ഫെഡോറ (ഓപ്പറേറ്റിങ്ങ് സിസ്റ്റം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെഡോറ
RH-Fedora logo-nonfree.png
Fedora 20 GNOME.png
ഫെഡോറ 20 ഗ്നോം പണിയിടസംവീധാനത്തിൽ
നിർമ്മാതാവ്ഫെഡോറ പ്രോജക്റ്റ്
ഒ.എസ്. കുടുംബംലിനക്സ്, Unix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകപലതരം
പ്രാരംഭ പൂർണ്ണരൂപം2003-11-16[1]
നൂതന പൂർണ്ണരൂപം20 / ഡിസംബർ 17 2013 (2013-12-17), 2854 ദിവസങ്ങൾ മുമ്പ്
പുതുക്കുന്ന രീതിയം, പാക്കേജ് കിറ്റ്
പാക്കേജ് മാനേജർആർ.പി.എം പാക്കേജ് മാനേജർ
സപ്പോർട്ട് പ്ലാറ്റ്ഫോംx86, X86-64, പവർ പിസി
കേർണൽ തരംMonolithic kernel
യൂസർ ഇന്റർഫേസ്'ഗ്നോം
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഗ്നൂ സാർവ്വജനിക അനുവാദപത്രവും മറ്റ് ചില അനുമതിപത്രങ്ങളും ബാധകമാണ്
വെബ് സൈറ്റ്ഫെഡോറപ്രൊജക്റ്റ്.ഓർഗ്

റെഡ് ഹാറ്റ് സ്പോൺസർ ചെയ്യുന്ന ഫെഡോറ പ്രോജക്റ്റ്, ആർ.പി.എം (RPM) അടിസ്ഥാനമാക്കി ലിനക്സ് കെർണലിൽ നിർമിച്ച പൊതു ഉപയോഗ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫെഡോറ. "സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ വേഗതയേറിയ പുരോഗമനം"എന്നതാണ് ഫെഡോറ പ്രോജക്റ്റിന്റെ ലക്ഷ്യം.

ചരിത്രം[തിരുത്തുക]

2003-ന്റെ അവസാനങ്ങളിൽ, റെഡ് ഹാറ്റ് ലിനക്സ് നിർത്തിയതിനെ തുടർന്നാണ് ഫെഡോറ ലിനക്സ് പ്രോജക്റ്റ് ആരംഭിച്ചത്.എന്നാൽ റെഡ് ഹാറ്റിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷനായി റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് തുടർന്നു.റെഡ് ഹാറ്റ് ലിനക്സിന് വേണ്ടി സോഫ്റ്റ്വയർ വികസിപ്പിക്കുന്ന പ്രോജക്ടായ ഫെഡോറ ലിനക്സിൽ നിന്നാണ് ഫെഡോറ എന്ന പേര് ഉടലെടുത്തത്. ഫെഡോറ റെഡ് ഹാറ്റിന്റെ ട്രേഡ് മാർക്കഡ് പേരാണ്.

സവിശേഷതകൾ[തിരുത്തുക]

വിതരണം[തിരുത്തുക]

 • ഫെഡോറ ഡിവിഡി
 • ലൈവ് images
 • Minimal സിഡി or യുഎസ്ബി image
 • Rescue സിഡി or യുഎസ്ബി image

സോഫ്റ്റ്വയർ repositories[തിരുത്തുക]

സുരക്ഷ സവിശേഷതകൾ[തിരുത്തുക]

ഫെഡോറയുടെ ഒരു സവിശേഷതയാണ് Security-Enhanced Linux.

പതിപ്പുകൾ[തിരുത്തുക]

ഫെഡോറ കോർ 1[തിരുത്തുക]

Fedora Core 1
Fedora Core 4 using GNOME and the Bluecurve theme

2003 ജൂൺ 11 ന് റിലീസ് ചെയ്ത ഫെഡോറ കോർ 1 ണ് ആദ്യ പതിപ്പ്. Yarrow എന്നതായിരുന്നു കോഡ് നെയിം. റെഡ് ഹാറ്റ് ലിനക്സ് 9 ണ് ഫെഡോറ കോർ 1 ന്റെ അടിസ്ഥാനം. കെർണൽ പതിപ്പ് 2.4.19. ഗ്നോം പതിപ്പ് 2.4, കെ.ഡി.ഇ. പതിപ്പ് 3.1.4 എന്നിവ ഫെഡോറ കോർ 1 ഉൾക്കൊള്ളുന്നു.

ഫെഡോറ കോർ 2[തിരുത്തുക]

2004 മെയ് 18 ന് റിലീസ് ചെയ്ത ഫെഡോറ കോർ 2 ണ് രണ്ടാം പതിപ്പ്. ടെട്ട്നാഗ് എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.6, കെ.ഡി.ഇ. പതിപ്പ് 3.2.2 എന്നിവ ഫെഡോറ കോർ 2 ഉൾക്കൊള്ളുന്നു.

ഫെഡോറ കോർ 3[തിരുത്തുക]

2004 നവംബർ 8 ന് റിലീസ് ചെയ്ത ഫെഡോറ കോർ 3 ണ് മൂന്നാം പതിപ്പ്. ഹൈഡൽബർഗ് എന്നതായിരുന്നു കോഡ് നെയിം. മോസില്ല ഫയർ ഫോക്സ് ഉൾക്കൊള്ളിച്ച ആദ്യ പതിപ്പാണിത്. ഇൻഡിക് ഭാഷകൾക്ക് പിന്തുണയും ഉണ്ട്. ഗ്നോം പതിപ്പ് 2.8, കെ.ഡി.ഇ. പതിപ്പ് 3.3 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു.

ഫെഡോറ കോർ 4[തിരുത്തുക]

2005 ജൂൺ 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 4 ണ് നാലാം പതിപ്പ്. സ്റ്റെന്റ്സ് എന്നതായിരുന്നു കോഡ് നെയിം. ലിനക്സ് പതിപ്പ് 2.6.11, ഗ്നോം പതിപ്പ് 2.10, കെ.ഡി.ഇ. പതിപ്പ് 3.4, ഓപ്പൺ ഓഫീസ് 2.0 എന്നിവ ഫെഡോറ കോർ 3 ഉൾക്കൊള്ളുന്നു. പവർപിസി ആർക്കിടെക്ചറിന് പിന്തുണയുണ്ട്.

ഫെഡോറ കോർ 5[തിരുത്തുക]

2006 മാർച്ച് 20 ന് റിലീസ് ചെയ്ത ഫെഡോറ കോർ 5 ണ് അഞ്ചാം പതിപ്പ്. ബോർഡ്യൂക്സ് എന്നതായിരുന്നു കോഡ് നെയിം.

ഫെഡോറ കോർ 6[തിരുത്തുക]

Fedora Core 6

2006 ഒക്ടോബർ 24 ന് റിലീസ് ചെയ്ത ഫെഡോറ കോർ 6 ണ് ആറാം പതിപ്പ്. സോഡ് എന്നതായിരുന്നു കോഡ് നെയിം. ഈ റിലീസിൽ ഫെഡോറ ഡിഎൻഎ ആർട്ട് വർക്ക് ഉണ്ട്. സൂപ്പർ മാൻ ഡിസി കോമിക് ബുക്സിലെ വില്ലൻ കഥാപാത്രമായ ജനറൽ സോഡാണ് കോഡ് നെയിമിനാധാരം. മോസില്ല ഫയർഫോക്സ് 1.5 ഉണ്ട്.

ഫെഡോറ 7[തിരുത്തുക]

2007 മെയ് 31 ന് റിലീസ് ചെയ്ത ഫെഡോറ കോർ 8 ണ് ഏഴാം പതിപ്പ്. മൂൺഷൈൻ എന്നതായിരുന്നു കോഡ് നെയിം. ഗ്നോം പതിപ്പ് 2.18, കെ.ഡി.ഇ. പതിപ്പ് 3.5.6, മോസില്ല ഫയർഫോക്സ് 2.0, ഫ്ലൈയിങ് ഹൈ എന്ന തീം എന്നിവ ഫെഡോറ കോർ 7 ഉൾക്കൊള്ളുന്നു.

ഫെഡോറ 8[തിരുത്തുക]

Fedora 8 with the Infinity theme

[2]വേർവൂൾഫ് എന്നതായിരുന്നു കോഡ് നെയിം. ഫെഡോറ കോർ 8 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു.[3]

നോഡോക എന്ന് വിളിക്കുന്ന തീമും ഇൻഫിനിറ്റി എന്ന് വിളിക്കുന്ന ആർട്ട് വർക്കും പുതുതായി ഉൾപ്പെടുത്തി.

ഫെഡോറ 9[തിരുത്തുക]

Fedora 9 with the new Waves theme
PackageKit is now the default package manager on Fedora

2008 മെയ്‍ 13 ന് റിലീസ് ചെയ്ത ഫെഡോറ കോർ 9 ണ് ഒൻപതാം പതിപ്പ്. സൾ‍ഫർ എന്നതാണ് കോഡ് നെയിം. ഫെഡോറ കോർ 9 ന്റെ സവിശേഷതകൾ താഴെപ്പറയുന്നു

ഫെഡോറ 10[തിരുത്തുക]

ഫെഡോറ 10 പുതിയ സോളാർ തീമിൽ പ്രവർത്തിക്കുന്നു

കേംബ്രിഡ്ജ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 10 2008 നവംബർ 25-നാൺ പുറത്തിറങ്ങിയത്.[4] ഇതിൽ സോളാർ എന്ന പുതിയ ആർട്ട് വർക്ക് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പതിപ്പിലുൾപ്പെടുത്തിയിരിക്കുന്ന പ്രത്യേകതകളിൽ താഴെപ്പറയുന്നവയും ഉൾപ്പെടുന്നു:[5]

 • ലിനക്സ് മിന്റിലേതു പോലുള്ള വെബ്ബ്-അവലംബമായ പാക്കേജ് ഇൻസ്റ്റാളറുകൾ
 • പ്ലൈമൗത്ത്( Plymouth) ഉപയോഗിച്ചുള്ള വേഗതയേറിയ സ്റ്റാർട്ട് അപ്പ് (പഴയ പതിപ്പുകളിൽ റെഡ്‌ഹാറ്റ് ഗ്രാഫിക്കൽ ബൂട്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത്)
 • ഇക്സ്ടി 4 (ext4) ഫയൽസിസ്റ്റത്തിനുള്ള പിന്തുണ
 • ഷുഗർ ഡെസ്ക്ടോപ്പ് എൻവയോണ്മെന്റ്
 • ഗ്നോം 2.24
 • കെഡി‌ഇ 4.1.2
 • ഓപ്പൺഓഫീസ്.ഓർഗ് 3.0

ഫെഡോറ 11[തിരുത്തുക]

ഫെഡോറ 11 പുതിയ ലിയോനിഡാസ് തീമിൽ പ്രവർത്തിക്കുന്നു

ലിയോനിഡാസ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 11 2009 ജൂൺ 06-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.

ഫെഡോറ 12[തിരുത്തുക]

ഫെഡോറ 12 കോൺസ്റ്റാന്റൈൻ ഗ്നോം

കോൺസ്റ്റാന്റൈൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 12 2009 ഒക്ടോബർ 17-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗതയേറിയ ബൂട്ടിങ്ങ് നൽകുന്ന ഫെഡോറ വെർഷനാണിത്.

ഫെഡോറ 13[തിരുത്തുക]

ഫെഡോറ 13 ഗോഡ്ഡാർഡ് ഗ്നോം

ഗോഡ്ഡാർഡ് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 13 2010 മെയ് 25-നാൺ പുറത്തിറങ്ങിയത്. ലിനക്സിന്റെ ext4 എന്ന ഫയൽസിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സെർവ്വറിനു പകരം ഉപയോഗിക്കാവുന്ന സരഫ എന്ന സോഫ്റ്റവെയറാണ് ഈ റിലീസിന്റെ പ്രത്യേകത. കൂടാതെ മൊബൈൽ ഫോണുകൾ , വെബ്ക്യാമറകൾ എന്നിവയ്ക്കൂള്ള പിൻതുണ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഫെഡോറ 14[തിരുത്തുക]

ഫെഡോറ 14 ലോഗ്ലിൻ ഗ്നോം

ലോഗ്ലിൻ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 14 2010 നവംബർ 2-നാണ് പുറത്തിറങ്ങിയത്. ഡി കംബയിലർ, എർലാങ്ങ് പുതിയ വെർഷൻ, സ്പൈസ് ഫ്രെയിം വർക്ക്, ഗ്നോം ഷെൽ പ്രിവ്യൂ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫെഡോറ 15[തിരുത്തുക]

ഫെഡോറ 15 ലൗലോക്ക് ഗ്നോം

ലൗലോക്ക് എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 15 2011 മെയ് 24-നാണ് പുറത്തിറങ്ങിയത്. ഗ്നോം ഷെൽ പൂർണ്ണരൂപത്തിൽ ഉൾപ്പെടുത്തി. ഓപ്പൺഓഫീസിനു പകരം ലിബ്രേഓഫീസ് ഉൾപ്പെടുത്തി.സിസ്റ്റം ഡി ബൂട്ടിംഗിനായി ഉപയോഗിച്ചു. ബോക്സ് ഗ്രൈന്റർ, ഡയനാമിക് ഫയർവാൾ പിൻതുണ ഉൾപ്പെടുത്തി. ഇൻഡിക് ടൈപ്പിംഗ് ബൂസ്റ്റർ, റുപ്പീ അടയാളം ഉള്ള ഫോണ്ട് എന്നിവയും ഉൾപ്പെടുത്തി.

ഫെഡോറ 16[തിരുത്തുക]

ഫെഡോറ 16 ലൗലോക്ക് ഗ്നോം

വെർണെ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 16 2011 നവംബർ 8-നാണ് പുറത്തിറങ്ങിയത്. ഇതിൽ ഗ്നോം 3.2 ഉം കെഡിഇ പ്ലാസ്മോയ്ഡ് പണിയിടവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രബ് 2 ബൂട്ട് ലോഡർ ആയി ഉപയോഗിച്ചു. ഹാൾ ഡമൺ പൂർണ്ണമായും ഒഴിവാക്കി.

ഫെഡോറ 17[തിരുത്തുക]

ഫെഡോറ 17 ലൗലോക്ക് ഗ്നോം

ബീഫി മിറാക്കിൾ എന്ന കോഡ് നേമിലറിയപ്പെടുന്ന ഫെഡോറ 17 2012 മെയ് 22-നാണ് പുറത്തിറങ്ങിയത്.

ഫെഡോറ 18[തിരുത്തുക]

ഫെഡോറ 18 സ്ഫെറിക്കൽ കൗ കെ ഡി ഇ

2013 ജനുവരി 15ന് പുറത്തിറങ്ങിയ ഫെഡോറ 18 ന്റെ കോഡ് നാമമാണ് സ്ഫെറിക്കൽ കൗ. ഒരു ദശകത്തിലേറെയായി തുടരുന്ന അനാക്കൊണ്ട എന്ന ഇൻസ്റ്റാളർ അടിമുടി അഴിച്ചുപണിത് പുതുക്കിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി ഫെഡപ് എന്ന പുതിയ സജ്ജീകരണവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. യു ഇ എഫ് ഇ സെക്യുർ ബൂട്ട് സംവിധാനത്തെ പിന്തുണയ്ക്കുന്നു. മേറ്റ്, സിന്നമൺ ഡെസ്ൿടോപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഫെഡോറ 19[തിരുത്തുക]

2 ജൂലായ് 2013 നാണ് ഷ്രോഡിഞ്ചേർസ് ക്യാറ്റ് എന്ന കോഡുനാമവുമായി ഫെഡോറ 19 പുറത്തിറങ്ങിയത്. പുതിയ അനാക്കോണ്ട ഇന്സ്റ്റളറിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫെഡോറ 19 ലെ ചില പ്രത്യേകതകൾ ചുവടെ.

 • അനാക്കോണ്ട ഇൻസ്റ്റാളറിന്റെ പുതുക്കിയ പതിപ്പ്
 • ഇന്സ്റ്റളേഷനു ശേഷം ആദ്യമായുള്ള ക്രമീകരണങ്ങൾക്കായി പ്രത്യേകം സോഫ്റ്റ് വെയർ
 • ഗ്നോം 3.8 പണിയിടം
 • കെഡിഇ 4.10 ഉം മേറ്റ് പണിയിടം 1.6 ഉം.
 • മൈഎസ്ക്യുഎലിന് പകരം മരിയ ഡിബി
 • ജിസിസി യുടെ വെർഷൻ ൪.൮
 • ആർപിഎം 4.11
 • കൂടുതൽ മെച്ചമായ ക്ലൗഡ് പിൻതുണ

ഫെഡോറ 20[തിരുത്തുക]

2013 ഡിസംബർ 17 നാണ് ഫെഡോറ 20 പുറത്തിറങ്ങിയത്. ഗ്നോം 3.10 പണിയിട സംവിധാനമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്നോം സോഫ്റ്റ്‍വെയർ സെന്റർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ആം ആർക്കിട്ടെക്ചറിനെ പ്രാധമിക ആർക്കിട്ടെക്ചർ ഗണത്തിൽ പെടുത്തി.

ഫെഡോറ 21[തിരുത്തുക]

2014 ഒക്ടോബർ 17 നാണ് ഫെഡോറ 21 പുറത്തിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ഫെഡോറ 21 മുതൽ പ്രത്യേക പേര് നൽകുന്ന നടപടി അവസാനിപ്പിച്ചിരിക്കുന്നു. ഫെഡോറ 21 മുതൽ ഫെഡോറ വർക്ക് സ്റ്റേഷൻ, ഫെഡോറ സെർവ്വർ, ഫെഡോറ ക്ലൗഡ് എന്നിങ്ങനെ മൂന്ന് വിഭാഗം ഫെഡോറ ഉണ്ടായിരിക്കും [6] .

പതിപ്പുകൾ[തിരുത്തുക]

നിറം അർത്ഥം
ചുവപ്പ് പഴയ റിലീസ്; ഇപ്പോൾ അനുകൂലിക്കുന്നില്ല
മഞ്ഞ പഴയ റിലീസ്; ഇപ്പോളും അനുകൂലിക്കുന്നു
പച്ച ഇപ്പോഴുള്ള റിലീസ്
നീല ഭാവി റിലീസ്
പ്രോജക്റ്റിന്റെ പേര് പതിപ്പ് കോഡ് നാമം റിലീസ് ദിവസം പിൻതുണ അവസാനിക്കുന്ന ദിവസം കെർണൽ വെർഷൻ
ഫെഡോറ കോർ 1 യാരോ 2003-11-05 2004-09-20 2.4.19
2 ടെട്ട്നാഗ് 2004-05-18 2005-04-11 2.6.5
3 Archived 2008-05-13 at the Wayback Machine. ഹൈഡൽബർഗ് 2004-11-08 2006-01-16 2.6.9
4 Archived 2008-05-22 at the Wayback Machine. സ്റ്റെന്റ്സ് 2005-06-13 2006-08-07 2.6.11
5 ബോർഡ്യൂക്സ് 2006-03-20 2007-07-02 2.6.15
6 സോഡ് 2006-10-24 2007-12-07 2.6.18
ഫെഡോറ 7 മൂൺഷൈൻ 2007-05-31 2008-06-13 2.6.21
8 വേർവൂൾഫ് 2007-11-08 2009-01-07 2.6.23
9 സൾ‍ഫർ 2008-05-13 2009-07-10 2.6.25
10 കേംബ്രിഡ്ജ് 2008-11-25 2009-12-18 2.6.27
11 ലിയോണിഡാസ് 2009-05-06 2010-06-25 2.6.29
12 കോൺസ്റ്റാന്റൈൻ 2009-11-17[7] 2010-12-02 2.6.31
13 ഗോഡ്ഡാർഡ് 2010-05-25[8] 2011-06-04 2.6.33
14 ലോഗ്ലിൻ 2010-11-02[9] 2011-12-08 2.6.35
15 ലൗലോക്ക് 2011-05-24[10] 2012-06-26 2.6.42
16 വെർണെ 2011-11-08[11] Late 2012 3.3.0
17 ബീഫി മിറാക്കിൾ 2012-05-22[12] Mid 2013 3.3.4
18 സ്ഫെരിക്കൽ കൗ 2013-01-15 [13] Mid 2013 3.6.0
19 ഷ്രോഡിൻജേർസ് ക്യാറ്റ് 2013-07-02 3.9
20 ഹൈസൻബഗ് 2013-12-17 3.11
21 പേരില്ല 2014-12-17

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ‍[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Nottingham, Bill (6 November 2003). "Announcing Fedora Core 1". Fedora Project announce mailing list. ശേഖരിച്ചത് 18 May 2014.
 2. 2007 നവംബർ 8 ന് റിലീസ് ചെയ്ത ഫെഡോറ കോർ 8 ണ് എട്ടാം പതിപ്പ്."Fedora Project Release Schedule". ശേഖരിച്ചത് 2007-10-07.
 3. 3.0 3.1 "Fedora 8 Release Summary". 2007-11-07. ശേഖരിച്ചത് 2007-11-07.
 4. "Fedora 10 Release Schedule". The Fedora Project. 2008-09-24. ശേഖരിച്ചത് 2008-09-25.
 5. "Fedora 10 Feature List". The Fedora Project. ശേഖരിച്ചത് 2008-11-30.
 6. സിജി, രൺജിത്ത്. "ഫെഡോറ തരങ്ങൾ". ശേഖരിച്ചത് 23 മെയ് 2014. Check date values in: |accessdate= (help)
 7. http://fedoraproject.org/wiki/Releases/12/Schedule
 8. http://fedoraproject.org/wiki/Releases/13/Schedule
 9. http://fedoraproject.org/wiki/Releases/14/Schedule
 10. http://fedoraproject.org/wiki/Releases/15/Schedule
 11. http://fedoraproject.org/wiki/Releases/16/Schedule
 12. http://fedoraproject.org/wiki/Releases/17/Schedule
 13. http://fedoraproject.org/wiki/Releases/18/Schedule