ലിബ്രേഓഫീസ് കാൽക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിബ്രേഓഫീസ് കാൽക്ക്
LibreOffice 6.1 Calc Icon.svg
Libreoffice Calc 6.2
Screenshot of LibreOffice Calc 6.2
വികസിപ്പിച്ചത്The Document Foundation
Stable release
 • "Fresh" version:
  5.4.0 (28 ജൂലൈ 2017; 3 വർഷങ്ങൾക്ക് മുമ്പ് (2017-07-28)[1]) [±]
 • "Still" version:
  5.3.5 (3 ഓഗസ്റ്റ് 2017; 3 വർഷങ്ങൾക്ക് മുമ്പ് (2017-08-03)[1]) [±]
ഓപ്പറേറ്റിങ് സിസ്റ്റംLinux, OS X, Microsoft Windows[2] and FreeBSD[3]
തരംSpreadsheet
അനുമതിപത്രംMPLv2.0 (secondary license GPL, LGPLv3+ or Apache License 2.0)[4]
വെബ്‌സൈറ്റ്www.libreoffice.org/discover/calc/

ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് ലിബ്രേഓഫീസ് കാൽക്ക്. [5][6] ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള മൈക്രോസോഫ്റ്റ് എക്‌സെല്ലിന്‌ സമാനമാണ്. സൗജന്യമായ ഒരു ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറാണ് ലിബ്രേഓഫീസ് കാൽക്ക്.

വളർച്ച[തിരുത്തുക]

2010 ൽ ഓപ്പൺഓഫീസ്.ഓർഗിൽ നിന്ന് ഫോർക്ക് ചെയ്ത ശേഷം, ബാഹ്യ റഫറൻസുകൾ ഉൾപ്പെടുന്ന ഗണിത സമവാക്യങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും പുനർനിർമ്മാണത്തിനും ലിബ്രേഓഫീസ് കാൽക്ക് വിധേയമായി. ഇപ്രകാരം ശേഷി കൂട്ടിയതിനുശേഷം, ഒരു സ്പ്രെഡ്‌ഷീറ്റിൽ ലിബ്രേഓഫീസ് കാൽക്ക് ഇപ്പോൾ 1 ദശലക്ഷം വരികളെ മാക്രോ റഫറൻസിങ് പിന്തുണയ്ക്കുന്നുണ്ട്. [7]

മൈക്രോസോഫ്റ്റ് എക്സൽ ഫയൽ ഫോർമാറ്റിൽ മിക്ക സ്പ്രെഡ്ഷീറ്റുകളും തുറക്കാനും സേവ് ചെയ്യാനും കാൽക്ക് വഴി സാധിക്കും. [8] സ്പ്രെഡ്ഷീറ്റുകൾ PDF ഫയലുകളായി സേവ് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ലിനക്സ്, മാകോസ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകൾക്കായി ഇപ്പോൾ കാൽക്ക് ലഭ്യമാണ്. മോസില്ല പബ്ലിക് ലൈസൻസിന് കീഴിൽ ലഭ്യമായ കാൽക്ക്, സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുമാണ്. [9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Release Notes". The Document Foundation. ശേഖരിച്ചത് 2017-07-28.
 2. The Document Foundation (n.d.). "System Requirements". ശേഖരിച്ചത് 8 September 2011.
 3. FreeBSD Handbook, 7.3.5 LibreOffice
 4. "Licenses". The Document Foundation. ശേഖരിച്ചത് 16 December 2015.
 5. "Calc, the LibreOffice spreadsheet program". The Document Foundation. ശേഖരിച്ചത് 8 September 2011.
 6. Petersen, Richard (2011). Ubuntu 11. 04 Desktop Handbook. Surfing Turtle Press. p. 170. ISBN 1-936280-28-0.
 7. https://arstechnica.com/information-technology/2011/01/the-document-foundation-announces-first-release-of-libreoffice/
 8. https://www.libreoffice.org/discover/calc/
 9. https://www.libreoffice.org/download/license/
"https://ml.wikipedia.org/w/index.php?title=ലിബ്രേഓഫീസ്_കാൽക്ക്&oldid=3197350" എന്ന താളിൽനിന്ന് ശേഖരിച്ചത്