gnote 3.13 under Ubuntu MATE
വികസിപ്പിച്ചത്Aurimas Černius
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംLinux
തരംNotetaking application
അനുമതിപത്രംGPLv3 (free software)
വെബ്‌സൈറ്റ്wiki.gnome.org/Apps/Gnote

ജിനോട്ട് എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുപയോഗിക്കുന്ന ഒരു നോട്ട് സോഫ്റ്റ്‍വെയറാണ്. ഇത് ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ്. ടോംബോയ് എന്ന നോട്ട് ആപ്ലിക്കേഷനെ പകർത്തിയാണ് ഹുബെർട്ട് ഫിഗുയിറെ ജിനോട്ട് ഉണ്ടാക്കിയത്.[1] ഇത് വിക്കിയുടെ ലിങ്കിങ്ങ് സിസ്റ്റമാണ് പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഗ്നോം പണിയിടത്തിന്റെ ഭാഗമാണ് ജിനോട്ട്. ഒരു സ്വകാര്യ വിവര കൈകാര്യം ചെയ്യാനുപയോഗിക്കുന്ന സംവിധാനമാണിത്. വിവിധതരത്തിലുള്ള ചെറു വിവര കഷണങ്ങളെ ചെറിയ നോട്ടുകളായി സൂക്ഷിക്കാൻ ഇതുപയോഗിക്കുന്നു. ഒരു നോട്ടിൽ വേറൊരുനോട്ടിന്റെ തലക്കെട്ട് വരികയാണെങ്കിൽ അത് തന്നത്താനെ ഒരു ലിങ്കായി മാറുന്നു. ഇതുവഴി വളരെ വലിയ വിവരശേഖരത്തിന്റെ ഒരു കൂട്ടം പ്രയാസമില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുന്നു. ഉദാഹരണത്തിന് ഒരു കലാകാരനെപ്പറ്റിയുള്ള തലക്കെട്ടിൽ ഒരു നോട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തെ പറ്റി പരാമർശിക്കുന്ന എല്ലായിടത്തും ഇതിലേക്കുള്ള ലിങ്കുകൾ സ്വയം ഉണ്ടാവുന്നു. വിവിധ പ്ലഗ്ഗിനുകൾ ഉപയോഗിച്ച് ജിനോട്ടിന്റെ വിവിധ ഉപയോഗങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഇതിന് എച്ടിഎംഎല്ലിലേക്ക് കയറ്റുമതിചെയ്യാനുള്ള കഴിവുണ്ട്. 0.8.0 മുതൽ ജിനോട്ട് ജിടികെ+3 ലേക്ക് പകർത്തിയെഴുതി.

ചരിത്രവും ഉപയോഗവും[തിരുത്തുക]

ടോംബോയുടെ ഒരു പകർപ്പായി സി++ ഉപയോഗിച്ചാണ് ജിനോട്ട് നിർമ്മിച്ചത്. മോണോയുമായുള്ള ബന്ധം ഒഴിവാക്കാനായാണ് പ്രധാനമായും ജിനോട്ട് ഉണ്ടാക്കിയത്. ഇത് പുറത്തിറക്കിയസമയത്ത് ഇതിന്റെ സ്രഷ്ടാവിന്റെ ആന്റിമോണോഅഭിപ്രായം ചെറിയ വിവാദമുണ്ടാക്കിയിരുന്നു. ഇത് മോണോ ആപ്ലിക്കേഷനുകളെ എങ്ങനെ ജിടികെയിലേക്ക് പകർത്തിയെഴുതാം എന്നതിന്റെ ഒരു ഉദാഹരണമായാണ്അദ്ദേഹം കാണിച്ചുതന്നത്. മോണോ ഫ്രെയിംവർക്ക് ഉപയോഗിക്കാത്ത പണിയിടങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു നോട്ട് ആപ്ലിക്കേഷനായാണ് ഇത് വികസിപ്പിച്ചത്. ഇത് ഫെഡോറയിൽ ആദ്യമേ ഉൾപ്പെടുത്തി. ലൈവ് സിഡികളിലും ഇൻസ്റ്റാൾ മീഡിയകളിലും ഫെഡോറ മോണോ ഉപയോഗിക്കുന്നത് നിറുത്തിയിരുന്നു.[2] സ്ഥലപരിമിതി കാരണമാണ് ലൈവ് സിഡികളിൽ നിന്ന് മോണോ ഒഴിവാക്കിയത്.[3]

ചില ലിനക്സ് ഹാർഡ്‍വെയറുകളിൽ മോണോ പ്രവർത്തിപ്പിക്കുന്നത് അസാദ്ധ്യമായിരുന്നു. അതുകൊണ്ട് അവയിൽ മോണോ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ സാധിക്കുകയില്ലായിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളിൽ നോട്ട് ആപ്ലിക്കേഷനായി ജിനോട്ട് ഉപയോഗിക്കുന്നു.

വെർഷൻ 3.5 മുതൽ ജിനോട്ട് ഗ്നോം വെർഷൻ നമ്പർ സിസ്റ്റം പിൻതുടരുന്നു.[4]

സവിശേഷതകൾ[തിരുത്തുക]

താഴെപ്പറയുന്നവയാണ് ജിനോട്ടിന്റെ പ്രധാന സവിശേഷതകൾ

 • മറ്റ് നോട്ടുകളിലേക്കുള്ള ലിങ്കുകൾ
 • കടുപ്പിക്കൽ, ചെരിച്ചെഴുത്ത്, വെട്ടികളയൽ, ഹൈലൈറ്റ് എന്നീ സ്റ്റൈലിംഗ്
 • ഫോണ്ട് സൈസ് മാറ്റൽ
 • കുത്തിട്ട പട്ടികയുണ്ടാക്കൽ
 • അൺഡു, റീഡു ചെയ്യൽ

പ്ലഗ്ഗിനുകൾ[തിരുത്തുക]

പ്ലഗ്ഗിനുകൾ ഉപയോഗിച്ച് കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തുന്നു.

 • ഓരോ നോട്ടായി പ്രിന്റ് ചെയ്യൽ
 • സ്റ്റിക്കി നോട്ടിൽ നിന്നും ഇതിലേക്ക് ഇറക്കുമതി
 • ഒരു നോട്ട് എച്ടിഎംഎൽ ആയ് കയറ്റുമതി
 • ബഗ്സില്ല ലിങ്കുകൾ
 • ഫിക്സഡ് വീതി ടെക്സ്റ്റ്
 • തിരിച്ചുള്ള കണ്ണികൾ, ഈ നോട്ടിലേക്ക് ഏത് നോട്ടുകളിൽനിന്ന് കണ്ണികൾ ചേർക്കപ്പെട്ടിരിക്കുന്നു എന്നുകാണൽ
 • സമയം ചേർക്കുക
 • ഉള്ളടക്കം ചേർക്കുക

അവലംബങ്ങൾ[തിരുത്തുക]

 1. "Why I did write Gnote?". July 27, 2009. ശേഖരിച്ചത് September 4, 2009. CS1 maint: discouraged parameter (link)
 2. "Fedora Package Database -- gnote". ശേഖരിച്ചത് September 6, 2009. CS1 maint: discouraged parameter (link)
 3. "Fedora 12 Alpha release notes". August 27, 2009. ശേഖരിച്ചത് September 6, 2009. CS1 maint: discouraged parameter (link)
 4. [1]
"https://ml.wikipedia.org/w/index.php?title=ജിനോട്ട്&oldid=3202871" എന്ന താളിൽനിന്ന് ശേഖരിച്ചത്