ലിബ്രേഓഫീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിബ്രേഓഫീസ്
LibreOffice logo.svg
LibreOffice startcentre.png
ലിബ്രേഓഫീസ് തുറക്കുമ്പോളുള്ള താൾ
വികസിപ്പിച്ചവർ ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ
ആദ്യപതിപ്പ് 25 ജനുവരി 2011 (2011-01-25)
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
4.0.2
പ്രോഗ്രാമിംഗ് ഭാഷ C++, Java
ഓപ്പറേറ്റിങ്ങ് സിസ്റ്റം Linux
Mac OS X
BSD
Unix
Windows
തട്ടകം Cross-platform
തരം Office suite
അനുമതിപത്രം GNU LGPL Version 3[1]
വെബ്‌സൈറ്റ് www.libreoffice.org

മൈക്രോസോഫ്റ്റ് ഓഫീസ്, ഓപ്പൺ ഓഫീസ് എന്നിവ പോലുള്ള എല്ലാ പ്രധാനപ്പെട്ട ഓഫീസ് പാക്കേജുകളുമായും അനുരൂപമായ ഒരു ഓഫീസ് പാക്കേജാണ് ലിബ്രേഓഫീസ്. പ്രധാനപ്പെട്ട എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനുവേണ്ടിയും ലിബ്രേഓഫീസ് പതിപ്പുകൾ ലഭ്യമാണ്. ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒഡിഎഫ് പിൻതുണയുള്ള ഒരു കമ്പനി ഇതര സ്വതന്ത്ര ഓഫീസ് പാക്കേജ് നിർമ്മിക്കുക എന്നതാണ് ലിബ്രേഓഫീസിന്റെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യം എന്നർത്ഥം വരുന്ന ലിബ്രേ, ഓഫീസ് എന്നിങ്ങനെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്താണ് ലിബ്രേഓഫീസ് എന്ന പേര് നിർമ്മിച്ചിട്ടുള്ളത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.ലിബ്രേഓഫീസ് 3.3 പതിപ്പ് 13 ലക്ഷം തവണയിൽ കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

ലിബ്രേഓഫീസ് അതിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കാവുന്ന ഓപ്പൺ ഓഫീസിനെത്തന്നെയാണ് ഉള്ളടക്കത്തിന്റെ കാര്യത്തിലും മാതൃകയാക്കിയിട്ടുള്ളത്. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാനഘടകങ്ങൾ ഇവയാണ്.

  • ലിബ്രേഓഫീസ് റൈറ്റർ.- വേർഡ് എഡിറ്റർ/ വേർഡ് പ്രൊസസ്സർ
  • ലിബ്രേഓഫീസ് കാൽക്ക്.- സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം
  • ലിബ്രേഓഫീസ് ഇംപ്രസ്സ്.- പ്രസന്റേഷൻ നിർമ്മിക്കാനുള്ള പ്രോഗ്രാം
  • ലിബ്രേഓഫീസ് ബെയ്സ്.- ഡാറ്റാബെയ്സ് മാനേജ്മെന്റ് പ്രോഗ്രാം
  • ലിബ്രേഓഫീസ് ഡ്രോ.- വെക്റ്റർ ചിത്രങ്ങൾ വരക്കാനുള്ള പ്രോഗ്രാം
  • ലിബ്രേഓഫീസ് മാത്ത്.- ഗണിതസൂത്രവാക്യങ്ങൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനുമുള്ള പ്രോഗ്രാം

അവലംബം[തിരുത്തുക]

  1. The Document Foundation (June 2007). "GNU LGPL License". ശേഖരിച്ചത് 7 January 2011.  Unknown parameter |month= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=ലിബ്രേഓഫീസ്&oldid=1783469" എന്ന താളിൽനിന്നു ശേഖരിച്ചത്