ക്നോപ്പിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്നോപ്പിക്സ്
ക്നോപ്പിക്സ് 5.3.1 KDE
നിർമ്മാതാവ്ക്ലോസ് ക്നോപ്പർ
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകഓപ്പൺ സോർസ്
നൂതന പൂർണ്ണരൂപം5.3.1 / മാർച്ച് 27 2008 (2008-03-27), 5821 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)ജെർമൻ, ഇംഗ്ലിഷ്
കേർണൽ തരംMonolithic kernel, ലിനക്സ്
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
പലതരം, പ്രധാനമായും GPL[1]
വെബ് സൈറ്റ്www.knoppix.org

സി.ഡിയിൽ നിന്നോ ഡി.വി.ഡിയിൽ നിന്നോ നേരിട്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡെബിയൻ അടിസ്ഥാനമായി നിർമിച്ച ലിനക്സ് വിതരണമാണ് ക്നോപ്പിക്സ് (pronounced /kəˈnopɪks/). ക്ലോസ് ക്നോപ്പർ ആണ് ക്നോപ്പിക്സ് നിർമിച്ചത്. ഒരു പ്രോഗ്രാം പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ കമ്പ്രെസ്ഡ് ഫയൽ സിഡി/ഡിവിഡിയിൽ നിന്ന് എടുത്ത്, റാമിലേക്ക് കോപ്പി ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. ലൈവ് സിഡി ആയുള്ള ഉപയോഗത്തിനായാണ് നിർമിച്ചതെങ്കിലും, ഇത് ഹാർഡ് ഡിസ്ക്കിലേക്ക് സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. യു.എസ്.ബിയിൽ നിന്നോ മെമ്മറികാർഡിൽ നിന്നോ ബൂട്ട് ചെയ്യുവാനും സാധിക്കും.

ക്നോപ്പിക്സിന് പ്രധാനമായും രണ്ട് എഡിഷനുകളാണുള്ളത്: സി.ഡി. (700 മെഗാബൈറ്റ്) എഡിഷനും, ഡിവിഡി (4.7 ജിഗാബൈറ്റ്) "മാക്സി" എഡിഷനും.ഇവയിൽ ഓരോന്നും തന്നെ,രണ്ട് ഭാഷകളിൽ ലഭ്യമാണ്:ജെർമൻ ഭാഷയിലും, ഇംഗ്ലിഷ് ഭാഷയിലും.

ഉപയോഗം[തിരുത്തുക]

ക്നോപ്പിക്സ് ഉപയോഗിച്ച് ഫയലുകൾ എളുപ്പത്തിൽ ബാക്കപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റോൾ ചെയ്യാതെ തന്നെ, ലിനക്സ് ഉപയോഗിക്കുവാനും പരിചയപ്പെടുവാനും സാധിക്കും.


ഉള്ളടക്കം[തിരുത്തുക]

ക്നോപ്പിക്സ് സ്റ്റാർട്ട് അപ്പ്

ലൈവ് സി.ഡി എഡിഷനിൽ 1000-ത്തോളം സോഫ്റ്റ്‌വെയറുകളും, ഡിവിഡി വേർഷനിൽ 2600-ഓളം സോഫ്റ്റ്‌വെയറുകളും ഉണ്ട്.

ക്നോപ്പിക്സിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

ആവശ്യകതകൾ[തിരുത്തുക]

ക്നോപ്പിക്സ് ഓടിക്കുവൻ :

  • ഇന്റൽ അനുകൂല പ്രൊസസ്സർ (i486 അല്ലെങ്കിൽ പുതിയവ)
  • 32 MB റാം (ടെക്സ്റ്റ് മോഡിനായി), കുറഞ്ഞത് 96 MB (KDE-ക്കൊപ്പം ഗ്രാഫിക്സ് മോഡിനായി)ഓഫീസ് പ്രൊഡക്റ്റുകളുപയോഗിക്കാൻ കുറഞ്ഞത് 128 MB റാം ആവശ്യമാണ്.
  • ബൂട്ട് ചെയ്യാവുന്ന സിഡി റൊം ഡ്രൈവ്, അല്ലെങ്കിൽ സാധാരണ സിഡി റോം ഡ്രൈവും, ബൂട്ട് ഫ്ലോപ്പിയും (IDE/ATAPI അല്ലെങ്കിൽ SCSI)
  • സാധാരണ SVGA-തര ഗ്രാഫിക്സ് കാർഡ്
  • സീരിയൽ / പി.എസ്/2 സ്റ്റാൻഡേർഡ് മൌസ് അല്ലെങ്കിൽ IMPS/2-അനുകൂല USB-മൌസ്

വേർഷൻ ചരിത്രം[തിരുത്തുക]

4 മുതൽ 5.1.1 വരെ സിഡി/ഡിവിഡി വേർഷനുകൾ ഒന്നിച്ചാണ് ഇറക്കിയിരുന്നത് [2].എന്നാൽ 5.1.1 മുതൽ, ഡിവിഡി വേർഷൻ മാത്രമേ ഇറക്കുന്നുള്ളു.

ക്നോപ്പിക്സ് വേർഷൻ റിലീസ് ദിനം സിഡി ഡിവിഡി
1.4 30 സെപ്റ്റംബർ 2000 അതെ അല്ല
1.6 26 ഏപ്രിൽ 2001 അതെ അല്ല
2.1 14 മാർച്ച് 2002 അതെ അല്ല
2.2 14 മേയ് 2002 അതെ അല്ല
3.1 19 ജനുവരി 2003 അതെ അല്ല
3.2 26 ജൂലൈ 2003 അതെ അല്ല
3.3 16 ഫെബ്രുവരി 2004 അതെ അല്ല
3.4 17 മേയ് 2004 അതെ അല്ല
3.5 ലിനക്സ് ടാഗ്-വേർഷൻ ജൂൺ 2004 അല്ല അതെ
3.6 16 ഓഗസ്റ്റ് 2004 അതെ അല്ല
3.7 9 ഡിസംബർ 2004 അതെ അല്ല
3.8 സീബിറ്റ്-വേർഷൻ 28 ഫെബ്രുവരി 2005 അതെ അല്ല
3.8.1 8 ഏപ്രിൽ 2005 അതെ അല്ല
3.8.2 12 മേയ് 2005 അതെ അല്ല
3.9 1 ജൂൺ 2005 അതെ അല്ല
4.0 ലിനക്സ് ടാഗ്-വേർഷൻ 22 ജൂൺ 2005 അല്ല അതെ
4.0 അപ്ഡേറ്റഡ് 16 ഓഗസ്റ്റ് 2005 അല്ല അതെ
4.0.2 23 സെപ്റ്റംബർ 2005 അതെ അതെ
5.0 സീബിറ്റ്-വേർഷൻ 25 ഫെബ്രുവരി 2006 അല്ല അതെ
5.0.1 2 ജൂൺ 2006 അതെ അതെ
5.1.0 30 ഡിസംബർ 2006 അതെ അതെ
5.1.1 4 ജനുവരി 2007 അതെ അതെ
5.2 സീബിറ്റ്-വേർഷൻ മാർച്ച് 2007 അല്ല അതെ
5.3 സീബിറ്റ്-വേർഷൻ 12 ഫെബ്രുവരി 2008 അല്ല അതെ
5.3.1 26 മാർച്ച് 2008 അല്ല അതെ
ADRIANE
6.0.0 28 January 2009 അതെ അല്ല
6.0.1 8 February 2009 അതെ അല്ല
6.1 CeBIT-Version 25 February 2009 അതെ അതെ
6.2 / ADRIANE 1.2 18 November 2009 അതെ അതെ
6.2.1 31 January 2010 അതെ അതെ
6.3 CeBIT-Version 2 March 2010 അല്ല അതെ
6.4.3 20 December 2010 അതെ അതെ
6.4.4 1 February 2011 അതെ അതെ
6.5 CeBIT-Version March 2011 അല്ല അതെ
6.7.0 3 August 2011 അതെ അതെ
6.7.1 16 September 2011 അതെ അതെ

|}

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • Granneman, Scott (2005). Hacking Knoppix. Wiley. ISBN 978-0-7645-9784-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Rankin, Kyle (2004). Knoppix Hacks. O'Reilly. ISBN 978-0-596-00787-4. {{cite book}}: Cite has empty unknown parameter: |coauthors= (help)

വാർത്തയിൽ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "KNOPPIX Linux Live CD: What license does the KNOPPIX-CD use?". Retrieved 2007-07-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-07-08. Retrieved 2005-07-08.
"https://ml.wikipedia.org/w/index.php?title=ക്നോപ്പിക്സ്&oldid=3778387" എന്ന താളിൽനിന്ന് ശേഖരിച്ചത്